സ്വന്തം അച്ഛനെ ഭയന്ന് പെപ്പര്‍ സ്‌പ്രേയും കത്തിയും കൊണ്ട് നടക്കുന്നു; ഇപ്പോഴും പേടി മാറിയിട്ടില്ല: ഗ്ലാമി ഗംഗ

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചതയാണ് ഗ്ലാമി ഗംഗ. തന്റെ മേക്കപ്പ് വീഡിയോകളിലൂടൊയണ് ഗ്ലാമി രംഗ ശ്രദ്ധ നേടുന്നത്. ഈയ്യടുത്ത് ഗ്ലാമി ഗംഗയുടെ ജീവിത കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ചും അമ്മയേയും സഹോദരിയേയും കുറിച്ചുമൊക്കെ ഗംഗ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്.

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി, ജോഷ് ടോക്‌സ് തുടങ്ങിയ പരിപാടികൡലൂടെയാണ് ഗംഗ തന്റെ ജീവിത കഥ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗ്ലാമി ഗംഗയുടെ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അവതാരകനായ കാര്‍ത്തിക് സൂര്യയും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന പോഡ്കാസ്റ്റായ ഇന്റര്‍ലക്ക് പോഡ്കാസ്റ്റിലൂടെയാണ് ഗ്ലാമി ഗംഗ മനസ് തുറന്നിരിക്കുന്നത്.

Glammy Ganga

താന്‍ യൂട്യൂബ് തുടങ്ങിയതിനെ കുറിച്ചും വിവാഹ സ്വപ്നങ്ങളെ കുറിച്ചുമെല്ലാം ഗംഗ സംസാരിക്കുന്നുണ്ട്. ഇതിനിടെയാണ് അച്ഛനെക്കുറിച്ചും അച്ഛനില്‍ നിന്നും ഉണ്ടായ അനുഭവങ്ങളെ കുറിച്ചും ഗ്ലാമി ഗംഗ മനസ് തുറക്കുന്നത്. സോഷ്യല്‍ മീഡിയയിലേക്കുള്ള തന്റെ കടന്നു വരവിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. മിക്ക സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ പോലെയും ടിക് ടോക്ക് ആയിരുന്നു തുടക്കം.

എന്നാല്‍ തുടക്കത്തില്‍ ബന്ധുക്കള്‍ എല്ലാം കുറ്റം പറയുമോ എന്ന പേടിയൊക്കെ ഉണ്ടായിരുന്നു. അമ്മയ്ക്കായിരുന്നു ടെന്‍ഷന്‍ എന്നാണ് ഗ്ലാമി ഗംഗ പറുന്നത്. അച്ഛനില്ലാതെ വളര്‍ത്തുന്നതിന്റെ പഴി കേള്‍ക്കേണ്ടി വരുമോ എന്നൊക്കെയായിരുന്നു പേടിയെന്നാണ് താരം പറയുന്നത്. പക്ഷെ പിന്നീട് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ അത് മാറിയെന്നും താരം പറയുന്നു. എന്നാലും നാട്ടുകാര്‍ എന്തെങ്കിലും കുറ്റം പറയും എന്നാണ് ഗ്ലാമി ഗംഗ അഭിപ്രായപ്പെടുന്നത്.

താന്‍ ശ്രദ്ധ നേടുന്നത് വരെ തങ്ങളെ കാണുമ്പോള്‍ കുടിയന്റെ ഭാര്യ പോകുന്നു, കുടിയന്റെ മക്കള്‍ പോകുന്നു എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. ആ വിളിയില്‍ മാറ്റം വന്നുവെന്നും അതില്‍ താന്‍ അഭിമാനിക്കുന്നതായും ഗ്ലാമി ഗംഗ പറയുന്നു. തന്റെ സ്ലാംഗിന്റെ പേരില്‍ തുടക്കത്തില്‍ ഗ്ലാമി ഗംഗയ്ക്ക് വിമര്‍ശനം നേരിടേണ്ടി വരുന്നു. തിരുവനന്തപുരം സ്ലാംഗാണ് ഗംഗയ്ക്ക്. എന്നാല്‍ സ്വാഭാവികമായി സംസാരിക്കുമ്പോഴാണ് വീഡിയോകള്‍ക്ക് വ്യൂസ് കിട്ടുന്നതെന്നാണ് ഗംഗ പറയുന്നത്. പിന്നാലെയാണ് താരം അച്ഛനെക്കുറിച്ച് സംസാരിക്കുന്നത്.

