എന്നെ കണ്ടപ്പോ അയാള്‍ക്ക് ഇജക്ഷന്‍ വന്നുവെന്ന്, ചുറ്റികയ്ക്ക് ഒരൊറ്റ അടി കൊടുക്കാന്‍ പറഞ്ഞു: ഗ്ലാമി ഗംഗ

സോഷ്യല്‍ മീഡിയിയല്‍ നിന്നും നിരന്തരം അധിക്ഷേപങ്ങളും ഗംഗയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് ലഭിച്ചൊരു കമന്റനെക്കുറിച്ചും അതിന് താന്‍ നല്‍കിയ മറുപടിയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഗ്ലാമി ഗംഗ.

സോഷ്യല്‍ മീഡിയയിലെ താരമാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ടിപ്‌സ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ഗംഗ താരമാകുന്നത്. ഈയ്യടുത്ത് ഗ്ലാമി തന്റെ ജീവിത കഥ തുറന്ന് പറഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും കുട്ടിക്കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെ താരം നടത്തിയ തുറന്ന് പറച്ചിലുകള്‍ വൈറലായി മാറിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ തന്നെ സോഷ്യല്‍ മീഡിയിയല്‍ നിന്നും നിരന്തരം അധിക്ഷേപങ്ങളും ഗംഗയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ലഭിച്ചൊരു കമന്റനെക്കുറിച്ചും അതിന് താന്‍ നല്‍കിയ മറുപടിയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഗ്ലാമി ഗംഗ. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Glammy Ganga

ഒരു പുള്ളിക്കാരന്‍ എനിക്ക് ഒരു കമന്റിട്ടു. ഇതിവിടെ പറയാമോ എന്നെനിക്ക് അറിയില്ല. നിങ്ങളിത് കേള്‍ക്കണം. പുള്ളിക്കാരന് എന്നെ കണ്ടിട്ട്, ഇജക്ട് ആയെന്നോ മറ്റോ പറയില്ലേ, ആ വാക്ക് കൃത്യമായി എനിക്ക് അറിയില്ല. അങ്ങനെ ആയെന്ന്. ഞാന്‍ പറഞ്ഞു ചുറ്റിക കൊണ്ട് ഒരൊറ്റ അടി കൊടുത്താല്‍ മതിയെന്ന്. എല്ലാം പ്രശ്‌നവും അതോടെ തീരും, എന്നാണ് താരം പറയുന്നു.

എന്റെ എല്ലാ പോസ്റ്റിലും കമന്റ് ചെയ്യും. ഞാന്‍ കരുതി ഇനി എന്നെ അറിയാവുന്ന ആരേലുമാണോ എന്ന്. കട്ട ഞരമ്പനാണ്. കമന്റ് ഇടുമ്പോള്‍ പേര് വരുമല്ലോ. എന്നെ ലിപ് ലോക്ക് ചെയ്യണം എന്നും പറയും. വന്നാല്‍ മതി ശരിയാക്കി തരാമെന്ന് പറഞ്ഞു. എന്റെ കൈയില്‍ വല്ലോം കിട്ടിയാല്‍ കല്ലെടുത്ത് എറിയും ഞാന്‍ എന്നും ഗ്ലാമി ഗംഗ പറയുന്നുണ്ട്.

ഞാന്‍ പെപ്പര്‍ സ്‌പ്രേയും കൊണ്ടാണ് നടക്കുന്നത്. ഇവിടെ വന്നപ്പോഴും കൊണ്ടു വന്നിട്ടുണ്ട്. ട്രെയിനില്‍ ഒറ്റയ്ക്കാണ് വന്നത്. ബാഗില്‍ കത്തി കണ്ടിരുന്നുവല്ലോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അതിന്റെ കാരണവും ഗംഗ പറയുന്നുണ്ട്. അത് ബസില്‍ കയറുമ്പോള്‍ ഒട്ടിയിരിക്കാനും കെട്ടിപ്പിടിക്കാനുമായി ചിലര്‍ കയറുന്നുണ്ട്. അവര്‍ക്ക് വച്ചേക്കുന്നതാണെന്നാണ് ഗ്ലാമി ഗംഗ പറയുന്നുണ്ട്. എവിടേയും പോയി അടിയുണ്ടാക്കരുതെന്നും പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിക്കരുതെന്നുമാണ് അമ്മ എപ്പോഴും പറയുന്നതെന്നും താരം പറയുന്നു.

ഒരിക്കല്‍ താന്‍ പ്രതികരിച്ച അനുഭവവും താരം പറയുന്നുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ ചേര്‍ന്ന് ചേര്‍ന്ന് വരികയായിരുന്നു. ഉടനെ തന്നെ താന്‍ ഇന്‍സ്ട്രുമെന്റ് ബോക്‌സില്‍ നിന്നും കോമ്പസ് എടുത്ത് കൈയില്‍ പിടിച്ചുവെന്നാണ് ഗംഗ പറയുന്നത്. അത് കണ്ടതും അയാള്‍ പോയെന്നാണ് താരം പറയുന്നത്. തന്റെ സുഹൃത്താണ് അങ്ങനെ ചെയ്താല്‍ മതിയെന്ന് പറഞ്ഞതെന്നും താരം പറയുന്നു.

Glammy Ganga

ഫെയ്‌സ്ബുക്ക് അമ്മാവന്മാരുടെ സ്ഥലമാണെന്നാണ് കരുതിയത്. പക്ഷെ ഇന്‍സ്റ്റഗ്രാമിലും ഉണ്ടെന്ന് മനസിലായെന്ന് ഗംഗ പറയുന്നു. എന്നാല്‍ അമ്മാവന്മാരല്ലെന്നും ചെറിയ കുട്ടികള്‍ വരെയുണ്ടെന്ന് തനിക്ക് ഈയ്യടുത്ത് മനസിലായെന്ന് ഒപ്പമുണ്ടായിരുന്ന അസ്ല മാര്‍ലി പറഞ്ഞു. പതിനെട്ട് പോലും തികയാത്ത കൊച്ചുപിള്ളേര്‍ പോലും അശ്ലീല കമന്റുകള്‍ ഇടാറുണ്ടെന്നും താരം പറയുന്നു.

ചിലപ്പോള്‍ ജോലി സ്ഥലത്തുള്ള ഫ്രസ്‌ട്രേഷന്‍ ആയിരിക്കും കമന്റിലൂടെ തീര്‍ക്കുന്നതെന്ന് ഗംഗ അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോള്‍ ഇതാരാ എന്ന് ഒന്നു പറഞ്ഞു തരുമോ എന്നാണ് കമന്റ് ചെയ്യാറെന്നും ഗ്ലാമി ഗംഗ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആണായാലും പെണ്ണായാലും കമന്റില്‍ ഇപ്പോള്‍ തെറിവിറി കേള്‍ക്കേണ്ടി വരുമെന്നും താരങ്ങള്‍ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളെക്കുറിച്ചുള്ള താരങ്ങളുടെ വാക്കുകള്‍ ചർച്ചയായി മാറുകയാണ്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X