പ്രണയത്തിലായ അതേ ദിവസം തന്നെ ഞാൻ അച്ഛനുമായി! നിങ്ങളെ പോലെ ആരും എന്നെ സ്നേഹിച്ചിട്ടില്ലെന്ന് അതുല്യ പാലക്കൽ!
ടിക് ടോക് വീഡിയോകളിലൂടെ ജനപ്രീതി നേടിയ നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് അതുല്യ പാലക്കൽ. ടിക് ടോക് പോയെങ്കിലും മോജ്, ഇൻസ്റ്റാഗ്രാം എന്നിവിടങ്ങളിലെല്ലാം അതുല്യ ഇപ്പോഴും താരമാണ്. കൂടാതെ ഒരുപിടി ഷോർട്ട് ഫിലിമുകളിലൂടെയും അതുല്യ തിളങ്ങി. ഒരു മാസം മുൻപാണ് താൻ വിവാഹിതയായെന്ന കാര്യം അതുല്യ പാലക്കൽ വെളിപ്പെടുത്തിയത്. നടനും സംവിധായകനുമായ ദിലീപൻ പുഗഴെന്ധി എന്ന ആളുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം.
തമിഴ്‌നാട് സ്വദേശിയായ ദിലീപൻ, ഈ വർഷം പുറത്തിറങ്ങിയ യെവൻ എന്ന സിനിമയുടെ സംവിധായകനാണ്. അദ്ദേഹം തന്നെ ആയിരുന്നു ചിത്രത്തിലെ നായകൻ. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് അതുല്യയും ദിലീപനും വിവാഹിതരായത്. മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വാര്‍ത്തകൾ പ്രചരിക്കുന്നതിനിടെയാണ് ജൂണിൽ ഇക്കാര്യം സ്ഥിരീകരിച്ച് അതുല്യ തന്നെ രംഗത്തുവരുന്നത്.

ഇപ്പോൾ ഭർത്താവ് ദിലീപന് ഒപ്പമുള്ള ഒപ്പമുള്ള ഓരോ നിമിഷവും ആഘോഷമാക്കുകയാണ് അതുല്യ. ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ മുഴുവൻ ആ സ്നേഹം കാണാം. ഇപ്പോഴിതാ ദിലീപനെ ജീവിത പങ്കാളിയായി കിട്ടിയ താൻ ഭാഗ്യവതിയാണെന്ന് പറഞ്ഞ് അതുല്യ പങ്കുവച്ച ഒരു പോസ്റ്റ് ആരാധകരുടെ ശ്രദ്ധനേടുകയാണ്.
'നീയെന്റെ ജീവിതത്തിൽ ഉള്ളപ്പോൾ ഞാൻ എത്ര ഭാഗ്യവതിയാണ്. എന്റെ ജീവിതത്തിൽ ഒരു കാര്യത്തിനോടും എനിക്ക് ഇത്രയും ഭ്രാന്തമായ ഇഷ്ടം തോന്നിയിട്ടില്ല. നിങ്ങളെപ്പോലെ ആരും എന്നെ സ്നേഹിച്ചിട്ടില്ല, നിങ്ങളാണ് എന്റെ അച്ഛനും അമ്മയും ഭർത്താവും കുട്ടിയും എല്ലാം, എല്ലാം', അതുല്യ കുറിച്ചു. മുൻപ് ദിലീപൻ അതുല്യയെ കുറിച്ച് എഴുതിയ വാക്കുകളും ശ്രദ്ധനേടുന്നുണ്ട്.
'ഞാൻ അവളുമായി പ്രണയത്തിലായ അതേ ദിവസം തന്നെയാണ് ഞാനൊരു അച്ഛനായതും. അതെ അവൾ എന്റെ മകളാണ്, പിന്നെ ഭാര്യയാണ്, അമ്മയാണ്, അവളാണ് എന്റെ എല്ലാം ഓരോ സെക്കൻഡിലും അവൾ എനിക്ക് എത്രമാത്രം സ്നേഹം നൽകുന്നുവെന്ന് എനിക്ക് വാക്കുകളാൽ വിശദീകരിക്കാൻ കഴിയില്ല', എന്നാണ് ദിലീപൻ കുറിച്ചത്.
നേരത്തെ വിവാഹിതയായെന്ന് അറിയിച്ച് അതുല്യ പങ്കുവച്ച പോസ്റ്റ് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. കുടുംബം പ്രണയത്തിന് എതിരായതിനാൽ അവരെ വിട്ടുപോവുകയല്ലാതെ നിവൃത്തി ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു അതുല്യയുടെ കുറിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകളും ഉണ്ടായി. ചിലർ പോസ്റ്റിന് താഴെ താരത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

"കഴിഞ്ഞ മാസം നാലാം തീയതി ഞാൻ വിവാഹിതയായി. എന്റെ പ്രണയിതാവിനെ വിവാഹം കഴിച്ചു. എന്റെ കുടുംബം എന്റെ പ്രണയത്തിന് എതിരായിരുന്നു, അതിനാൽ അവരെ വിട്ടുപോകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു. 28 വർഷം ഒപ്പമുണ്ടായിരുന്ന എന്റെ കുടുംബാംഗങ്ങളെ ഞാൻ വിട്ടുപോകണമെങ്കിൽ ഈ തീരുമാനം എടുക്കാൻ എന്റെ കുടുംബാംഗങ്ങൾ എത്രമാത്രം കാരണമായിട്ടുണ്ടാകും എന്ന് ചിന്തിക്കുക.
നമ്മൾ 2023ലാണ് ജീവിക്കുന്നത്. പക്ഷേ പുതിയ കാലത്തും ഇപ്പോഴും ചിലർ പ്രണയത്തിന് എതിരാണ്. ഞാൻ നേരിട്ടതെല്ലാം ഉടൻ തന്നെ ഒരു പ്രസ് മീറ്റിൽ പങ്കുവയ്ക്കും. നിങ്ങളുടെയെല്ലാം ആശംസകൾക്ക് നന്ദി" എന്നായിരുന്നു അതുല്യ പാലക്കലിന്റെ കുറിപ്പ്.


Click it and Unblock the Notifications