അച്ഛന്‍ എന്റെ ലെസ്ബിയന്‍ ഫോട്ടോ കണ്ട് പറഞ്ഞത്; 50000 തരാം ഒരു രാത്രി വരുമോ എന്ന് ചോദിക്കുന്നവരുണ്ട്!

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ഗൗരി സിജി മാത്യൂസ്. മോഡലിംഗിലൂടെയാണ് ഗൗരി ശ്രദ്ധ നേടുന്നത്. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ വൈറലായി മാറിയ താരമാണ് ഗൗരി. താരത്തിന്റെ ബിക്കിനി ഫോട്ടോഷൂട്ട് അടക്കമുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ വീഡിയോകളോടുള്ള വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗൗരി.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി മനസ് തുറന്നത്. തന്റെ ലെസ്ബിയന്‍ ഫോട്ടോഷൂട്ട് കണ്ട അച്ഛന്‍ എന്താണ് പറഞ്ഞതെന്നാണ് ഗൗരി പറയുന്നത്. തന്റെ തൊഴിലിനോടുള്ള വീട്ടുകാരുടെ പ്രതികരണവും താരം പങ്കുവെക്കുന്നുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകളെക്കുറിച്ചും ഗൗരി സംസാരിക്കുന്നുണ്ട്.

Gowri Siji Mathews

''നാട്ടുകാരിയായ പെണ്‍കുട്ടിയ്‌ക്കൊപ്പം ലെസ്ബിയന്‍ ഫോട്ടോഷൂട്ട് ചെയ്തു. അത് ആരാ അച്ഛന് കാണിച്ചു കൊടുക്കുകയും ഇത് അച്ചായന്റെ മോളല്ലേ എന്ന് ചോദിക്കുകയും ചെയ്തു. പുള്ളിക്കാരന്‍ ഒന്നും പറയാതെ ചിരിച്ചു വിട്ടു. അദ്ദേഹം മക്കളെ കുറ്റം പറയുകയോ വഴക്ക് പറയുകയോ ചെയ്യുന്ന ആളല്ല. ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ ഫോട്ടോ കൊള്ളാമായിരുന്നു, പുള്ളിക്കാരത്തിയെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കാമോ എന്ന് ചോദിച്ചു. വെറുതെ പരിചയപ്പെടാന്‍ മാത്രമാണ്. വേറെ തെറ്റായ ഉദ്ദശമൊന്നുമില്ലായിരുന്നു.'' എന്നാണ് ഗൗരി പറയുന്നത്.

ഞാന്‍ ചെയ്യുന്ന വര്‍ക്കിനോട് അദ്ദേഹത്തിന് എതിര്‍പ്പില്ല. മോളൊരു മോശം കാര്യം ചെയ്യുന്ന എന്ന ധാരണയുമില്ല. അമ്മയ്ക്ക് ഫെയ്‌സ്ബുക്കുണ്ട്. റീലൊക്കെ കാണുന്നുണ്ട്. ചേച്ചിയുണ്ട്, ചേച്ചി ഫുള്‍ സപ്പോര്‍ട്ടാണ്. ദുബായിലാണ്. അവിടെ സെറ്റില്‍ഡാണ്. പിന്നെ ഒരു കസിന്‍ ചേച്ചിയുണ്ട്. അവരൊക്കെ നല്ല പിന്തുണയാണെന്നും താരം പറയുന്നു.

Gowri Siji Mathews

അവരോട് ഞാന്‍ എവിടെ പോകുന്നു എന്ന് പറഞ്ഞിട്ടാണ് ഇറങ്ങാറുള്ളത്. എങ്ങോട്ട് പോയാലും വീട്ടില്‍ പറയും. ഇന്നും അച്ഛനോട് പറഞ്ഞിട്ടാണ് ഇറങ്ങിയത്. അച്ഛനും അമ്മയ്ക്കുമൊന്നും ഒരു പ്രശ്‌നവുമില്ല. മക്കളെ വിറ്റ് ജീവിക്കുന്നു എന്നൊക്കെ സമൂഹം പറയും. അച്ഛന്‍ വിദേശത്തായിരുന്നു. പുറത്ത് ജീവിച്ചതിനാല്‍ തന്നെ അച്ഛന് ഇതൊരു മോശം കാര്യമാണെന്ന കാഴ്ചപ്പാടില്ലെന്നും താരം പറയുന്നു. ടു പീസ് ഇട്ടാല്‍ മോശമാണെന്ന് കരുതുന്ന ആളല്ലെന്നും താരം പറയുന്നു. തനിക്ക് ലഭിക്കുന്ന മോശം കമന്റുകളെക്കുറിച്ചും ഗൗരി സംസാരിക്കുന്നുണ്ട്.

''50000 രൂപ തരാം, ഒരു രാത്രി കൂടെ വരുമോ എന്ന് ചോദിക്കാറുണ്ട്. കമന്റില്‍ തന്നെ കാണാം. ഫോണ്‍ നമ്പര്‍ ഇട്ട് പേയ്മന്റ് ചെയ്യാമെന്നാണ് കമന്റിടുന്നത്. ചില കമന്റുകള്‍ കാണുമ്പോള്‍ ഡിലീറ്റ് ചെയ്യണമെന്ന് കരുതും. പിന്നെ ഞാന്‍ ആലോചിക്കും, ഇത് ആളുകള്‍ കാണട്ടെ. കാരണം പലതും ഒറിജിനല്‍ അക്കൗണ്ടില്‍ നിന്നുള്ളതായിരിക്കും'' എന്നാണ് ഗൗരി പറയുന്നത്. കോണ്ടാക്ട് നമ്പര്‍ തരുമോ പ്രതിഫലം തരാം എന്ന് ചോദിക്കും. ആദ്യമൊക്കെ ഇത്തരം കമന്റുകള്‍ കാണുമ്പോള്‍ കരയുമായിരുന്നു. ഇപ്പോഴാണ് ഞാനിത്തിരി ബോള്‍ഡ് ആയതെന്നും ഗൗരി പറയുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുകയാണ്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X