എല്ലാരും പറയുന്നത് ഡാൻസ് കളിക്കരുതെന്ന്: ഗർഭകാലത്തെ കുറച്ച് സൗദാഗ്യയും അർജുനും
മലയാളികൾക്ക് സുപരിചിതരാണ് സൗഭാഗ്യ വെങ്കടേഷും അർജുൻ സോമശേഖരും. അഭിനേതാക്കളും നർത്തകരുമാണ് ഇരുവരും. സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന ദമ്പതികൾ. ഈയ്യടുത്തായിരുന്നു സൗഭാഗ്യ കുഞ്ഞിന് ജന്മം നൽകിയത്. എല്ലാവരും അടങ്ങിയൊതുങ്ങിയിരിക്കുന്ന ഈ സമയത്ത് തന്റെ ഡാൻസ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു സൗഭാഗ്യ. അർജുനും കൂടേയുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ പ്രസവകാലത്തെ അനുഭവങ്ങൾ പങ്കുവച്ചു കൊണ്ട് അർജുനും സൗഭാഗ്യയും എത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സൗഭാഗ്യ മനസ് തുറന്നത്. വിശദമായി വായിക്കാം തുടർന്ന്.

ജിജി ഹോസ്പിറ്റലായിരുന്നു സൗഭാഗ്യയും അർജുനും പോയത്. ഗൈനക്കോളജിസ്റ്റ് എന്ന് പറയുമ്പോൾ പേടിപ്പിക്കുന്ന ഇമേജായിരുന്നു മറ്റുള്ളവരിൽ നിന്നും തനിക്ക് ലഭിച്ചിരുന്നതെന്നാണ് സൗഭാഗ്യ പറയുന്നത്. എന്നാൽ ആ ചിന്ത തീർത്തും തെറ്റിക്കുന്നതായിരുന്നു ആശുപത്രിയിലെ അനുഭവവമെന്നും സൗഭാഗ്യ പറയുന്നു. വാ കുട്ടാ എന്നായിരുന്നു ഡോക്ടർ തന്നെ വിളിച്ചതെന്ന് സൗഭാഗ്യ പറയുന്നു. മോളേയെന്നൊക്കെ വിളിച്ചായിരുന്നു ഡോക്ടർ അനിത പിള്ള സംസാരിച്ചതെന്നും സൗഭാഗ്യ ഓർക്കുന്നു. വളരെ സ്മൂത്തായൊരു ജേണിയായിരുന്നു ഞങ്ങളുടേതെന്നും സൗഭാഗ്യ പറയുന്നു. രോഗമല്ലല്ലൊ, പ്രഗ്‌നൻസി നാച്ചുലറായൊരു കാര്യമല്ലേ, അതല്ലേ നമ്മൾ നോക്കുന്നതെന്നായിരുന്നു ഡോക്ടർ തങ്ങളോട് പറഞ്ഞതെന്നും സൗഭാഗ്യ തുറന്നു പറയുന്നു.
സ്വാഭാവിക പ്രസവമായിരുന്നു സൗഭാഗ്യയുടേത്. സിസേറിയനായിരുന്നു. വീഡിയോയിൽ സി സെക്ഷൻ ചെയ്യേണ്ടി വന്നതിനെക്കുറിച്ചും സൗഭാഗ്യ സംസാരിക്കുന്നുണ്ട്. സാധാരണ പ്രസവം നടക്കണമെങ്കിൽ കുറേ കാര്യങ്ങളുണ്ട്. അതൊക്ക നോക്കിയതിന് ശേഷമായാണ് സിസേറിയൻ ചെയ്തത്. ആവശ്യമില്ലാതെ ഒരിക്കലും സിസേറിയൻ ചെയ്യില്ലെന്നും സൗഭാഗ്യ അഭിപ്രായപ്പെടുന്നു. എന്നാൽ കുറേ പേർ തന്നോടും ഇതേക്കുറിച്ച് ചോദിച്ചിരുന്നുവെന്നും സൗഭാഗ്യ വെളിപ്പെടുത്തുന്നു. അതേസമയം പ്രസവകാലത്ത് സൗഭാഗ്യയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളും തന്നോട് പലരും ചോദിച്ചിരുന്നുവെന്നാണ് സൗഭാഗ്യ പറയുന്നത്. സൗഭാഗ്യ ഡാൻസ് ചെയ്തിട്ടും സിസേറിയൻ ആയതിനെക്കുറിച്ച് കുറേപേർ ചോദിച്ചിരുന്നുവെന്നും താരം പറയുന്നു. അതേസമയം സിസേറിയൻ കഴിഞ്ഞാൽ കംപ്ലീറ്റ് ബെഡ് റെസ്റ്റൊന്നും പറഞ്ഞിരുന്നില്ലെന്നും താരം പറയുന്നു. പ്രസവത്തിന് തൊട്ടു മുമ്പും പ്രസവ ശേഷവും വരെ ഡാൻസ് കളിക്കുന്ന വീഡിയോ താരം പങ്കുവച്ചിരുന്നു.
