കല്യാണം കഴിച്ചതാണ്, ആപ്പ് ഉള്ളത് വീട്ടുകാര്‍ക്ക് അറിയില്ല; ആ മോഡല്‍ കാരണം അവസരം നഷ്ടമായി!

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് സോഷ്യല്‍ മീഡിയ താരവും മോഡലുമായ ഗൗരി സിജി മാത്യൂസ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സിജി മനസ് തുറന്നത്. സിനിമയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങളാണ് സിജിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. കുടുംബത്തെക്കുറിച്ചും അഭിമുഖത്തില്‍ സിജി സംസാരിക്കുന്നുണ്ട്.

സിംഗിള്‍ ആണോ എന്ന് ചോദിച്ചാല്‍ അല്ല. കുടുംബമുണ്ട്. ഞാന്‍ കല്യാണം കഴിച്ചതാണ്. കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നില്ലെന്ന് മാത്രം. അച്ഛനേയും അമ്മയേയും കുറിച്ച് ചോദിച്ചാല്‍ ഞാന്‍ പറയും. പക്ഷെ മറ്റുള്ളവരുടെ കാര്യം ചോദിച്ചാല്‍ പറയില്ലെന്നാണ് സിജി പറയുന്നത്.

Gowri Siji Mathews

ഒരാളുടേയും പേര് വലിച്ചിടാന്‍ താല്‍പര്യമില്ല. ഞാന്‍ എന്റെ ഇഷ്ടത്തിന് ജീവിക്കുന്നു. അവരുടെ സ്വസ്ഥത എന്തിന് കളയണം? അവരുടെ സ്വകാര്യത കളയാന്‍ താല്‍പര്യമില്ല. കുടുംബത്തിന്റെ സ്വകാര്യത നഷ്ടമാകും എന്നു കരുതി മാത്രമാണ് പോസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് താരം പറയുന്നത്.

സിനിമയിലേക്ക് വരാന്‍ ഒട്ടും താല്‍പര്യമില്ലെന്നാണ് താരം പറയുന്നത്. ഇതില്‍ നിന്നും വരുമാനം ലഭിക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. 12 സിനിമയോളം അഭിനയിക്കുകയും ചെയ്തു. അതില്‍ തമിഴുമുണ്ട്. കുഴപ്പമില്ലാത്ത വേഷങ്ങളായിരുന്നു. മലയാളത്തിലും ചെയ്തു. വടയക്ഷി എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടു. അവരത് ഒടിടിയിലിട്ട് കാശുണ്ടാക്കി. പക്ഷെ നമുക്ക് വലിയൊരു പ്രതിഫലമൊന്നും തന്നില്ലെന്നും താരം പറയുന്നു.

ചൂഷണം ചെയ്യുന്നതായി തോന്നിയപ്പോള്‍ മാറി നില്‍ക്കുകയാണ്. വിളിച്ച് വരുത്തി അപമാനിക്കും. ബോഡി ഷെയ്മിംഗും പ്രതിഫലത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങളും നേരിട്ടു. വണ്ടിക്കാശു പോലും തരില്ല. അഡ്ജസ്റ്റ്‌മെന്റ് ചെയ്യാമോ എന്ന് ഒരുപാട് തവണ ചോദിച്ചിട്ടുണ്ട്. അതൊന്നും എവിടേയും പറയാന്‍ താല്‍പര്യമില്ലെന്നും സിജി വ്യക്തമാക്കുന്നു.

അതേസമയം, മറ്റൊരു മോഡല്‍ കാരണം നഷ്ടപ്പെട്ട വര്‍ക്കുകളുണ്ടെന്നും സിജി പറയുന്നു. മത്സ്യകന്യകയുടെ ഫോട്ടോഷൂട്ടുണ്ടായിരുന്നു. നല്ല പ്രതിഫലവുമായിരുന്നു. പക്ഷെ എന്റെ കയ്യിലെ പാടിനെക്കുറിച്ച് അവര്‍ പറഞ്ഞു. അങ്ങനെയത് നഷ്ടമായി. പക്ഷെ എനിക്ക് ഈ പാട് മേക്കപ്പ് ഇട്ട് മായ്ച്ചു കളയണമെന്ന് തോന്നിയിട്ടില്ലെന്നാണ് സിജി പറയുന്നത്.

Gowri Siji Mathews

ഞാനൊരു മോശം കാര്യം ചെയ്യുന്നില്ല. ഞാനൊരു മോശക്കാരിയല്ലെന്നും സിജി വിമര്‍ശനങ്ങളോടായി പറയുന്നു. എനിക്ക് ആപ്പുള്ളത് വീട്ടുകാര്‍ക്ക് അറിയില്ല. നാട്ടുകാരേയും വീട്ടുകാരേയും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അവര്‍ കാണണ്ട. അവര്‍ക്ക് ഫോളോ ചെയ്യാന്‍ വേറൊരു അക്കൗണ്ടുണ്ടെന്നും താരം പറയുന്നു. മഹാദേവന്‍ തമ്പിയുടെ ഓര്‍ണമെന്റ്‌സ് ഫോട്ടോഷൂട്ട് കണ്ട് പപ്പയുടെ അനിയന്‍ കൊള്ളാമെന്ന് പറഞ്ഞിരുന്നു. ഉടനെ പോയി അദ്ദേഹത്തെ ബ്ലോക്ക് ചെയ്തുവെന്നും താരം പറയുന്നു.

താന്‍ പള്ളിയില്‍ പോകാറില്ലെന്നും സിജി പറയുന്നുണ്ട്. ഏഴെട്ട് കൊല്ലമായി പോയിട്ടില്ല. പള്ളീലച്ചനും സ്വാമിയുമല്ല എനിക്ക് ആഹാരം തരുന്നത്. മറ്റുള്ളവരുടെ വീട്ടില്‍ ജോലി ചെയ്ത് കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. അത് പോലെ ഇന്ന് ഞാന്‍ കഷ്ടപ്പെട്ടാണ് എന്റെ കുടുംബം നോക്കുന്നത്. അവരാരും ഒന്നും കൊണ്ടു തന്നിട്ടല്ല. അതിനാല്‍ ഞാന്‍ മരിച്ചാല്‍ എന്നെ പൊതുശ്മശാനത്തില്‍ അടക്കിയാല്‍ മതി. അതിനുള്ള 10000 ഞാന്‍ മാറ്റി വെക്കുമെന്നും താരം പറയുന്നു. അതേസമയം പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്നും സിജി പറയുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X