എക്‌സ്‌പോസ് ചെയ്യാന്‍ തുടങ്ങിയത് വ്യൂ കിട്ടാതെ വന്നതോടെ, ബിക്കിനി ഷൂട്ടിന് വിളിച്ചിട്ടുണ്ട്: നിമിഷ ബിജോ

സോഷ്യല്‍ മീഡിയയുടെ കാലമാണിത്. സിനിമയിലേക്കും മറ്റും എത്താന്‍ സോഷ്യല്‍ മീഡിയ ഇന്ന് ഒരുപാട് സഹായിക്കാറുണ്ട്. തങ്ങളുടെ കഴിവും ആഗ്രഹങ്ങളും പ്രകടിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഒരുപാട് സഹായിക്കാറുണ്ട്. അവസരങ്ങള്‍ തേടി വരുന്നുവെന്നതാണ് സോഷ്യല്‍ മീഡിയയുടെ പ്രത്യേക. അങ്ങനെ സോഷ്യല്‍ മീഡിയ വഴി താരമായവും ്അവസരങ്ങള്‍ ലഭിച്ചവരുമൊക്കെ ഒരുപാടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നിമിഷ ബിജോ.

ടിക് ടോക്കിലൂടെ ആരംഭിച്ച നിമിഷ പിന്നീട് റീല്‍സിലേക്കും മറ്റും എത്തുകയായിരുന്നു. പിന്നാലെ നിമിഷയെ തേടി സിനിമയുമെത്തി. നിമിഷയുടെ ഫോട്ടോഷൂട്ടുകളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തനിക്ക് ലഭിച്ച അവസരങ്ങളെക്കുറിച്ച് നിമിഷ മനസ് തുറക്കുകയാണ്. തന്നെ തേടി ബിക്കിനി ഫോട്ടോഷൂട്ട് ചെയ്യാനുള്ള അവസരങ്ങള്‍ വന്നതിനെക്കുറിച്ചാണ് നിമിഷ സംസാരിക്കുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നിമിഷ മനസ് തുറക്കുന്നത്.

Nimisha Bijo

സാധാരണ വീഡിയോകളൊക്കെ ഞാന്‍ കുറേ ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനൊന്നും വ്യൂ കിട്ടാതെ വന്നതോടെയാണ് എക്സ്പോസ്ഡായത് എന്നാണ് നിമിഷ പറഞ്ഞത്. അതേസമയം, എന്നെ മാത്രം നിങ്ങളെന്തിനാണ് കുറ്റപ്പെടുത്തുന്നത് എന്നും നിമിഷ വിമര്‍ശകരോടായി ചോദിക്കുന്നുണ്ട്. ചേച്ചി ബിക്കിനി ഷൂട്ട് ചെയ്യുമോയെന്നാണ് കുറേപേര്‍ ചോദിക്കുന്നത്. അതിനുവേണ്ടി എന്നെ സമീപിച്ചിട്ടുണ്ട് ചിലര്‍. പക്ഷെ അതില്‍ എനിക്ക് താല്‍പര്യമില്ലെന്ന് നിമിഷ പറയുന്നു. ബിജോ ചേട്ടനും ബിക്കിനി ഷൂട്ടില്‍ താല്‍പര്യമില്ലെന്നും നിമിഷ വ്യക്തമാക്കുന്നു.

സാധാരണക്കാരിയായ വീട്ടമ്മയില്‍ നിന്നുമാണ് നിമിഷ സോഷ്യല്‍ മീഡിയ താരവും അഭിനേത്രിയുമൊക്കെയായി മാറുന്നത്. ഭര്‍ത്താവ് ബിജോയുടെ പിന്തുണയാണ് നിമിഷയെ ഇവിടെ എത്തിച്ചതെന്ന് അവര്‍ പറയുന്നു. ്‌സോഷ്യല്‍ മീഡിയില്‍ നിന്നും നെഗറ്റീവ് കമന്റുകള്‍ ലഭിക്കാറുണ്ടെന്നും എന്നാല്‍ താന്‍ അതൊന്നും കണക്കിലെടുക്കാറില്ലെന്നാണ് നിമിഷ പറയുന്നത്. ജീവിതത്തില്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇനി ജീവിതം ആസ്വദിക്കണമെന്നാണ് നിമിഷ പറയുന്നത്.

Nimisha Bijo

''ജാതിയിലും മതത്തിലും വിശ്വസിക്കുന്നൊരാളല്ല ഞാന്‍. മനുഷ്യനില്‍ വിശ്വസിക്കുന്ന ആളാണ്. ഏത് ജാതിയും മതവുമായാലും കൈ മുറിഞ്ഞാല്‍ വരുന്നത് ചോരയല്ലേ?'' എന്ന തന്റെ കാഴ്ചപ്പാടും നിമിഷ പങ്കുവെക്കുന്നുണ്ട്. എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നത് എങ്ങനെയാണെന്നും നിമിഷ പറയുന്നുണ്ട്. നിമിഷയോട് ഒരുപാട് പേര്‍ ചോദിക്കാറുള്ള ചോദ്യമാണത്. അവരോടായി നിമിഷ പറയുന്നത്, വീട്ടിലെ കാര്യങ്ങളും കുട്ടികളെയും ഭര്‍ത്താവിനെയുമൊക്കെ നോക്കുന്നതിനിടയില്‍ നിങ്ങള്‍ക്ക് വേണ്ടി കുറച്ച് സമയം മാറ്റിവെക്കൂവെന്നാണ്.

ജീവിതം ഒന്നേയുള്ളൂവെന്നും അത് പരമാവധി ആസ്വദിക്കണമെന്നും നിമിഷ പറയുന്നു. തന്നെ ഇന്നത്തെ താരമാക്കിയത് ഭര്‍ത്താവാണെന്നാണ് നിമിഷ പറയുന്നത്. പ്രണയ വിവാഹമായിരുന്നു നിമിഷയുടേത്. ഒരിക്കല്‍ നിങ്ങള്‍ കാരണം എനിക്ക് ജീവിതത്തില്‍ ഒന്നും ആകാന്‍ പറ്റിയില്ലെന്ന് ഭര്‍ത്താവിനോട് നിമിഷ പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ ഭര്‍ത്താവ് ഒരു വെല്ലുവിളിയായിട്ടാണ് കണഅടത്. രണ്ട് വര്‍ഷത്തിനകം നീ സ്റ്റേജില്‍ നിന്നും കയ്യടി വാങ്ങുമെന്ന് ഭര്‍ത്താവ് വാക്ക് കൊടുത്തുവെന്നും നിമിഷ പറയുന്നു. ആ വാക്കുകള്‍ കാലം തെളിയിക്കുകയും ചെയ്തു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X