അച്ഛന്‍ തികഞ്ഞ മദ്യപാനി ആയിരുന്നു. ഞങ്ങളുടെ ചെറുപ്പത്തില്‍ എല്ലാം അമ്മയെ തല്ലാറുണ്ടായിരുന്നുവെന്നും ഗംഗ പറയുന്നു. പക്ഷെ അപ്പോഴൊക്കെ എനിക്ക് ഇഷ്ടം അച്ഛനെ തന്നെയായിരുന്നു. എല്ലായിടത്തും പോവുമ്പോള്‍ അച്ഛന്റെ കൈയ്യും പിടിച്ചാണ് പോകുന്നത് എന്നും ഗംഗ ഓര്‍ക്കുന്നുണ്ട്. മദ്യപിയ്ക്കുമ്പോള്‍ അച്ഛന്‍ ഭാര്യയെയും മക്കളെയും മറക്കും എന്നാണ് താരം പറയുന്നത്. ഒടുവില്‍ ഞങ്ങളെയും ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ചത് എന്നാണ് ഗംഗ പറയുന്നത്.

ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അമ്മയ്ക്ക് അച്ഛനോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നുവെന്നാണ് ഗ്ലാമി ഗംഗ പറയുന്നത്. അച്ഛനെ ഉപേക്ഷിച്ചുവെങ്കിലും ഗംഗയ്ക്കും കുടുംബത്തിനും അദ്ദേഹത്തിന്റെ ഉപദ്രവം നേരിടേണ്ടി വന്നിരുന്നു. ഞങ്ങള്‍ വാടക വീട്ടിലേക്ക് മാറിയതിന് ശേഷവും അച്ഛന്റെ ഉപദ്രവം ഉണ്ടായിട്ടുണ്ട്. വളരെ അധികം ട്രോമ നിറഞ്ഞ ബാല്യമായിരുന്നുവെന്നും ആ ട്രോമ കാരണം ഇപ്പോഴും എനിക്ക് ഇരുട്ടിനെ പേടിയാണ് എന്നാണ് ഗംഗ പറയുന്നത്. ലൈറ്റ് ഓഫ് ചെയ്യുമ്പോള്‍ ഞാന്‍ കരയും എന്നാണ് താരം പറയുന്നത്. അത് കാരണം ബാധ കയറിയതാണ് എന്ന് പറഞ്ഞ് കുറേ ചരടൊക്കെ ജപിച്ച് കെട്ടിയിരുന്നു എന്നും ഗംഗ ഓര്‍ക്കുന്നു.

Glammy Ganga

തങ്ങളുടെ ജീവിതത്തിലെ സുരക്ഷയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. മൂന്ന് പെണ്ണുങ്ങള്‍ മാത്രമുള്ള ജീവിതം അത്രയും സുരക്ഷിതമല്ല. അതിനാല്‍ കത്തിയും മുളക് പൊടിയുമൊക്കെ എടുത്ത് വച്ചാണ് കിടക്കുന്നത്. പെപ്പര്‍ സ്‌പ്രേയും കൊണ്ട് നടക്കാറുണ്ടെന്നും എന്നാല്‍ അതൊന്നും മറ്റാരേയും ഒഴിവാക്കാനല്ല സ്വന്തം അച്ഛനെ ഭയന്നിട്ടാണെന്നാണ് ഗംഗ പറയുന്നത്. ഇപ്പോഴും കണ്ണടച്ചാല്‍ അച്ഛന്റെ രൂപം മുന്നില്‍ വന്ന് നില്‍ക്കുമെന്നും അത് തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും ഗംഗ പറയുന്നു.

വിവാഹത്തെക്കുറിച്ചുള്ള തന്റെ ആഗ്രഹങ്ങളും ഗംഗ പങ്കുവെക്കുന്നുണ്ട്. തന്റെ അമ്മയുടെ അവസ്ഥ തനിക്ക് വരരുതെന്നാണ് ഗംഗ പറയുന്നത്. ഒന്നിന് വേണ്ടിയും മാറുന്ന ആളാവരുത്, എന്നെയും മാറ്റാന്‍ ശ്രമിക്കരുത് എന്നാണ് ഗംഗയുടെ നിബന്ധന. നല്ല വൈബുള്ള ആളായിരിക്കണം എന്നും ഗംഗ പറയുന്നുണ്ട്. അതേസമയം താരം ഇപ്പോള്‍ സ്വന്തമായൊരു വീടുണ്ടാക്കാനുള്ള ശ്രമത്തിലാണ്. സ്ഥലം വാങ്ങുകയും വീട് പണി തുടങ്ങുകയും ചെയ്തിട്ടുണ്ട്. പലര്‍ക്കും നമ്മള്‍ നശിച്ചു എന്ന് കേള്‍്ക്കാനാണ് ഇഷ്ടം. നന്നാവുന്നു എന്ന് അറിഞ്ഞാല്‍ കുശുമ്പും, പ്രാക്കും കിട്ടും. ആ പേടിയുണ്ട് എന്നും ഗംഗ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X