സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് ശ്രീലക്ഷ്മി; സാരി മാറ്റി, പുത്തൻ ലുക്കിൽ താരം!

സോഷ്യൽ മീഡിയയിലൂടെ താരങ്ങളായി മാറിയ നിരവധിപേർ കേരളത്തിലുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ ആളാണ് ശ്രീലക്ഷ്മി സതീഷ്. സാരി ഫോട്ടോഷൂട്ടുകളിലൂടെയും റീൽസ് വീഡിയോകളിലൂടെയുമാണ് ശ്രീലക്ഷ്മി മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. മലയാളികൾക്കിടയിൽ ശ്രദ്ധനേടുന്നതിനിടെ തന്നെ ഇന്ത്യയൊട്ടാകെ തരംഗമായി മാറുകയും ചെയ്തിരുന്നു ശ്രീലക്ഷ്മി. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ഒരു പോസ്റ്റിലൂടെയാണ് ശ്രീലക്ഷ്മി ഇന്ത്യയിലൊട്ടാകെ വൈറലായി മാറിയത്.

റീല്‍സ് വീഡിയോ കണ്ട് ഈ പെണ്‍കുട്ടിയെ അറിയുമോ എന്ന് ചോദിച്ച് രാം ഗോപാല്‍ വര്‍മ ശ്രീലക്ഷ്മിയെ അന്വേഷിച്ചിറങ്ങുകയായിരുന്നു. പിന്നാലെ ശ്രീലക്ഷ്മിയെ കണ്ടെത്തിയ സംവിധായകൻ നേരിൽ വിളിക്കുകയും സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇത് ബോളിവുഡ് മാധ്യമങ്ങളിലടക്കം വാർത്തയായി മാറിയിരുന്നു. ഇതിനു പിന്നാലെ നിരവധിപേരാണ് ശ്രീലക്ഷ്മിക്ക് ആശംസകളുമായി എത്തിയത്. എന്നാൽ ചിലർ താരത്തെ വിമർശിച്ചും നെഗറ്റീവ് കമന്റുകളുമായി എത്തുകയുണ്ടായി.

Sreelakshmi Satheesh

ഇപ്പോഴിതാ അത് തന്റെ വ്യക്തി ജീവിതത്തെ ബാധിച്ചു എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി. ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീലക്ഷ്മി ഇക്കാര്യം പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ചില വെറൈറ്റി ലുക്കിലുള്ള ചിത്രങ്ങൾ ശ്രീലക്ഷ്മി പങ്കുവെച്ചിരുന്നു.

സാരിക്ക് പകരം വെസ്റ്റേണ്‍ ഔട്ട്ഫിട്ടിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ശ്രീലക്ഷ്മി എത്തിയത്. ബ്ലാക്ക് മിനി ഡ്രസായിരുന്നു വേഷം. ഇതിനു പിന്നാലെയാണ് നെഗറ്റീവ് കമന്റുകൾ കേട്ടതിന് പിന്നാലെ താൻ അസ്വസ്ഥയായെന്നും അതുകൊണ്ടാണ് പുതിയ റീൽസ് വീഡിയോകൾ അധികം പങ്കുവയ്ക്കാത്തതെന്നും അറിയിച്ച് ശ്രീലക്ഷ്മി കുറിപ്പ് പങ്കുവെച്ചത്.

'ഇതുവരെ നിങ്ങൾ തന്നെ സ്‌നേഹത്തിനും സപ്പോർട്ടിനുമെല്ലാം നന്ദി. ഞാൻ ഇപ്പോൾ നിരന്തരം പോസ്റ്റുകൾ ഇടാത്തതും റീലുകൾ ചെയ്യാത്തതിനും കാരണം നെഗറ്റീവ് കമന്റുകളാണ്. നെഗറ്റീവ് കമന്റുകൾ തന്റെ സ്വകാര്യ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. വിഡിയോകൾക്ക് കമന്റ് ചെയ്യുന്നതോ അത് ഷെയർ ചെയ്യുന്നതോ എനിക്ക് പ്രശ്നമില്ല. പക്ഷേ, എന്റെ സ്വകാര്യ ജീവിതത്തിന് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങൾ ചെയ്യരുത്. എന്റെ അഭ്യർഥനയാണിത്,'

Sreelakshmi Satheesh

'ഞാൻ ഒരു സാധാരണ കുടുംബത്തിൽ പെട്ടയാളാണ്. മോഡലിങ്ങും അഭിനയവുമെല്ലാം എന്റെ പാഷനാണ്. 60 സെക്കന്റിൽ നിങ്ങൾ കാണുന്നൊരു റീൽ ഒരുപാട് ദിവസത്തെ കഷ്ടപ്പാടിന്റയും പ്ലാനിങ്ങിന്റെയുമെല്ലാം ഫലമായുണ്ടാകുന്നതാണ്. സാരി റീൽസാണ് ഇതുവരെ ചെയ്തത്. എന്നാൽ ഇനി മോഡേൺ വസ്ത്രങ്ങളിലേക്കും ഒരു ട്രയൽ എന്നപോലെ മാറുകയാണ്. അതും നന്നാകും എന്നാണ് കരുതുന്നത്,'

'നിങ്ങള്‍ റീൽസില്‍ കാണുന്ന ശ്രീലക്ഷ്മി സതീഷല്ല യഥാർഥ ജീവിതത്തിലെ ശ്രീലക്ഷ്മി. ഞാൻ മോഡലിങ്ങിൽ ചെയ്യുന്ന കഥാപാത്രങ്ങളെ ഏറ്റവും മനോഹരമാക്കാൻ ആവശ്യമായ തരത്തിലുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കാറുള്ളത്,' ശ്രീലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X