കോഴിക്കറി വീഡിയോ കണ്ട് മമ്മൂക്ക അഭിനന്ദിച്ചത് എന്നെയല്ല, അതിന് കാരണവും പറഞ്ഞു: വിൻസി അലോഷ്യസ്

മലയാളത്തിന് ഒരുപിടി പുതുമുഖ നായികമാരെ സമ്മാനിച്ച സംവിധായകനാണ് ലാൽജോസ്. മലയാളത്തിലെ ഇന്നത്തെ സൂപ്പർ നായികമാരിൽ പലരും ലാൽ ജോസിന്റെ കൈ പിടിച്ച് മലയാള സിനിമയുടെ പടി കയറി വന്നവരാണ്. കാവ്യാ മാധവൻ, സംവൃത സുനിൽ, മീര നന്ദൻ, ആൻ അഗസ്റ്റിൻ, അനുശ്രീ എന്നിവരെല്ലാം ലാൽ ജോസ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത നടിമാരാണ്.

ഇപ്പോഴിതാ പുതിയ ചിത്രത്തിൽ പുതിയ നായികാ, നായകന്മാരുമായി വരാൻ ഒരുങ്ങുകയാണ് ലാൽ ജോസ്. ഓഗസ്റ്റ് 18ന് തിയേറ്ററുകളിൽ എത്തുന്ന സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിലാണ് ലാൽ ജോസ് പുതുമുഖങ്ങളെ അവതരിപ്പിക്കുന്നത്.

Vincy Aloshious

ലാൽ ജോസ് വിധികർത്താവായ മഴവിൽ മനോരമയിലൂടെ സംപ്രേഷണം ചെയ്ത നായിക നായകൻ റിയാലിറ്റി ഷോ മത്സരത്തിൽ ആദ്യ നാല് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ദർശന, വിൻസി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നിവരാണ് സോളമന്റെ തേനീച്ചകളിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ സോളമനെ അവതരിപ്പിക്കുന്നത് ജോജു ജോർജാണ്.

നായികാ നായകൻ ഷോയിലെ ഒരു സെഗ്മെന്റിൽ കോഴിക്കറി ഉണ്ടാക്കുന്ന വീഡിയോ ചെയ്ത് നേരത്തെ തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടിയ ആളാണ് വിൻസിയും ദർശനയും. വിൻസിയുടെ പ്രകടനത്തിനാണ് അന്ന് കൂടുതൽ സ്വീകാര്യത ലഭിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സോളമന്റെ തേനീച്ചകൾ ടീം മമ്മൂട്ടിയെ കണ്ടു സംസാരിച്ചിരുന്നു. അന്ന് മമ്മൂട്ടി കോഴിക്കറി പ്രകടനത്തെ കുറിച്ച് താരങ്ങളോട് പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ മമ്മൂട്ടി പറഞ്ഞത് തന്റെ വീഡിയോയെ കുറിച്ചല്ല എന്നും സോളമന്റെ തേനീച്ചകളിലെ മറ്റൊരു നായികയായ ദര്‍ശനയെ കുറിച്ചാണെന്ന് പറയുകയാണ് വിന്‍സി അലോഷ്യസ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിൻസി ഇക്കാര്യം പറഞ്ഞത്.

'കോഴിക്കറി വീഡിയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞത് എന്നോടല്ല, ദര്‍ശനയോടാണ്. ഇയാളിപ്പൊ കുറേ പടങ്ങളിലുണ്ടല്ലോ എന്നാണ് എന്നോട് പറഞ്ഞത്. 'അപ്പോൾ എല്ലാ പടങ്ങളും കാണാറുണ്ടല്ലേ' എന്ന രീതിയിലായി പോയി ഞാന്‍.'

'ഒരു പെർഫോർമർ എന്ന നിലയിൽ എനിക്ക് അതിനോട് ബഹുമാനമുണ്ട്. അത് എന്താണെന്നാൽ, കാണുന്ന സാധാരണക്കാർക്ക് എന്റെ കോഴിക്കറി ആയിരുന്നു ബെസ്റ്റ്. എന്നാൽ ദർശന ചെയ്തത് ആയിരുന്നു ബുദ്ധിമുട്ടെന്ന് മമ്മൂക്കക്ക് അറിയാം. കലിപ്പ് മൂഡിൽ കോഴിക്കറി വെക്കുക, അങ്ങനെ കാണുന്നവരെ എന്റര്‍ടെയിന്‍ ചെയ്യിക്കുക എന്നത് അത്ര എളുപ്പമല്ല, ഭയങ്കര പാടാണ് അത്. മമ്മൂക്ക 'ഇറച്ചിക്കോഴി വെച്ചത് താനല്ലേടോ,' എന്ന് ദര്‍ശനയെ ചൂണ്ടിയായിരുന്നു പറഞ്ഞത്,'

'സാധാരണ എന്നോടാണല്ലോ എല്ലാവരും ഇത് പറയാറ്, എന്ന് ഞാന്‍ അപ്പോൾ ചിന്തിച്ചു. 'അവൾ (ഞാന്‍) ചെയ്തത് ആള്‍ക്കാരെ എന്റര്‍ടെയിന്‍ ചെയ്യിക്കാന്‍ എളുപ്പമാണ്. പക്ഷെ ദര്‍ശന ചെയ്തത് ഭയങ്കര പാടാണ്,' എന്ന് മമ്മൂക്ക ലാല്‍ സാറിനോടും പറഞ്ഞിരുന്നു. ഒരു പെര്‍ഫോമര്‍ നോക്കിക്കാണുന്നതും സാധാരണ പ്രേക്ഷകർ കാണുന്നതും തമ്മിലുള്ള വ്യത്യാസം ആണിത്. അക്കാര്യത്തില്‍ ഞാന്‍ മമ്മൂക്കയെ ബഹുമാനിക്കുന്നു,' വിന്‍സി പറഞ്ഞു.

ബിനു പപ്പു, സുനില്‍ സുഗത, ജോണി ആന്റണി, മണികണ്ഠന്‍ എന്നിവരും സോളമന്റെ തേനീച്ചകളിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നേരത്തെ വികൃതി, ഭീമന്റെ വഴി, ജന ഗണ മന, കനകം കാമിനി കലഹം എന്നി ചിത്രങ്ങളിൽ വിന്‍സി അഭിനയിച്ചിട്ടുണ്ട്. കരിക്കിന്റെ വെബ് സീരീസിലും വിൻസി ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Read more about: lal jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X