ഡാൻസ് ചെയ്യണ്ട, നിൽക്കണ്ട, ഇരിക്കണ്ട എന്നൊക്കെയാണ് എല്ലാവരും ഇപ്പോഴും എന്നോട് പറയുന്നതെന്നാണ് സൗഭാഗ്യ പറയുന്നു. പക്ഷെ താൻ ഡോക്ടർ പറഞ്ഞത് പ്രകാരം ഡാൻസ് ക്ലാസൊക്കെ എടുത്ത് തുടങ്ങിയിട്ടുണ്ടെന്ന് സൗഭാഗ്യ പറയുന്നു. സി സെക്ഷന്റെ യാതൊരു അനുഭവവും എനിക്കുണ്ടായില്ലെന്നും സൗഭാഗ്യ തുറന്നു പറയുന്നു, എല്ലാ കാര്യങ്ങളിലും സൗഭാഗ്യ പെർഫെക്റ്റായിരുന്നു എന്നായിരുന്നു തന്നെക്കുറിച്ച് ഡോക്ടർ അനിത പറഞ്ഞതെന്നാണ് താരം പറയുന്നത്. ഇതിനാൽ തന്നെ സിസേറിയന്റെ യാതൊരുവിധ പ്രശ്നങ്ങളും തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും താരം സാക്ഷ്യപ്പെടുത്തുന്നു.
പൊതുവെ സ്പൈനൽ അനസ്തേഷ്യ കാരണം നടുവേദന വരുമെന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാൽ അത് നമ്മുടെ സമൂഹത്തിലെ വലിയൊരു തെറ്റിദ്ധാരണയാണെന്നാണ് സൗഭാഗ്യ അഭിപ്രായപ്പെടുന്നന്നത്. ടെൻഷനടിച്ചാണ് ഹോസ്പിറ്റലിലേക്ക് വന്നോണ്ടിരുന്നത്. എല്ലാം സ്മൂത്തായി കൊണ്ടുപോയിരുന്നയാളാണ് എന്നായിരുന്നു ഡോക്ടറെക്കുറിച്ച് പറഞ്ഞത്. അതേസമയം ഗർഭകാലത്ത് തന്നെ ജീവിതത്തിൽ ഒരുപാട് വേദനകളാണ് സൗഭാഗ്യയ്ക്ക് അനുഭവിക്കേണ്ടി വന്നത്. അർജുന്റെ കുടുംബത്തിൽ തുടരെതുടരെയുണ്ടായ മരണങ്ങൾ വലിയ ആഘാതമായിരുന്നു. അതേക്കുറിച്ച് അർജുൻ സംസാരിക്കുന്നുണ്ട്. സൗഭാഗ്യ 3ാം മാസം ഗർഭിണിയായിരിക്കെയാണ് ചേട്ടത്തിയുടെ മരണം. അത് കഴിഞ്ഞ് 21ാമത്തെ ദിവസമാണ് പപ്പ പോയതെന്ന് അർജുൻ ഓർക്കുന്നു. തങ്ങളെ സംബന്ധിച്ച് ഒട്ടും സന്തോഷിക്കാൻ പ്റ്റാത്ത അവസ്ഥയായിരുന്നു അന്നത്തേതെന്നും അർജുൻ പറയുന്നു. എന്നാൽ എപ്പോ വേണേലും വന്നാൽ ഞങ്ങൾ ഇവിടെയുണ്ടെന്നായിരുന്നു ഡോക്ടർ പറഞ്ഞതെന്നും താരം ഓർക്കുന്നു. ശരിക്കും സംഭവബഹുലമായിരുന്നു സൗഭാഗ്യയുടെ ഗർഭകാലമെന്നാണ് അർജുൻ അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications