For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവനെത്ര വലിയവനാണേലും ഇനിയവന്റെ കാല് പൊങ്ങരുത്! വൈറല്‍ വീഡിയോയില്‍ സൂരജ്‌

  |

  മലയാളികള്‍ക്ക് സുപരിചിതനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ് താരമായി മാറുന്നത്. പിന്നീട് സൂരജ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. എങ്കിലും സൂരജിനോടുള്ള പ്രേക്ഷകരുടെ സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സൂരജ്. താരത്തിന്റെ കുറിപ്പുകളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  Also Read: ആ സീൻ വേണോ എന്ന് ആലോചിച്ചു നിൽക്കവെ സ്വാസിക പറഞ്ഞത്; ഇനി വീട്ടിൽ കയറ്റുമോ എന്നറിയില്ല; അലൻ‌സിയർ

  ഇപ്പോഴിതാ സൂരജിന്റെ പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടരിക്കുന്നൊരു വിഷയത്തിലാണ് സൂരജ് നിലപാട് അറിയിച്ചെത്തിയിരിക്കുന്നത്. കാറില്‍ ചാരി നിന്നതിന് കൊച്ചുകുട്ടിയെ ചവുട്ടിയ സംഭവത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഇനി അവന്റെ കാല് പൊങ്ങരുതെന്ന ക്യാപ്ഷനോടെയായാണ് സൂരജ് ഇതേക്കുറിച്ച് സംസാരിച്ചത്. ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിച്ചയാള്‍ക്കെതിരെ നടപടി വേണമെന്ന് സൂരജ് പറയുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  മനസിന് വല്ലാതെ വേദന തോന്നിപ്പിക്കുന്നൊരു രംഗം നമ്മള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടുവെന്ന് പറഞ്ഞാണ് സൂരജ് സംസാരിച്ചു തുടങ്ങുന്നത്. തലശേരിയില്‍ കാറ് ചാരി നിന്ന ആറ് വയസുകാരനെ ഒരാള്‍ പട്ടിയെ ചവിട്ടുന്നത് പോലെ ചവിട്ടിത്തെറിപ്പിക്കുന്ന രംഗമാണ് കണ്ടത്. കാറ് ചാരി നിന്ന കുട്ടിയോട് കുറേ സമയമായി മാറി നില്‍ക്കാന്‍ പറഞ്ഞു. പിന്നെ അയാള്‍ വന്നു, ഒരൊറ്റ ചവിട്ടായിരുന്നുവെന്നാണ് സൂരജ് പറയുന്നത്.

  Also Read: ലെമൺ ടി കുടിച്ചെന്ന് ടിനി, ബാലയ്ക്കും ഉണ്ണി മുകുന്ദനുമൊപ്പമുള്ള ചിത്രവുമായി താരം; പൃഥ്വിരാജിനെ ചോദിച്ച് ആരാധകർ

  വീഡിയോയിലുള്ളത് മഹാരാഷട്രയിലുള്ള കുട്ടിയാണെന്നാണ് പറയുന്നതെന്ന് ചൂണ്ടിക്കാണിച്ച സൂരജ് പട്ടിയല്ലല്ലോ കുട്ടിയല്ലേ എന്ന് ചോദിക്കുകയാണ്. അതേസമയം, അവനേത് മാളികയില്‍ താമസിക്കുന്നവനായാലും, അവന് ചുറ്റും അവനെക്കൊണ്ട് ഉപയോഗമുള്ള ഒരുപാട് ആള്‍ക്കാരുണ്ടെങ്കിലും അവനെ ഒരിക്കലും വെറുതെ വിടരുതെന്നാണ് സംഭവത്തിലെ പ്രതിയെക്കുറിച്ച് സൂരജ് പറയുന്നത്. ഇനി ഒരിക്കലും അവനാ കാല് പൊക്കി ഒരു പട്ടിയെപ്പോലും തൊടാന്‍ പറ്റരുതെന്നും സൂരജ് പറയുന്നുണ്ട്.

  അവനാരോ ആയിക്കോട്ടെ. അവനെക്കൊണ്ട് ഒരുപാട് ആളുകള്‍ക്ക് ഉപയോഗമുണ്ടായേക്കും. പക്ഷേ, ഒരു മനുഷ്യക്കുട്ടിയുടെ ദേഹത്ത് ചവിട്ടാനുള്ള ത്രാണി അവനുണ്ടാവാന്‍ പാടില്ലെന്നാണ് സൂരജ് ദേഷ്യത്തോടെ പറയുന്നത്. വൈകാരികമായിട്ടാണ് സൂരജ് സംസാരിക്കുന്നത്. അവനെ സപ്പോര്‍ട്ട് ചെയ്യുന്നവരായാലും അവരേയും ഈ ഗണത്തില്‍പ്പെടുത്തണമെന്നും സൂരജ് അഭിപ്രായപ്പെടുന്നുണ്ട്.

  വീഡിയോ കണ്ടാല്‍ ആര്‍ക്കും സഹിക്കാന്‍ പറ്റില്ലെന്നും നമ്മുടെ നാട്ടിലെയല്ലല്ലോ, ഇത് പുറത്തെവിടെയോ ഉള്ള കുട്ടിയല്ലേ എന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും സൂരജ് പറയുന്നുണ്ട്. അതൊരു മനുഷ്യക്കുഞ്ഞാണ്. മനുഷ്യനോട് ഇതുപോലെ ചെയ്യാന്‍ തോന്നുന്ന അവന്‍ മനുഷ്യനല്ലെന്നാണ് സൂര്ജ പറയുന്നത്. കാര്‍ റോഡിലൂടെ പോവുമ്പോള്‍ എന്തൊക്കെ സംഭവിക്കുന്നുണ്ട് ചോദിച്ച സൂരജ് ആറ് വയസുള്ള ഒരു കുട്ടി ചാരി നിന്നാല്‍ എന്താണ് കാറിന് സംഭവിക്കുക എന്നും ചോദിക്കുന്നു.

  ഇനിയൊരിക്കലും കാല്‍ പൊങ്ങാന്‍ പാടില്ലാത്ത തരത്തിലുള്ള ശിക്ഷ തന്നെ കൊടുക്കണമെന്നാണ് സൂരജിന്റെ നിലപാട്. അവന്റെ ആ സ്വഭാവം മാറണമെന്നാണ് സൂരജ് പറയുന്നത്. കുട്ടി എന്നല്ല ഒരു പട്ടിയെപ്പോലും പിന്നീട് അവന്‍ തൊടാന്‍ പാടില്ലെന്നും സൂരജ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ചയായി മാറിയിരിക്കുകയാണ് തലശ്ശേരിയില്‍ നിന്നുള്ള സംഭവം. വിഷയത്തില്‍ പോലീസ് ഇടപെട്ടിട്ടുണ്ട്. യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

  Read more about: serial
  English summary
  Sooraj Sun Asks For Strict Action In The Viral Incident From Thalassery Last Night
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X