സ്ഥിരമായി ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചിരിപ്പിക്കുന്ന പെണ്‍കുട്ടി; കാരണം കേട്ട് ഞെട്ടിയെന്ന് ഡെവിള്‍ കുഞ്ചു

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഡെവിള്‍ കുഞ്ചു എന്ന അനഘ. തന്റെ റീല്‍സുകളിലൂടേയും ഡാന്‍സിലൂടേയുമൊക്കെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് കുഞ്ചു. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം അനുഭവങ്ങളും കുഞ്ചുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ മനോരമ മാക്‌സിലെ റീല്‍ സ്‌റ്റോറിയിലായിരുന്നു ഡെവിള്‍ കുഞ്ചുവിന്റെ തുറന്ന് പറച്ചില്‍.

''ഞാന്‍ സോഷ്യല്‍ മീഡിയയിലേക്ക് കയറിയിട്ട് എട്ട് വര്‍ഷമായി. ആദ്യം തന്നെ ഫെയിം കിട്ടിയപ്പോഴും ഒരുപാട് പേര്‍ എന്നെ ഇഷ്ടപ്പെടുന്നുവെന്നും അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നു. എന്നാല്‍ എനിക്ക് മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നെ ഫോട്ടോ മോര്‍ഫ് ചെയ്ത് വേറൊരു ശരീരത്തില്‍ കൊണ്ടു പോയിട്ട്, അതിന് ടെലഗ്രാം ഗ്രൂപ്പും വാട്‌സ് ആപ്പും ഗ്രൂപ്പും ഉണ്ടാക്കുക. സ്റ്റിക്കറുണ്ടാക്കുക, എല്ലാവര്‍ക്കും അയച്ചു കൊടുക്കുക. ഭയങ്കര ബാഡായി.' എന്നാണ് താരം പറയുന്നത്.

Devil kunju

കണ്ടപ്പോള്‍ എന്റെ വീട്ടുകാര്‍ക്കൊക്കെ വിഷമമായി. അതെങ്ങാനും ബന്ധുക്കളൊക്കെ കണ്ടാല്‍ മകള്‍ ഇങ്ങനെ ചെയ്തത് കൊണ്ടല്ലേ എന്ന വര്‍ത്താനത്തിലേക്ക് എത്തുമോ എന്നതായിരിക്കും. സോഷ്യല്‍ മീഡിയയിലുള്ള പെണ്‍കുട്ടികള്‍ക്കൊക്കെ ഈ അനുഭവമുണ്ടായി. അതില്‍ കല്യാണം കഴിഞ്ഞവര്‍ മുതല്‍ പതിനെട്ട് തികയാത്തവര്‍ വരെയുണ്ടായിരുന്നു. അവരുടെയൊക്കെ ഫോട്ടോസ് മോര്‍ഫ് ചെയ്തു. എന്തിനാണ് ആളുകള്‍ ഇങ്ങനെ ചെയ്യുന്നത് എന്നാണ് താരം ചോദിക്കുന്നത്.

ഞങ്ങളെല്ലാവരും ചേര്‍ന്ന് ഗ്രൂപ്പൊക്കെ ഉണ്ടാക്കി പോലീസില്‍ പരാതിയൊക്കെ കൊടുത്തു. മുഖ്യമന്ത്രിയ്ക്കും മെസേജ് അയച്ചു. രണ്ട് മൂന്ന് ദിവസം അതിന് പിന്നാലെ നടന്നുവെങ്കിലും പിന്നീട് അതിനൊരു അപ്പ്‌ഡേറ്റുമുണ്ടായില്ല. അതുപോലെ വേറൊരു സംഭവമുണ്ടായി. ഒരാള്‍ എന്റെ ഫോട്ടോസ് മോര്‍ഫ് ചെയ്ത് ഇരുന്ന് ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടു കൊണ്ടിരിക്കുകയാണ്. കുറേ ചോദിച്ചപ്പോള്‍ ചേച്ചി ഞങ്ങള്‍ക്ക് റിപ്ലൈ തരുന്നില്ല, ഇങ്ങനെ ചെയ്താലേ തരൂ എന്ന് കരുതി ചെയ്തതാണെന്ന് പറഞ്ഞുവെന്നാണ് ഡെവിള്‍ കുഞ്ചു പറയുന്നത്.

Devil kunju

ചെറിയ കുട്ടികളാണ്. ഞാന്‍ പോയി അന്വേഷിച്ചപ്പോള്‍ അതൊരു പെണ്‍കുട്ടിയായിരുന്നു. ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് എപ്പോഴും പണി കിട്ടിയിരിക്കുന്നത് ചെക്കന്മാരില്‍ നിന്നുമാണ്. പെമ്പിള്ളേരും ഇങ്ങനെ ചെയ്യാന്‍ തുടങ്ങിയാല്‍ എങ്ങനെയാണ്. ഇപ്പോഴത്തെ ആളുകള്‍ പ്രതികരണം കിട്ടാന്‍ വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയായെന്നാണ് ഡെവിള്‍ കുഞ്ചു പറയുന്നു. ഒരിക്കല്‍ ഒരു ഷൂട്ടിനിടെയുണ്ടായ മോശം അനുഭവവും കുഞ്ചു പങ്കുവെക്കുന്നു. അറിയുന്ന ആളായതിനാല്‍ കൂടുതലൊന്നും ചോദിക്കാതെയായിരുന്നു താന്‍ പോയത്. ആ അനുഭവത്തോട് ഷൂട്ടിന് പോക്ക് നിര്‍ത്തിയെന്നും താരം പറയുന്നു.

''അപ്പോള്‍ അയാള്‍ എനിക്കൊരു സംശമയുണ്ട് എന്ന് പറഞ്ഞു. എന്താണെന്ന് ഞാന്‍ ചോദിച്ചു. പെണ്‍കുട്ടികള്‍ക്ക് അടിവസ്ത്രമൊക്കെയിട്ട് രാത്രി കിടക്കുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലേ എന്ന് ചോദിച്ചു. എനിക്കറിയില്ല എന്ന് ഞാന്‍ പറഞ്ഞു. അതെന്താ നീയൊരു പെണ്‍കുട്ടിയല്ലേ, നീ രാത്രി അടിവസ്ത്രം ഇട്ടിട്ടാണോ കിടക്കുക എന്നായി അയാള്‍. ആണെങ്കിലും അല്ലെങ്കിലും എന്താണ് പ്രശ്നമെന്ന് ഞാന്‍ ചോദിച്ചു. ഒന്നുമില്ല ചോദിച്ചതാണെന്ന് അയാള്‍ പറഞ്ഞു'' എന്നാണ് ഡെവിള്‍ കുഞ്ചു വെളിപ്പെടുത്തുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X