For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്‍ നാടുവിട്ടു, മരിക്കാം എന്ന് അമ്മ എപ്പോഴും പറയും; ഭക്ഷണത്തില്‍ എന്തെങ്കിലും തരുമോ എന്ന് പേടിച്ചു!

  |

  സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറിയവരാണ് മീത്തും മിറിയും. പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടേയും ഇരുവരും പ്രേക്ഷകരുടെ മുന്നിലെത്തി. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട് മീത്തും മിറിയും. തമാശ വീഡിയോകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാനും ഈ ദമ്പതിമാര്‍ക്ക് സാധിക്കുന്നുണ്ട്.

  Also Read: 'മമ്മൂക്കയ്ക്കുള്ള ആഢ്യത്വം ഷൈനിലും ഫീൽ ചെയ്തു, ഇത്ര ഭം​ഗിയുണ്ടെന്ന് അറിയില്ലായിരുന്നു'; ഐശ്വര്യ ലക്ഷ്മി!

  എന്നാല്‍ എല്ലാവരേയും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുമ്പോഴും വേദന നിറഞ്ഞൊരു ഭൂതകാലവും ഇവര്‍ക്കുണ്ട്. തന്റെ ജീവിതത്തെക്കുറിച്ച് ജോഷ് ടോക്കില്‍ മീത്ത് മനസ് തുറന്നിരുന്നു. തന്നെ കുറിച്ച് ആരും അറിയാത്ത കാര്യം പങ്കുവച്ച പഴയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  2021 ല്‍ പങ്കുവച്ച വീഡിയോയില്‍ ആണ് മീത്ത് താന്‍ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തിയത്. മീത്തിന്റെ അച്ഛനും അമ്മയും സര്‍ക്കസില്‍ ജോലി ചെയ്തവരായിരുന്നു. വളരെ അധികം കഷ്ടപ്പെട്ടിട്ടാണ് തങ്ങളെ അച്ഛനും അമ്മയും വളര്‍ത്തിയത്. ഡാന്‍സ് ഒക്കെ പഠിച്ച് എന്തെങ്കിലും ഒക്കെ ആയി തീരണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ അന്നത്തെ തങ്ങളുടെ സാമ്പത്തിക സ്ഥിതി കാരണം അതിനൊന്നും സാധിച്ചില്ലെന്നുമാണ് മീത്ത് പറയുന്നത്.

  Also Read: ഇവന് വേണ്ടി ഇത്രയും പണം ചെലവാക്കാൻ ആരെങ്കിലും പറഞ്ഞോ? വിജയ് ദേവരെകാണ്ടയെക്കുറിച്ച് ഫിലിം മേക്കർ

  തന്റെ അച്ഛന്‍ നാടുവിട്ടു പോയതിനെക്കുറിച്ചും വീഡിയോയില്‍ മീത്ത് സംസാരിക്കുന്നുണ്ട്. ''ഞാന്‍ പത്താം ക്ലാസില്‍ പഠിയ്ക്കുന്ന സമയത്ത് ആണ് അച്ഛനെ കാണാതെയായത്. ആ കാലത്ത് ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും ഞങ്ങള്‍ക്ക് ആവതുണ്ടായിരുന്നില്ല. ഒന്നും കഴിക്കാതെ എല്ലാം സ്‌കൂളില്‍ പോയിട്ടുണ്ട്. ദിവസം ഏതെങ്കിലും ഒരു നേരം മാത്രമേ ഭക്ഷണം ഉണ്ടാവുമായിരുന്നുള്ളൂ. എന്റെ കൂട്ടുകാരന്റെ വീട്ടില്‍ പോയി ഭക്ഷണം ഒക്കെ കഴിച്ച് വിശപ്പ് മാറ്റുമായിരുന്നു. ഭക്ഷണം കഴിക്കാതെ പോയി അനിയത്തി സ്‌കൂളില്‍ തല കറങ്ങി വീണപ്പോഴും ഒന്നും ഇല്ലാത്തവന്‍ എന്ന് പറഞ്ഞ് കളിയാക്കിയവരുണ്ട്'' എന്നാണ് മീത്ത് ഓര്‍ക്കുന്നത്.

  താമസം വാടക വീട്ടിലായിരുന്നു. വാടക കൊടുക്കാന്‍ കാശില്ലാതെ വരുമ്പോള്‍ വീട്ടുടമ വീട്ടില്‍ വന്ന് പ്രശ്‌നമുണ്ടാക്കുമായിരുന്നുവെന്നും താരം ഓര്‍ക്കുന്നുണ്ട്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിച്ച കാലമായിരുന്നു പത്ത് മുതല്‍ പ്ലസ് ടുവരെയുള്ളതെന്നാണ് മീത്ത് പറയുന്നത്. എന്നാല്‍ ഈ സമയത്തൊന്നും അച്ഛനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. മരിക്കാം എന്ന് അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു, ഭക്ഷണത്തില്‍ എന്തെങ്കിലും ചേര്‍ത്ത് ഞങ്ങള്‍ക്ക് എല്ലാം തന്ന് അമ്മയും കഴിച്ച് മരിച്ചു പോവുമോ എന്നൊക്കെ ഞാന്‍ ഭയന്നിരുന്നുവെന്നും താരം പറയുന്നുണ്ട്.

  എന്നാല്‍ ജീവിതത്തിലേക്ക് തിരിച്ചു വരാനുണ്ടായ കാരണവും മീത്ത് പങ്കുവെക്കുന്നുണ്ട്. ഇങ്ങനെ ഒന്നും ആയാല്‍ പോര, നമ്മളെക്കാള്‍ കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് എന്ന തിരിച്ചറിവാണ് മുന്നോട്ട നയിച്ചതെന്നാണ് മീത്ത പറയുന്നത്. പ്ലസ്ടു കഴിഞ്ഞപ്പോള്‍ ആഗ്രഹിച്ചത് പോലെ ഫാഷന്‍ ഡിസൈനിങ് പഠിക്കാനൊന്നും പണം ഇല്ലാത്തത് കൊണ്ട് സാധിച്ചില്ലെന്നും താരം പറയുന്നത്. അമ്മയുടെ കൈയ്യില്‍ അവസാനമായി ഉണ്ടായിരുന്ന ഒരു സ്വര്‍ണ വള പണയം വച്ചാണ് എന്നെ ഹോട്ടല്‍ മനേജ്മെന്റ് കോഴ്സിന് ചേര്‍ത്തതെന്നും മീത്ത് ഓര്‍ക്കുന്നുണ്ട്.

  അങ്ങനെ പഠിച്ച് പാസ് ആയി മുംബൈയില്‍ ജോലിക്ക് ജോയിന്‍ ചെയ്തു. 750 രൂപയായിരുന്നു ആദ്യത്തെ ശബളമെന്നും അവിടെയാണ് എന്റെ ജീവിതം ആരംഭിയ്ക്കുന്നതെന്നും മീത്ത് കൂട്ടിച്ചേര്‍ക്കുന്നു. എന്തായാലും ആ നാളുകളൊക്കെ ഇന്ന് ഓര്‍മ്മകളാണ്. ഈ കഷ്ടപ്പാടുകള്‍ പഠിപ്പിച്ച പാഠങ്ങളുടെ കൂടെ കരുത്തിലാണ് മീത്തും മിറിയും ഇന്ന് താരങ്ങളായി മാറുന്നതും ജീവിതത്തില്‍ മുന്നോട്ട് പോകുന്നതും.

  Read more about: social media
  English summary
  Social Media Stars Meeth And Miri's Meeth Talks About His Father Leaving Them
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X