പ്രണയത്തിലും സൗഹൃദത്തിലും ചതിക്കപ്പെട്ടു; ജീവിതത്തിലെ ഏറ്റവും വലിയ ട്രോമ അതാണ്!, കാർത്തിക് ശങ്കർ പറയുന്നു

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് കാര്‍ത്തിക് ശങ്കർ. ഷോട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയുമാണ് കാര്‍ത്തിക് ശങ്കർ ശ്രദ്ധ നേടുന്നത്. ലോക്ക്ഡൗൺ സമയത്താണ് കാർത്തിക് സജീവമാകുന്നത്. കാര്‍ത്തികിനെ പോലെ അച്ഛനും അമ്മയും വലിയച്ഛനുമൊക്കെ വീഡിയോകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.

സിനിമ നടനും സംവിധായകനും ഒക്കെയായി ബിഗ് സ്‌ക്രീനിലും സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് കാർത്തിക് ശങ്കർ. ഇപ്പോഴിതാ കാർത്തിക്കിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. സൈനയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയ പരാജയത്തെ കുറിച്ചും വിവാഹ സങ്കല്പങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കാർത്തിക്.

karthik shankar

'എനിക്ക് പ്രണയം ഉണ്ടായിട്ടുണ്ട്, അത് പരാജയം ആയിരുന്നു. പിന്നീട് ഒന്ന് ഉണ്ടായിട്ടില്ല. ഞാൻ ഭയങ്കര ഷോർട്ട് ടെംപെർഡ് ആണ്. ഈ കാണുന്ന പോലെ ഒന്നുമല്ല. പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണ്. അതുകൊണ്ടുതന്നെ എന്റെ എല്ലാ ഫീലിംഗ്‌സിനും പെട്ടെന്നൊരു റിയാക്ഷൻ ഉണ്ടാകും. അതുകൊണ്ട് ഞാൻ പെട്ടെന്ന് അറ്റാച്ചഡ് ആവും,'

'രണ്ടു ദിവസത്തെ പരിചയം കൊണ്ട് പോലും ഇതുണ്ടാവാം. അതുകൊണ്ടു തന്നെ ഈ അറ്റാച്ച്മെന്റ് വന്നു കഴിഞ്ഞാൽ എന്റെ ഫുൾ ശ്രദ്ധ അതിലാകും. അതിനാൽ നല്ല പേടി ഉണ്ട്. ഒരു സൗഹൃദത്തിൽ ആണ് എങ്കിൽ തന്നെയും വലിയ പേടിയാണ്. കാരണം മുൻപ് അങ്ങനെ ചില അനുഭവങ്ങൾ ഉണ്ട്. എങ്കിലും ഞാൻ ഇങ്ങനെ വീണു കൊണ്ടേയിരിക്കും,'

'കരിയർ ആരംഭിക്കും മുൻപ് ഉള്ള ആ സൗഹൃദം വളരെ ഡെപ്ത്ത് ഉള്ളതായിരുന്നു. എന്നാൽ പിന്നീട് വന്ന ആളുകളൊക്കെ എന്തെങ്കിലും പ്രതീക്ഷിച്ചു വരുന്ന ആളുകൾ ആവാം. ഞാൻ മനഃപൂർവം സൗഹൃദങ്ങൾ ഉണ്ടാക്കാൻ ഇഷ്ടപ്പെടാറില്ല. വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് ഇപ്പോൾ ബെസ്റ്റ് ഫ്രണ്ട്‌സെന്ന്' കാർത്തിക് പറഞ്ഞു.

'വാഹനം വാങ്ങിയതിനെ കുറിച്ചും പറയുന്നുണ്ട്. എന്റെ ഏറെക്കാലത്തെ സ്വപ്നം ആയിരുന്നു ഒരു വണ്ടി വാങ്ങണമെന്നത്. പിറന്നാളിന്റെ അന്നാണ് അത് വാങ്ങുന്നതും. എനിക്ക് യൂട്യൂബിൽനിന്ന് ലഭിച്ച വരുമാനം കൊണ്ട് മാത്രമാണ് ഞാൻ അത് വാങ്ങിയതെന്ന്, കാർത്തിക് പറഞ്ഞു.

'ജീവിതത്തിലെ ഏറ്റവും വലിയ ട്രോമ പ്രണയമുണ്ടാക്കിയ വേദനയാണെന്നും കാർത്തിക് പറഞ്ഞു. പ്രൊഫഷണലി എന്നെ ഒന്നും ബാധിച്ചിട്ടില്ല. മനസികമായാണ് ഞാൻ തളർന്നത്. പ്രണയത്തിൽ നിന്ന് മാത്രമല്ല സൗഹൃദത്തിൽ നിന്ന് പോലും ചതി ഉണ്ടായിട്ടുണ്ട്. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ. ചിലർ പറയും ഈ ഫീൽഡ് ഇങ്ങനെയാണ് എന്നൊക്കെ. പക്ഷെ എനിക്ക് തുടക്കത്തിൽ അതേകുറിച്ച് അറിയില്ലായിരുന്നു', എന്നും താരം പറഞ്ഞു.

karthik shankar

'അമ്മയുടെ ഉപദേശങ്ങളൊന്നും ഞാൻ സത്യത്തിൽ കേട്ടിട്ടില്ല. ജീവിതത്തിൽ എന്ത് പ്രശ്നം ഉണ്ടായാലും അമ്മയുടെ അടുത്ത് പോയിരുന്നാൽ എന്റെ ആ വിഷമങ്ങൾ മാറും. ഇപ്പോഴും അമ്മയാണ് എനിക്ക് ചോറൊക്കെ വാരി തരുന്നത്. എന്റെ എല്ലാ കാര്യങ്ങളും അമ്മയ്ക്ക് അറിയാം.'

'പ്രേമം തേപ്പ് ഒന്നും പേഴ്സണലി എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളണ്. റീച്ച് നോക്കി മാണ്‌ അത്തരം വീഡിയോകൾ ഞാൻ ചെയ്യുന്നത്. അതും ഒരിക്കലും നെഗറ്റീവ് രീതിയിൽ അല്ല പറയുന്നത്. എന്റെ ഇഷ്ടപെട്ട ജോണർ വേറെ ആണ്,'

'ഞാൻ ഒരു കഷായം വീഡിയോ ചെയ്തിരുന്നു. എന്റെ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആണ് അതിന്റെ കമന്റുകളിലും റിവ്യൂസിലും വന്നത്. ദൈവ വിശ്വാസിയാണ് ഞാൻ എങ്കിലും നാം പാതി ദൈവത്തിനു പാതി എന്ന രീതിയിൽ പോകുന്ന ആളാണ്', എന്നും കാർത്തിക് പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X