പെണ്ണിന്റെ ശരീരം പുറത്ത് കണ്ടാല്‍ സെക്‌സ്! നിനക്ക് നാണമില്ലേ എന്ന് ചോദിക്കുന്നവരുണ്ട്: നിമിഷ ബിജോ

ഇത്തവണ തൃശ്ശൂരില്‍ പുലികളിറങ്ങിയപ്പോള്‍ അതിലൊരു പുലിയായി നിമിഷ ബിജോയും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് നിമിഷ. ടിക് ടോക്കിലൂടെ തുടങ്ങി പിന്നീട് ഇന്‍സ്റ്റഗ്രാമിലും മറ്റും നിറ സാന്നിധ്യമായി മാറിയ താരമാണ് നിമിഷ ബിജോ. സിനിമകളിലും സീരിയലുകളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പുലികളിയില്‍ നിന്നുമുള്ള നിമിഷയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരുന്നു.

താന്‍ പുലിയായപ്പോള്‍ തന്നെ അഭിനന്ദിച്ച് പലരുമെത്തിയെങ്കിലും തന്റെ നാട്ടുകാര്‍ ഇപ്പോഴും ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് നിമിഷ പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിമിഷ മനസ് തുറന്നത്. കേരളത്തിന്റെ അകത്തു നിന്നും പുറത്തു നിന്നും തന്നെ അഭിനന്ദിച്ച് പലരുമെത്തി. അതേസമയം ചിലര്‍ക്ക് ഇതൊന്നും അത്ര പിടിച്ചിട്ടില്ലെന്നും നിമിഷ പറയുന്നു.

Nimisha Bijo

''വിഡിയോയും ഫൊട്ടോയുമൊക്കെ പ്രചരിച്ചതോടെ പലരും വിളിച്ചെങ്കിലും ചിലര്‍ക്ക് ഇതൊന്നും ഒട്ടും പിടിച്ചിട്ടില്ല. എന്റെ പല വിഡിയോയ്ക്ക് താഴെയും പല തരത്തിലുള്ള കമന്റുകളുമുണ്ട്. നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ, വീട്ടില്‍ എങ്ങാനും ഇരുന്നൂടെ എന്നൊക്കെ പലരും ചോദിച്ചു. നിങ്ങള്‍ക്ക് നാണമില്ലേ എന്നുവരെ ആള്‍ക്കാര്‍ ചോദിച്ചിട്ടുണ്ട്.'' എന്നാണ് നിമിഷ പറയുന്നത്. പക്ഷെ അതൊന്നും നിമിഷ കാര്യമാക്കുന്നില്ല. അവരുടെ വാക്ക് കേട്ടല്ലല്ലോ താന്‍ പുലികളിയ്ക്ക് ഇറങ്ങിയതെന്നാണ് നിമിഷ ചോദിക്കുന്നത്.

നിമിഷയുടെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബോള്‍ഡ് ലുക്കിലെത്തിയാണ് നിമിഷ സോഷ്യല്‍ മീഡിയയെ ഞെട്ടിക്കാറുള്ളത്. എന്നാല്‍ ഇതിന്റെ പേരിലും നിമിഷയ്ക്ക് ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട്. പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറി ഫോട്ടോഷൂട്ട് നടത്തിയതിന്റേ പേരിലും നിമിഷ വിവാദത്തില്‍ പെട്ടിട്ടുണ്ട്. പക്ഷെ വിമര്‍ശനങ്ങളും വിവാദങ്ങളും നിമിഷയുടെ മുന്നോട്ടുള്ള യാത്രയെ ബാധിക്കാറില്ല.

വിമര്‍ശനം കേട്ട് ഒന്നും ചെയ്യാതിരുന്നാല്‍ ഞാന്‍ ഇന്ന് കുട്ടികളെയും നോക്കി വീട്ടില്‍ ചുമ്മാതിരിക്കേണ്ടി വരുമെന്നാണ് നിമിഷ പറയുന്നത്. രണ്ട് മക്കളുടെ അമ്മയാണ് നിമിഷ. മക്കളുണ്ടായ ശേഷമാണ് നൃത്ത പഠനത്തിലേക്ക് നിമിഷ കടക്കുന്നത്. ''ഒരു പെണ്ണിന് കല്യാണം കഴിഞ്ഞാലും കുടുംബസ്ഥയായാലും എന്തെല്ലാം നേടാന്‍ കഴിയുമോ അതൊക്കെ ഞാന്‍ നേടും. അതെനിക്ക് സാധിക്കും. ഒരു പെണ്ണിന് എന്തൊക്കെ നേടാന്‍ പറ്റുമെന്ന് ലോകത്തിന് മുന്നില്‍ കാണിച്ച് കൊടുക്കണം. അതെന്റെയൊരു വാശിയാണ്'' എന്നാണ് നിമിഷുടെ നിലപാട്.

ഞാന്‍ ഇടുന്ന കോസ്റ്റ്യൂം കുറഞ്ഞുപോയെന്ന് ഇന്നാരെങ്കിലും കമന്റ് ചെയ്താല്‍ അടുത്ത ദിവസം അതു കുറയ്ക്കാനേ ഞാന്‍ നോക്കൂവെന്നും താരം പ റയുന്നു. എന്തിനാണ് എല്ലാവരും ഇങ്ങനെ മറ്റുള്ളവരുടെ കാര്യം നോക്കുന്നത്. സ്വന്തം കാര്യം നോക്കി ഇരുന്നാല്‍ പോരെ എന്നും നിമിഷ വിമര്‍ശകരോടായി ചോദിക്കുന്നു. നിമിഷയുടെ ബോള്‍ഡ് ചിത്രങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ മാത്രമല്ല കേട്ടാലറയ്ക്കുന്ന അശ്ലീല പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കാറുണ്ട്.

Nimisha Bijo

'വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയാല്‍ പോലും പലര്‍ക്കും അത് സെക്‌സാണ്. ഒരു പെണ്ണിന്റെ ശരീരത്തിന്റെ ഭാഗം പുറത്തു കണ്ടാല്‍ എന്തിന് അതില്‍ സെക്‌സ് കൊണ്ടുവരണം. കേട്ട് കേട്ട് ഇപ്പോള്‍ ഞാന്‍ നെഗറ്റീവ് കമന്റൊന്നും ശ്രദ്ധിക്കാതായി'' എന്നും നിമിഷ പറയുന്നു. അതേസമയം തന്റെ ചിത്രങ്ങളും വീഡിയോകളും കണ്ട് ചിലര്‍ അച്ഛനോട് വന്ന് ചോദിക്കാറുണ്ടെന്നും നിമിഷ പറയുന്നു.

അവളെന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ പലരും പറയും. അത് അവളുടെ ഇഷ്ടമല്ലേ എന്നാണ് അവര്‍ക്ക് അച്ഛന്‍ നല്‍കുന്ന മറുപടിയെന്നാണ് നിമിഷ പറയുന്നത്. മക്കളടക്കം എല്ലാവരും നല്‍കുന്ന പിന്തുണയാണ് നിമിഷയുടെ കരുത്ത്. ഇനി എന്തു വന്നാലും നേരിടാന്‍ എന്നെ പ്രേരിപ്പിക്കുന്നതും ആ സപ്പോര്‍ട്ടാണെന്നും നിമിഷ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കുമൊക്കെ എത്താന്‍ നിമിഷയ്ക്ക് സാധിച്ചിട്ടുണ്ട്. ദ പ്രീസ്റ്റ്, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ സിനിമകളിലാണ് നിമിഷ സാന്നിധ്യം അറിയിച്ചത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X