ഇനി നേരെ കല്യാണം! മുന്‍ പ്രണയബന്ധത്തില്‍ നിന്നും പഠിച്ച പാഠം വെളിപ്പെടുത്തി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചതയാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളില്‍ ഒരാളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദിയയും സഹോദരിമാരും. ദിയയുടെ പ്രണയവും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. താരം തന്നെയാണ് തന്റെ പ്രണയം സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞത്. എന്നാല്‍ ഈയ്യടുത്ത് ദിയയുടെ പ്രണയ ബന്ധം തകര്‍ന്നിരുന്നു.

ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ദിയ കൃഷ്ണ. പ്രണയത്തെക്കുറിച്ചും റിലേഷന്‍ഷിപ്പിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Diya Krishna

ഒരു റിലേഷന്‍ഷിപ്പില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്, വിശ്വാസം ആണോ വൈബ് ആണോ? എന്ന് ചോദിച്ചപ്പോള്‍ വിശ്വാസം എന്നാണ് ദിയ നല്‍കിയ മറുപടി. വൈബില്ലാതെ താനൊരു ബന്ധത്തിലേക്കും കടക്കില്ല. ഞാനൊരു റിലേഷന്‍ഷിപ്പിലുണ്ടെന്നാല്‍ അവിടെ വിശ്വാസം ഉണ്ടായത് കൊണ്ടാണെന്നും താരം പറയുന്നു. മറ്റാരെയെങ്കിലും ഡേറ്റ് ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ ഇനി നേരെ കല്യാണം എന്നാണ് ദിയ നല്‍കിയ മറുപടി.

അവസാനത്തെ പ്രണയ ബന്ധത്തില്‍ നിന്നും പഠിച്ച പാഠം എന്താണെന്നും ദിയയോട് ആരാധകര്‍ ചോദിക്കുന്നുണ്ട്. ഒരു റെഡ് ഫ്‌ളാഗ് കാണുമ്പോള്‍ തന്നെ ഓടിക്കോണം എന്നാണ് ദിയ നല്‍കിയ മറുപടി. ആരേയും മാറ്റാന്‍ കാത്തു നില്‍ക്കരുത്. കാരണം നിങ്ങള്‍ക്ക് അവര്‍ വില കല്‍പ്പിച്ചിരുന്നുവെങ്കില്‍ അവര്‍ നിങ്ങളെ വേദനിപ്പിക്കുമായിരുന്നില്ല. റെഡ് ഫ്‌ളാഗുകളുടെ പുന്തോട്ടം തന്നെ കണ്ടിട്ടും അത് ഒരുനാള്‍ പച്ചയാകും എന്ന് കരുതി വെള്ളം ഒഴിച്ചു കൊണ്ടിരുന്നതാണ് തനിക്ക് പറ്റിയ തെറ്റെന്നും ദിയ പറയുന്നുണ്ട്.

എന്താണ് ഈ പോസിറ്റീവ് വൈബിന് പിന്നിലെ രഹസ്യം എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ടിരിക്കുക, മുന്നോട്ട് പോവുക എന്നാണ് ദിയ നല്‍കിയ മറുപടി. അതേസമയം തന്റെ ബ്രേക്കപ്പുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് ഈയ്യടുത്ത് ദിയ മറുപടി നല്‍കിയിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ദിയയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാന്‍ ഓക്കെയാണ്. ഞാനിപ്പോള്‍ വളരെ സ്‌ട്രോങാണ്. ലൈഫിലെ ഒരുപാട് പ്രശ്‌നങ്ങള്‍ ഒറ്റയ്ക്ക് ഫേസ് ചെയ്യേണ്ടി വന്നപ്പോള്‍ ഞാന്‍ വളരെ സ്‌ട്രോങായി ഈ ചെറിയ പ്രായത്തില്‍ തന്നെ.' 'സിംഗിള്‍ ആയിട്ടുള്ളവര്‍ സന്തോഷമായി ജീവിക്കാറില്ലേ. റിലേഷന്‍ഷിപ്പിലായ വ്യക്തി പിന്നീട് സിംഗിളായാല്‍ അയാളുടെ ജീവിതം അവസാനിക്കുമോ?. ബ്രേക്കപ്പ് ഒക്കെ വന്നാല്‍ ലോകം അവസാനം എന്നല്ലല്ലോ അര്‍ഥം. ഇരുപത്തിയഞ്ച്-മുപ്പത് വയസിനോട് അടുത്തിരിക്കുന്ന എന്നെ പോലെ ഒരാള്‍ക്ക് ഇത്തരം കാര്യങ്ങള്‍ സര്‍വസാധാരണമെന്നാണ് ദിയ പറഞ്ഞത്.

Diya Krishna

നമ്മള്‍ മൂവോണായി പോകണം. എനിക്ക് ബിസിനസ്, കുടുംബം, കൂട്ടുകാര്‍ അങ്ങനെ ഒത്തിരി കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും അവരുടെ കാര്യങ്ങള്‍ നോക്കാനുമുണ്ട്. എനിക്ക് ആരുടേയും പേര് പറഞ്ഞ് അവരെ കരിവാരി തേക്കുന്ന സ്വഭാവമില്ല. പബ്ലിക്ക് ഫിഗേഴ്‌സിനെ കുറിച്ച് നെഗറ്റീവ് വീഡിയോകള്‍ വരും.' 'ആദ്യമൊക്കെ എനിക്ക് എന്നെ മോശമാക്കിയുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ സങ്കടം വരുമായിരുന്നു. ഇപ്പോള്‍ അത് ഇല്ല. പിന്നെ എന്റെ തല ഉപയോ?ഗിച്ച് ചിലര്‍ ഭക്ഷണം വാങ്ങാന്‍ കാശുണ്ടാക്കുന്നതില്‍ എനിക്ക് സന്തോഷമെയുള്ളുവെന്നും താരം പറയുന്നുണ്ട്.

ഇതിനിടെ ദിയ കൃഷ്ണ ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ ബിഗ് ബോസിലേക്കില്ലെന്ന് ദിയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X