ഭക്ഷണം കഴിക്കാന്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റ് മാറിപ്പോകും; കണ്ണീര് വീണ് ചോറ്റുപാത്രം നിറഞ്ഞു!
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചതയാണ് ജാസ്മിന്‍ ജാഫര്‍. ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയാണ് ജാസ്മിന്‍ താരമായി മാറുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചുള്ള ജാസ്മിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ജോഷ് ടോക്കിലൂടെയാണ് ജാസ്മിന്‍ ജീവിത കഥ പങ്കുവെക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
അനിയന്‍ ജനിക്കുന്നത് വരെ ഓമനിച്ചാണ് തന്നെ വളര്‍ത്തിയത്. അനിയന്‍ ജനിച്ച് ഒരു വര്‍ഷം വരെ കുടുംബ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അവിടെ എന്ത് ചെയ്താലും കുഴപ്പമായിരുന്നു. അത് തൊടാന്‍ പാടില്ല, ഇത് തൊടാന്‍ പാടില്ല എന്നായിരുന്നു. പെട്ടെന്ന് ഒരു ദിവസം അവിടെ നിന്നും മാറി താമസിക്കേണ്ടി വന്നു. വളരെ ചെറിയൊരു ഷെഡ്ഡിലായിരുന്നു താമസിച്ചിരുന്നത്. ചാണകം മെഴുകിയ തറയായിരുന്നുവെന്നും ജാസ്മിന്‍ ജാഫര്‍ പറയുന്നു.

തകരഷീറ്റു കൊണ്ടായിരുന്നു ഷെഡ്ഡ് ഉണ്ടായിരുന്നത്. ഒരു വര്‍ഷം അതിലായിരുന്നു താമസിച്ചിരുന്നത് അന്ന് കൂട്ടുകാരൊക്കെ വീട് കാണുമ്പോള്‍ നാണക്കേട് തോന്നിയിരുന്നുവെന്നും എന്നാല്‍ ഇപ്പോഴങ്ങനെയെല്ല, അന്നത്തെ പ്രായത്തിന്റെ തോന്നലായിരുന്നുവെന്നാണ് താരം പറയുന്നത്. അന്ന് കുട്ടികള്‍ വരുമ്പോള്‍ താന്‍ ഒളിച്ചിരിക്കുകമായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു.
പിന്നീടാണ് വീട് വെക്കുന്നത്. മീന്‍ കച്ചവടത്തിലൂടെയാണ് പിതാവ് തങ്ങളെ നോക്കിയിരുന്നതെന്നും താരം പറയുന്നുണ്ട്. തുടക്കത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങള്‍ ആരംഭിച്ചുവെന്നും താരം പറയുന്നു. അമ്പത് ലക്ഷത്തോളം കടം വന്നുവെന്നും രാവിലെ കണ്ണ് തുറക്കുന്നത് തന്നെ കടക്കാരുടെ വിളി കേട്ടു കൊണ്ടായിരുന്നുവെന്നും ജാസ്മിന്‍ ഓര്‍ക്കുന്നുണ്ട്.
ആ സമയത്താണ് താന്‍ കഷ്ടപ്പാട് എന്താണെന്ന് പഠിക്കുന്നതെന്നാണ് താരം പറയുന്നത്. തന്റെ ഡിഗ്രി പഠന കാലഘട്ടം സങ്കടങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നുണ്ട്. അത്ത ഗള്‍ഫില്‍ പോയെങ്കിലും ജോലി ഇല്ലാതെയാവുകയും കഷ്ടപ്പെടുകയും ചെയ്തു. ഈ സമയത്ത് താന്‍ പട്ടിണി എന്താണെന്ന് അറിഞ്ഞു. കുറച്ച് ചോറും ഒരു ഉണക്കമീനും മൂന്ന് പേര്‍ പങ്കിട്ട് കഴിക്കുമായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു.

നാണക്കേട് കാരണം പലപ്പോഴും കോളേജില്‍ ഭക്ഷണം കൊണ്ടു പോകാറുണ്ടായിരുന്നില്ല. എന്നാല്‍ കോളേജിലെ സുഹൃത്തുക്കള്‍ വളരെ നല്ലതായിരുന്നുവെന്നും താരം പറയുന്നു. അതേസമയം താന്‍ ഒട്ടും താല്‍പര്യമില്ലാതെയാണ് സ്‌കൂളില്‍ പോയിരുന്നത്. വല്ലാതെ ജഡ്ജ് ചെയ്യുമായിരുന്നുവെന്നും കുട്ടികള്‍ തന്നെ അവഗണിച്ചിരുന്നുവെന്നും താരം പറയുന്നു. ഭക്ഷണം കഴിക്കാന്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റ് മാറിപ്പോകുമായിരുന്നുവെന്നും താരം പറയുന്നു. കണ്ണീര് വീണ് ചോറ്റു പാത്രം നിറഞ്ഞിട്ടുണ്ടെന്നും ആ ചോറ് കഴിക്കേണ്ടി വരുന്ന അവസ്ഥ വല്ലാത്തൊരു അനുഭവമായിരുന്നുവെന്നും താരം പറയുന്നു.
കൊറോണക്കാലത്താണ് ഇന്‍സ്റ്റഗ്രാം തുടങ്ങുന്നത്. വാപ്പയുടെ ചിന്താഗതയില്‍ ഫോട്ടോയെടുക്കുന്നതും ഒരുങ്ങുന്നതുമൊക്കെ മോശം കാര്യമാണ്. ഇടുങ്ങിയ ചിന്താഗതിയുള്ള ഗ്രാമമാണ് തന്റേത്. ഫോട്ടോയെടുക്കുന്നതും ഒരുങ്ങി നടക്കുന്നതുമൊക്കെ കണ്ടാല്‍ ഇവള്‍ പോക്കാണെന്ന മട്ടിലായിരുന്നു സംസാരിക്കുക. ഒരു കമ്മല്‍ ഇട്ടതിന് വാപ്പയോട് കുറ്റം പറഞ്ഞിട്ടുണ്ടെന്നും അത് കേട്ട് വന്ന് വാപ്പ തന്നെ വഴക്കു പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. നാട്ടുകാര്‍ കാരണമുണ്ടായ ഉപകാരമാണതെന്നാണ് താരം പറയുന്നത്.


Click it and Unblock the Notifications