For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു വയസാകും മുമ്പേ ഉമ്മയെ നഷ്ടമായി, ഇല്ലാതാക്കിയത് ഉപ്പ തന്നെ; ചിരിപടര്‍ത്തുന്ന ജുനൈസിന്റെ ജീവിതം!

  |

  ഇത് സോഷ്യല്‍ മീഡിയുടെ കാലമാണ്. താരങ്ങളാകാനും ആരാധകരെ നേടാനുമൊക്കെ സിനിമയിലോ പരമ്പരകളിലോ അഭിനയിക്കണമെന്നില്ല. കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ കാത്തു നില്‍ക്കേണ്ടതില്ല. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യാനും അതിലൂടെ കരിയര്‍ ഉണ്ടാക്കിയെടുക്കാനും സാധിക്കും. റീലുകൡലൂടേയും യൂട്യൂബ് ചാനലുകൡലൂടേയുമൊക്കെ താരങ്ങളായി മാറിയ ഒരുപാട് പേര്‍ നമ്മുടെ മുന്നിലുണ്ട്.

  Also Read: 'കവിളിലൊന്നും ദശയില്ലല്ലോടാ, സോഡാകുപ്പി പോലെയുണ്ടല്ലോ, അന്ന് സി​ഗരറ്റ് വലിക്കുമായിരുന്നു'; ജയറാം

  അത്തരത്തില്‍ ഒരാളാമ് ജുനൈസ്. ആ പേര് പറഞ്ഞാല്‍ ഒരുപക്ഷെ എല്ലാവര്‍ക്കും അറിയണമെന്നില്ല. പക്ഷെ സോഷ്യല്‍ മീഡിയയിലെ ആമിനത്താത്തയെ എല്ലാവര്‍ക്കും അറിയാമായിരിക്കും. യൂട്യൂബ് വീഡിയോകൡലെ താരമാണ് ജുനൈസിന്റെ ആമിനത്താത്ത. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ താരമാകും മുമ്പ് തന്നെ വിനോദമേഖലയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ജുനൈസ്. നേരത്തെ സെല്‍ മീ ദി ആന്‍സര്‍, ഡീല്‍ ഓര്‍ നോ ഡീല്‍ റിയാലിറ്റി ഷോകളിലൂടെ ജുനൈസ് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.

  സോഷ്യല്‍ മീഡിയയില്‍ എല്ലാവരേയും ചിരിപ്പിക്കുന്ന ആളാണ് ജുനൈസ്. എന്നാല്‍ പല ചിരികള്‍ക്കും പിന്നില്‍ ഒരുപാട് കണ്ണുനീരുണ്ടെന്ന് പറയുന്നത് പോലൊരു ജീവിതമായിരുന്നു ജുനൈസിന്റേത്. ഒരുപാട് പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ജുനൈസ് ഈ നിലയിലെത്തിയത്. സിനിമയാണ് സ്വപ്നം. പക്ഷെ അഭിനയത്തെക്കാളുപരി നല്ല കഥകള്‍ എഴുതണമെന്നും, അതിലൂടെ ശ്രദ്ധിക്കപ്പെടണം എന്നുമാണ് ജുനൈസിന്റെ ആഗ്രഹം. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ഭര്‍ത്താവിനൊപ്പമുള്ള ട്രെയിന്‍ യാത്രയിലുണ്ടായ ദുരനുഭവം; ഇപ്പോഴും ശരീരം വിറയ്ക്കുകയാണെന്ന് നടി റീന ബഷീർ

