ഇത്തവണ പോരാട്ടം കനക്കും! ദേശീയ പുരസ്‌കാരത്തിന് മമ്മൂക്കയ്ക്ക് എതിരാളിയാവുക തെന്നിന്ത്യന്‍ താരങ്ങള്‍?

By Prashant V R

ഇന്ത്യയില്‍ ബ്രഹ്മാണ്ട സിനിമകളും കലാമൂല്യമുളള ചിത്രങ്ങളും എല്ലായ്‌പ്പോഴും പുറത്തിറങ്ങാറുളള ഇന്‍ഡസ്ട്രിയാണ് തെന്നിന്ത്യന്‍ സിനിമാലോകം. സൗത്ത് ഇന്ത്യയില്‍ പുറത്തിറങ്ങാറുളള മിക്ക സിനിമകളും അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടാറുണ്ട്. നാലു ഇന്‍ഡസ്ട്രികളിലും ഒന്നിനൊന്ന് മികച്ച സിനിമകള്‍ എപ്പോഴും പുറത്തിറങ്ങാറുണ്ട്. ദേശീയ പുരസ്‌കാരങ്ങള്‍ പരിഗണിക്കുന്ന വേളയിലും തെന്നിന്ത്യന്‍ സിനിമകളാണ് മുന്‍നിരയില്‍ എത്താറുളളത്.

കഴിഞ്ഞ തവണത്തെ പുരസ്‌കാരങ്ങളില്‍ മലയാളമടക്കമുളള ഇന്‍ഡസ്ട്രികള്‍
വലിയ നേട്ടമുണ്ടാക്കിയിരുന്നു. ഇക്കൊല്ലവും നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സൗത്ത് ഇന്ത്യയില്‍ പുറത്തിറങ്ങിയിരുന്നു. ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയത്തിലും തെന്നിന്ത്യയില്‍ നിന്നുമുളള ചിത്രങ്ങള്‍ പരിഗണിക്കപ്പെടുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ഇത്തവണ മികച്ച നടനുളള പുരസ്‌കാരം തെന്നിന്ത്യയില്‍ നിന്നൊരാള്‍ സ്വന്തമാക്കുമെന്നും മിക്ക ചലച്ചിത്ര പ്രേമികളും അഭിപ്രായപ്പെടുന്നുണ്ട്. ദേശീയ പുരസ്‌കാര സാധ്യതകളില്‍ മുന്നില്‍ നില്‍ക്കുന്ന നടന്‍മാരെക്കുറിച്ചറിയാം.തുടര്‍ന്ന് വായിക്കൂ...

മമ്മൂട്ടി

മമ്മൂട്ടി

പേരന്‍പ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനുളള ദേശീയ പുരസ്‌കാരം സ്വന്തമാക്കുമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. റാം സംവിധാനം ചെയ്ത ചിത്രം നേരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ അമുദവന്‍ എന്ന ടാക്‌സി ഡ്രെവറായിട്ടാണ് മമ്മൂക്കയെത്തുന്നത്. ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം മമ്മൂക്കയുടെ പ്രകടനത്തെ പുകഴ്ത്തികൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. അച്ഛനും മകളും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വൈകാരികത ഏറെയുളള ഒരു കുടുംബ ചിത്രം കൂടിയാണ് മമ്മൂക്കയുടെ പേരന്‍പ്.ചിത്രത്തിലൂടെ മമ്മൂക്കയ്ക്ക് പുരസ്‌കാരം ലഭിക്കുമെന്നു തന്നെയാണ് മിക്കവരും പ്രതീക്ഷിക്കുന്നത്.

വിജയ് സേതുപതി

വിജയ് സേതുപതി

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഇത്തവണത്തെ ദേശീയ പുരസ്‌കാര സാധ്യതയുളള നടനാണ്. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്ത സീതാകാത്തി,ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്‌സ് എന്നീ സിനിമകളിലെ പ്രകടനത്തിനായിരിക്കും വിജയ് സേതുപതി പുരസ്‌കാരം സ്വന്തമാക്കുകയെന്നാണ് ആരാധക പ്രവചനങ്ങള്‍. സീതാകാത്തിയില്‍ താരത്തിന്റെ വേഷപ്പകര്‍ച്ച പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. എല്ലായ്‌പ്പോഴും വ്യത്യസ്ത സിനിമകള്‍ ചെയ്യാറുളള നടന്റെ മറ്റൊരു ശ്രദ്ധേയ ചിത്രമാണ് സീതാകാത്തിയെന്നാണ് പ്രതികരണങ്ങള്‍ വന്നത്.

ധനുഷ്

ധനുഷ്

വടചെന്നെ എന്ന ചിത്രത്തിലെ പ്രകടനത്തിന് ധനുഷും മല്‍സരംഗത്തുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ചിത്രത്തില്‍ അന്‍പ് എന്ന കാരംസ് കളിക്കാരന്റെ വേഷത്തിലായിരുന്നു ധനുഷ് എത്തിയിരുന്നത്. ഗ്യാങ്‌സ്റ്റര്‍ ചിത്രമായ വടചെന്നെയില്‍ ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു ധനുഷ് നടത്തിയിരുന്നത്. ധനുഷും ഇത്തവണത്തെ ദേശീയ പുരസ്‌കാര നിര്‍ണയത്തില്‍ ഉള്‍പ്പെടുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ വരുന്നത്.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാലും മല്‍സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടിയന്‍ മാണിക്യനായുളള വേറിട്ട ഗെറ്റപ്പുകളിലെത്തി താരം പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ചെയ്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനത്തെ ഏറെ സഹായിക്കുകയും ചെയ്തു. ലാലേട്ടന്റെ കരിയറിലെ മികച്ച കഥാപാത്രമാണ് ഒടിയന്‍ മാണിക്യനെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ദേശീയ പുരസ്‌കാര നിര്‍ണയത്തില്‍ നടനും ഉണ്ടാവുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

ജയസൂര്യ

ജയസൂര്യ

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ജയസൂര്യയ്ക്കും ദേശീയ പുരസ്‌കാര സാധ്യത പ്രവചിക്കുന്നവരുണ്ട്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം നേരത്തെ പ്രമേയം കൊണ്ടും ജയസൂര്യയുടെ പ്രകടനംകൊണ്ടുമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തില്‍ മേരിക്കുട്ടി എന്ന ട്രാന്‍സ് ജെന്‍ഡറായി ശ്രദ്ധേയ പ്രകടനം താരം നടത്തിയിരുന്നു. ജയസൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായും മേരിക്കുട്ടി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X