പിന്നെ രണ്ട് ദിവസം മാത്രമേ അച്ഛന്‍ ജീവിച്ചിരുന്നുള്ളൂ; അച്ഛന്റെ നടക്കാതെ പോയ ആഗ്രഹത്തെക്കുറിച്ച് സജി

മലയാള സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് സോമന്‍. നായകനായും സഹനടനായും വില്ലനായുമെല്ലാം സോമന്‍ കയ്യടി നേടി. സിനിമയിലെത്താന്‍ കുറച്ച് വൈകിയെങ്കിലും അഭിനയിച്ച കാലമത്രയും അദ്ദേഹത്തിന് തന്റേതായി കയ്യൊപ്പ് ചാര്‍ത്താനായി. സോമന്റെ മരണത്തിന് ശേഷമാണ് മകന്‍ സജി സോമന്‍ അഭിനയത്തിലേക്ക് എത്തുന്നത്.

തന്നെ ഒരു നടനാക്കുക എന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നുവെന്നാണ് സജി പറയുന്നത്. പക്ഷെ താന്‍ നടനായത് കാണാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും സജി വനതിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Soman

അച്ഛന്‍ സീരിയലില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് ഒരിക്കല്‍ ഞാന്‍ തിരുവനന്തപുരത്ത് ലൊക്കേഷനില്‍ പോയി. അന്ന് അച്ഛന്‍ പറഞ്ഞു, മോനേ നിന്നയൊന്ന് മേക്കപ്പിട്ട് കാണാന്‍ അച്ഛന് ആഗ്രഹമുണ്ട്. അന്ന് അച്ഛന്‍ കാണാതെ ഞാന്‍ അവിടെ നിന്നും മുങ്ങി. സിനിമയ്ക്ക് വേണ്ടി ആദ്യമായി മേക്കപ്പിനിരുന്നപ്പോള്‍ ഈ സംഭവം ഓര്‍ത്ത് എനിക്ക് സങ്കടമായി. അച്ഛന്റെ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ എപ്പോഴും സങ്കടമാണെന്നും താരം പറയുന്നു.

ഒരിടവേളയ്ക്ക് ശേഷം ഓ ബേബിയിലൂടെ അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് സജി. എന്നാല്‍ ഇത്തവണ ഇവിടെ തന്നെ തുടരണം എന്നാണ് സജിയുടെ ആഗ്രഹം. അഭിനയരംഗത്ത് തുടരണം എന്നാണ് ആഗ്രഹം. പക്ഷെ അതൊക്കെ തീരുമാനിക്കുന്നത് പ്രേക്ഷകരാണല്ലോ? ്അവരുടെ സഹകരണം ഉണ്ടെങ്കില്‍ നാട്ടില്‍ തുടരും. അല്ലെങ്കില്‍ വീണ്ടും ഗള്‍ഫിലേക്ക് പോകുമെന്നും സജി പറയുന്നു.

സോമനും കമല്‍ഹാസനും തമ്മിലുള്ള സൗഹൃദം വളരെ പ്രശസ്തമാണ്. സോമനോട് തനിക്കുള്ള സ്‌നേഹത്തെക്കുറിച്ചും ബഹുമാനത്തെക്കുറിച്ചുമൊക്കെ കമല്‍ പലപ്പോഴായി മനസ് തുറന്നിട്ടുണ്ട്. നടന്‍ മധു സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച മാന്യശ്രീ വിശ്വാമിത്രനിലെ കൊറിയോഗ്രഫറായിരുന്നു കമല്‍ഹാസന്‍. അവിടെ വച്ചാണ് സോമനും കമലും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. ഇരുവരുടേയും സൗഹൃദത്തെക്കുറിച്ചും സജി സംസാരിക്കുന്നുണ്ട്.

അച്ഛന് അസുഖം ഗുരുതരമായി എറണാകുളത്ത് ആശുപത്രിയില്‍ കിടന്നപ്പോള്‍ കമള്‍ അങ്കിള്‍ ആ ആശുപ്രിയിലെ ഡോക്ടര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അച്ഛനെ ചെന്നൈയില്‍ കൊണ്ടു ചെല്ലാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അവസാനം ഒട്ടും യാത്ര ചെയ്യാവുന്ന സ്ഥിതിയല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അത്രയ്ക്കും ഗുരുതാരവസ്ഥയിലാണെന്ന്. പിന്നീട് ഒന്നു രണ്ട് ദിവസം മാത്രമേ അച്ഛന്‍ ജീവച്ചിരുന്നുള്ളൂവെന്നാണ് സജി പറയുന്നത്.

Soman

സോമന്റെ അനുസ്മരണ പരിപാടികളില്‍ കമല്‍ഹാസന്‍ എത്താറുണ്ട്. ഞങ്ങളാരും അദ്ദേഹത്തെ അങ്ങോട്ട് വിളിച്ച് ബുദ്ധിമുട്ടിക്കാറില്ലെന്നാണ് സോമന്റെ ഭാര്യ സുജാത പറയുന്നത്. അദ്ദേഹത്തെ മാത്രമല്ല സിനിമയിലുള്ള എത്രയോ സുഹൃത്തുക്കള്‍. പക്ഷെ ഞങ്ങള്‍ ആരുടേയും സഹായം തേടിയില്ല. മകന്റെ കാര്യത്തില്‍ പോലും കാരണം സോമേട്ടന് അതൊന്നും ഇഷ്ടമായിരുന്നില്ലെന്നും അവര്‍ പറയുന്നു..

ലേലമാണ് ഞങ്ങള്‍ ഒരുമിച്ചിരുന്ന് അവസാനമായി കണ്ട സിനിമ. ആ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ തന്റെ കഥാപാത്രത്തെ വളറെ നന്നായി അവതരിപ്പിച്ചു എന്ന സന്തോഷം മുഖത്തുണ്ടായിരുന്നു. സോമേട്ടന്‍ പോയ ശേഷം എനിക്ക് ആഘോഷങ്ങളില്ല, എല്ലാം കടന്നു പോകുന്നു എന്നു മാത്രം, എന്നും സൂജാത പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X