സ്റ്റെഫിയുമായി സൗഹൃദത്തിലാകുമ്പോള്‍ 32 വയസ്; വിവാഹം 10 വര്‍ഷത്തെ കാത്തിരിപ്പെന്ന് സോഹന്‍

നടനായും സംവിധായകനായുമെല്ലാം മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് സോഹന്‍ സീനുലാല്‍. ആക്ഷന്‍ ഹീറോയിലെ പോലീസുകാരനായും തോപ്പില്‍ ജോപ്പനിലെ മമ്മൂട്ടിയുടെ കൂട്ടുകാരനായുമെല്ലാം സോഹന്‍ കയ്യടി നേടിയിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി ഡബിള്‍സ് എന്ന ചിത്രത്തിലൂടെ സംവിധായകായി മാറുകയായിരുന്നു സോഹന്‍. ഇന്നലെയായിരുന്നു സോഹന്റെ വിവാഹം. സ്‌റ്റെഫി ഫ്രാന്‍സിസിനെയാണ് സോഹന്‍ വിവാഹം കഴിച്ചത്.

വിവാഹത്തിന് ശേഷം നടന്ന വിരുന്നില്‍ നിരവധി താരങ്ങളുമെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം സോഹന്‍ മനസ് തുറക്കുകയാണ്. വനിത ഓണ്‍ലൈനിന് നല്‍കിയ അഭിുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ലവ് ആന്റ് അറേഞ്ച്ഡ്

ലവ് ആന്റ് അറേഞ്ച്ഡ് ആണ് തങ്ങളുടെ വിവാഹം എന്നാണ് സോഹന്‍ പറയുന്നത്. പത്ത് വര്‍ഷമായി പരസ്പരം അറിയാം. നല്ല സുഹൃത്തുക്കളായിരുന്നു. അത് പ്രണയത്തിലേക്ക് മാറുകയായിരുന്നു. പിന്നാലെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവരും വിവാഹത്തിന് തയ്യാറായെന്നാണ് സോഹന്‍ പറയുന്നത്. തങ്ങള്‍ക്കിടയില്‍ മതത്തിന്റേയോ ജാതിയുടേയോ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും സോഹന്‍ പറയുന്നത്. പള്ളിയില്‍ വച്ച് മോതിരം മാറിയ ശേഷം എന്റെ വീട്ടില്‍ പായസം കൂട്ടിയുള്ള ഊണ്. മതത്തിനപ്പുറം രണ്ട് കുടുംബങ്ങള്‍ ഞങ്ങളുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കുന്നത് അനുഭവിക്കാനായെന്നും സോഹന്‍ പറയുന്നു.

 സൗഹൃദം

താനും സ്റ്റെഫിയും തമ്മിലുള്ള സൗഹൃദം തുടങ്ങിയത് എങ്ങനെയായിരുന്നുവെന്നും എങ്ങനെയാണ് തങ്ങള്‍ പ്രണയത്തിലായതെന്നും സോഹന്‍ മനസ് തുറക്കുന്നുണ്ട്. സ്‌റ്റെഫി തെരേസെസിലെ വിദ്യാര്‍ത്ഥിയായിരുന്നു. അവിടെ ഒരു പരിപാടിയുമായി എത്തിയതായിരുന്നു സോഹന്‍. യാദൃശ്ചികമായി ഇരുവരും പരിചയപ്പെട്ടു. അതൊരു നല്ല സൗഹൃദത്തിന്റെ തുടക്കമായിരുന്നുവെന്നാണ് സോഹന്‍ പറയുന്നത്. പിന്നീട് തന്റെ സിനിമകള്‍ക്ക് സ്റ്റെഫിയും സുഹൃത്തുക്കളുമെല്ലാം സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നുവെന്നും സോഹന്‍ പറയുന്നു.