  ആമിനതാത്ത ഒരു സാങ്കല്‍പിക കഥാപാത്രമല്ലെന്നാണ് ജുനൈസ് പറയുന്നത്. തന്റെ ഉമ്മയുടെ ഒരു അനുജത്തിയുണ്ട് പുള്ളികാരിയുടെ മാനറിസം, പുള്ളിക്കാരിയുടെ ഡയലോഗ്‌സ് ഒക്കെയാണ് ആമിനത്താത്ത എന്നാണ് ജുനൈസ് പറയുന്നത്. നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന എന്തെങ്കിലും മാറ്റങ്ങളെ പഴഞ്ചന്‍ കണ്ണോടെ കാണുന്ന ഒരാളാണ് അവര്‍ അപ്പോള്‍ ആ മാനറിസങ്ങളെയാണ് താന്‍ ആമിന താത്ത എന്ന കഥാപാത്രമായി എടുത്തതെന്നുമാണ് ജുനൈസ് തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. ആമിനത്താത്തയ്ക്ക് മാത്രമല്ല തന്റെ വീഡിയോയില്‍ എത്തുന്ന മറ്റ് കഥാപാത്രങ്ങള്‍ക്കും ചില സാദൃശ്യങ്ങള്‍ ജീവിതത്തിലും ഉണ്ടെന്നും ജുനൈസ് പറയുന്നു.


  തന്റെ ചെറിയപ്രായത്തില്‍ ആണ് ജുനൈസിന് തന്റെ ഉമ്മയെ നഷ്ടപ്പെടുന്നത്. അതും തന്റെ ബാപ്പയുടെ കൈകൊണ്ടാണ് ഉമ്മ കൊല്ലപ്പെടുന്നതെന്നാണ് ജുനൈസ് ഒരിക്കല്‍ ടോക്കിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കണ്ണൂര്‍ ഇരിട്ടിക്കാരനാണ് ജുനൈസ്. പഠനം കഴിഞ്ഞത് ബാംഗ്ലൂരില്‍ ഒരു ഫിനാന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് ഈ ജോലി ഉപേക്ഷിക്കുകയും പൂര്‍ണമായും കണ്ടന്റ് ക്രിയേഷന്‍ എന്ന മേഖലിയിലേക്ക് തിരിയുകയുമായിരുന്നു. ആ തീരുമാനം ജുനൈസിന്റെ ജീവിതത്തെ മാറ്റി മറച്ചു.

  തന്റെ ഉമ്മയെക്കുറിച്ച് ജുനൈസ് പറഞ്ഞിരുന്നു ഒരിക്കല്‍. '' ഒരുവയസിനു മുമ്പേയാണ് ഉമ്മയെ ഉപ്പ കൊല്ലുന്നത്. ഗാര്‍ഹിക പീഡനത്തിന്റെ ഇരയായിരുന്നു എന്റെ ഉമ്മയും. പിന്നീട് ഞങ്ങള്‍ ജീവിച്ചത് ഉമ്മയുടെ ആങ്ങളയുടെ ഒപ്പമാണ്'' എന്നാണ് താരം പറഞ്ഞത്. അതേസമയം, ഉമ്മ ഇല്ല എന്ന സങ്കടം ഒന്നും താന്‍ അറിഞ്ഞിട്ടില്ല എന്നും ജുനൈസ് പറഞ്ഞിരുന്നു. സെല്‍ മി ദി ആന്‍സറില്‍ പങ്കെടുത്തിരുന്നു. പിന്നീട് ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന ഷോയില്‍ എത്തിയതോടെയാണ് തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയതെന്നാണ് താരം പറയുന്നത്.

  സിനിമയാണ് ജുനൈസിന്റെ സ്വപ്നം. സോഷ്യല്‍ മീഡിയയില്‍ അഭിനയത്തിലും കലക്കുന്നുണ്ടെങ്കിലും ജുനൈസിന്റെ സിനിമാ സ്വപ്‌നത്തിലുള്ളത് തിരക്കഥയെഴുത്താണ്. നല്ല നിലവാരമുള്ള സിനിമകള്‍ എഴുതണമെന്നാണ് ആഗ്രഹമെന്നാണ് ജുനൈസ് പറയുന്നു. ഷോര്‍ട്ട് ഫിലിമിന് കഥയെഴുതിയതായും താരം അറിയിച്ചിരുന്നു. നല്ല ക്വാളിറ്റി കണ്ടന്റുകള്‍ എഴുതുക എന്നതും വലിയ സ്വപ്‌നമാണെന്നും താരം പറഞ്ഞിരുന്നു.

  Read more about: social media
  English summary
  Social Media Star Junaiz VP Talks About His Life, Mother And Cinema Being His Dream
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X