സമാന്ത കരഞ്ഞത് രോഗത്തെക്കുറിച്ച് ഓര്‍ത്തല്ല; യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി ദേവ് മോഹന്‍

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. ഇപ്പോഴിതാ ബോളിവുഡിലും നിറ സാന്നിധ്യമായി മാറുകയാണ് സമാന്ത. തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് സമാന്ത കടന്നു പോകുന്നത്. ഫാമിലി മാനിലൂടെ പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടിയ സമാന്തയുടെ പുതിയ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമാന്ത ചിത്രമാണ് ശാകുന്തളം. ബിഗ് ബജറ്റ് ചിത്രമായ ശാകുന്തളം ശകുന്തളയുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ ദുശ്യന്തനായി എത്തുന്നതാകട്ടെ ദേവ് മോഹന്‍ ആണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടനാണ് ദേവ് മോഹന്‍. ഇപ്പോഴിതാ കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ ദേവ് മോഹന്‍ മനസ് തുറക്കുകയാണ്.

ഞാന്‍ വിശ്വസിച്ചില്ല

സമാന്തയുടെ നായികയായുള്ള ഓഫര്‍ വന്നപ്പോള്‍ ആദ്യം താന്‍ വിശ്വസിച്ചിരുന്നില്ലെന്നാണ് ദേവ് മോഹന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഞാന്‍ വിശ്വസിച്ചില്ല. ആരോ പറ്റിക്കുകയാണെന്ന് കരുതി. നീലിമയുടെ ആദ്യത്തെ കോള്‍ വന്നപ്പോള്‍ ആരോ പ്രാങ്ക് ചെയ്യാന്‍ വിളിക്കുകയാണെന്നാണ് തോന്നിയത്. പിന്നെ ഞാനൊരു റിസര്‍ച്ച് നടത്തിയപ്പോഴാണ് അല്ലെന്ന് മനസിലായി. പിന്നാലെ സ്റ്റെപ്പ് ബൈ സ്റ്റെപ്പായിട്ട് കാര്യങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ മനസിലായി. തുടക്കത്തില്‍ ഒരു മൂന്നാല് കോള്‍സിലും ഞാനത് ഒരു പ്രാങ്ക് തന്നെയാണെന്നാണ് കരുതിയിരിക്കുന്നത്. സംവിധായകനുമായുള്ള സൂം കോളിലാണ് ഉറപ്പിക്കുന്നതെന്നും താരം പറയുന്നു.

സമാന്ത

സമാന്തയുമായുള്ള സൗഹൃദത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. താര പരിവേഷമില്ലാതെയാണ് സമാന്ത ലൊക്കേഷനില്‍ ഇടപെടുന്നതെന്നാണ് ദേവ് മോഹന്‍ പറയുന്നത്. അതുകൊണ്ടാണ് തനിക്ക് കളിയാക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യവും സൗഹൃദവും സമാന്തയുമായി ഉണ്ടായതെന്നാണ് ദേവ് മോഹന്‍ പറയുന്നത്.

മറ്റൊരു ഭാഷയില്‍ നിന്നും വന്ന് ചെയ്യുന്നുവെന്ന അവസ്ഥ സമാന്തയ്ക്ക് മനസിലാകും. അവരും ആ ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ട്. നമ്മളെ എത്രത്തോളം കംഫര്‍ട്ടബിള്‍ ആക്കാമെന്നതിലായിരുന്നു അവരുടെ ശ്രദ്ധ. മറ്റൊരു ഭാഷയില്‍ നിന്നും വന്ന നടനാണെന്ന ബഹുമാനം അവര്‍ നല്‍കിയിരുന്നു. സമാന്തയുടെ കാര്യത്തില്‍ മാത്രമല്ല, എല്ലാവരും അങ്ങനെയായിരുന്നു. ഊഷ്മളമായ സ്വീകരണം തന്നെയായിരുന്നു അവിടെ നിന്നും ലഭിച്ചതെന്നും താരം പറയുന്നു.

രോഗത്തെക്കുറിച്ചും

സാം വളരെ ചില്ലിംഗ് ആയിട്ടുള്ളൊരു ആളാണ്. സെറ്റിലോ സൗഹൃദത്തിലോ സ്റ്റാര്‍ഡം കാണിക്കാറില്ല. എന്തെങ്കിലും പോയി ചോദിക്കാനോ കളിയാക്കാനോ പോലും ബുദ്ധിമുട്ട് വരില്ല. നല്ല രീതിയിലെ അവര്‍ അതെടുക്കൂ. അതുകൊണ്ടാണ് നല്ല സുഹൃത്തുക്കളാകാന്‍ സാധിക്കുന്നതെന്നും താരം പറയുന്നു. താരത്തിന്റെ രോഗത്തെക്കുറിച്ചും ദേവ് സംസാരിക്കുന്നുണ്ട്.

ഈയ്യടുത്താണ് അങ്ങനൊരു കാര്യമുണ്ടെന്ന് കണ്ടെത്തുന്നത്. പുള്ളിക്കാരി കൃത്യമായി തന്നെ ട്രീറ്റ്‌മെന്റ് എടുക്കുന്നുണ്ട്. വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. അവര്‍ കരുത്തയാണ്, പൊരുതാനാകുമെന്നുറപ്പാണെന്നാണ് ദേവ് മോഹന്‍ പറയുന്നത്. ഈയ്യടുത്താണ് സമാന്തയുടെ കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ശാകുന്തളത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു താരം പൊട്ടിക്കരഞ്ഞത്. തന്റെ രോഗവസ്ഥയെക്കുറിച്ച് ഓര്‍ത്തായിരുന്നു സമാന്ത കരഞ്ഞതെന്നായിരുന്നു മാധ്യമങ്ങള്‍ പറഞ്ഞത്. ഇതിന് പിന്നിലെ സത്യാവസ്ഥയും ദേവ് മോഹന്‍ വെളിപ്പെടുത്തുന്നുണ്ട്.

കരഞ്ഞത്

സത്യത്തില്‍ അത് സംവിധായകന്‍ തന്റെ പ്രസംഗത്തിന്റെ ഇടയില്‍ ഇമോഷണലാവുകയായിരുന്നു. പെട്ടെന്ന് എല്ലാവരും ഒന്ന് സ്റ്റക്കായിപ്പോയി. ആരും അത് പ്രതീക്ഷിച്ചിരുന്നില്ല. ബാക്കിയെല്ലാവരും നിയന്ത്രിച്ചു. അവര്‍ക്ക് നിയന്ത്രിക്കാനായില്ല. അവര്‍ കരഞ്ഞത് സംവിധായകന്‍ പറഞ്ഞത് കേട്ടിട്ടാണ്. അല്ലാതെ തന്റെ രോഗത്തിന്റെ കാര്യം ഓര്‍ത്തിട്ടല്ല. അത് മാത്രമായിരിക്കും മാധ്യമങ്ങളില്‍ വന്നിട്ടുണ്ടാവുകയെന്നാണ് ദേവ് മോഹന്‍ പറയുന്നത്.

പുതിയ സീരിസ്

അതേസമയം സമാന്തയുടെ പുതിയ സീരിസിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. റൂസോ സഹോദരന്മാരുടെ സിറ്റഡലിന്റെ ഇന്ത്യന്‍ പതിപ്പിലാണ് സമാന്ത അഭിനയിക്കുന്നത്. ഫാമിലി മാന്‍ ഒരുക്കിയ രാജും ഡികെയുമാണ് ഈ സീരീസും ഒരുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X