വിവാഹം

ഇത്രയും സൗഹൃദത്തിലായ രണ്ട് പേര്‍ക്ക് എന്തുകൊണ്ട് വിവാഹം കഴിച്ചുകൂട എന്ന ചിന്തിക്കുകയായിരുന്നുവെന്നും സോഹന്‍ പറയുന്നു. ഇതിനിടെ സ്റ്റെഫി കാനഡില്‍ പോയി പിജി ചെയ്തു. മടങ്ങിയെത്തിയപ്പോഴായിരുന്നു കൊവിഡ് പ്രതിസന്ധി ആരംഭിക്കുന്നത്. ഇതോടെ തിരിച്ചു പോകാന്‍ സാധിച്ചില്ല. എന്നാല്‍ കല്യാണം നടക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് സോഹന്‍ പറയുന്നത്. കാനഡയില്‍ സ്റ്റെഫിയ്ക്ക് ജോബ് വിസയും വര്‍ക്ക് പെര്‍മിറ്റുമൊക്കെയായിട്ടുണ്ടെന്നും സോഹന്‍ പറയുന്നു. കൊച്ചിക്കാരിയാണ് സ്റ്റെഫി. തോപ്പും പടിയാണ് വീട്. സോഹന്‍ വടുതലക്കാരനും.

Recommended Video

ഇത്രേം അപ്ഡേറ്റഡ് ആയ നടനില്ല, എന്റെ ടെക്സ്റ്റ്ബുക്കാണ് മമ്മൂക്ക | FIlmiBeat Malayalam
പത്ത് വര്‍ഷത്തെ കാത്തിരിപ്പ്

പത്ത് വര്‍ഷത്തെ കാത്തിരിപ്പാണ് വിവാഹിത്തിനെന്നാണ് സോഹന്‍ പറയുന്നത്. സ്റ്റെഫിയുമായി പ്രണയത്തിലാകും വരെ കല്യാണം വേണോ വേണ്ടയോ എന്നൊക്കെയുള്ള ആശങ്കയിലായിരുന്നു താന്‍ എന്നാണ് സോഹന്‍ പറയുന്നത്. 32 വയസിലാണ് സ്റ്റെഫിയുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. പിന്നീട് മിന്നല്‍ മുരളിയിലെ ഷിബു പറയുന്നത് പോലെ പത്ത് വര്‍ഷത്തെ കാത്തിരിപ്പായിരുന്നുവെന്നും സോഹന്‍ പറയുന്നു. സോഹന്റേയും സ്‌റ്റെഫിയും വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം എത്തിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയും വിവാഹത്തിനെത്തിയിരുന്നു. മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും സോഹന്‍ മനസ് തുറക്കുന്നുണ്ട്.

മമ്മൂക്കയ്ക്ക് ധാരാളം സൗഹൃദങ്ങളുണ്ട്. ആ സൗഹൃദങ്ങള്‍ക്ക് അളവുകോലില്ലെന്നാണ് സോഹന്‍ പറയുന്നത്. പഴയ സുഹൃത്തുക്കളൊക്കെ ഇപ്പോഴും അദ്ദേഹത്തോടെപ്പമുണ്ടെന്നാണ് സോഹന്‍ പറയുന്നത്. അതൊന്നും അദ്ദേഹം വിട്ടുകളയില്ലെന്നും ചേര്‍ത്തു പിടിക്കുമെന്നുമാണ് സോഹന്‍ പറയുന്നത്. വലിയ താരങ്ങളയോ നിര്‍മ്മാതാക്കളെയോ സുഹൃത്തുക്കളാക്കി ഒപ്പം കൊണ്ട് നടക്കുക എന്ന രീതിയൊന്നും മമ്മൂക്കയ്ക്കില്ലെന്നും സോഹന്‍ പറയുന്നു. ഒരു തളര്‍ച്ച വന്നാല്‍ താങ്ങാന്‍ അദ്ദേഹമുണ്ടാകുമെന്നത് വലിയ ധൈര്യമാണെന്നും സോഹന്‍ പറയുന്നു. അണ്‍ലോക്ക് ആണ് സോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ. ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.

More from Filmibeat

Read more about: sohan seenulal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X