'നിങ്ങൾ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന് ഉറപ്പുണ്ട്'; താര കല്യാണിന്റെ ചിത്രം പങ്കുവച്ച് സൗഭാഗ്യ പറയുന്നു

സോഷ്യല്‍ മീഡിയയിലോക്കെ ഏറെ ആരാധകരുള്ള താരകുടുംബമാണ് താര കല്യാണിന്റേത്. അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സീരിയസ് റോളുകളില്‍ തിളങ്ങി നിന്ന നടി മകളേടോപ്പം ടിക് ടോക്കില്‍ എത്താന്‍ തുങ്ങിയതോടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്.

താര കല്യാണിനെ കൂടാതെ അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വീട്ടിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും സൗഭാഗ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വ്‌ളോഗിങ്ങിൽ സജീവമായ സൗഭാഗ്യയുടെ യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയുമൊക്കെയാണ് കൂടുതൽ വിശേഷങ്ങളും പങ്കുവയ്ക്കുക.

അടുത്തിടെ താര കല്യാണും സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു

അടുത്തിടെ താര കല്യാണും സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. തന്റെ ഒരു ദിവസം എങ്ങനെയാണെന്ന് കഴിഞ്ഞ ദിവസം താര കല്യാൺ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. താൻ ഒരു മേജർ സർജറിക്ക് ഒരുങ്ങുന്ന കാര്യവും താര കല്യാൺ വീഡിയോയിൽ പറഞ്ഞിരുന്നു. തൊണ്ടയ്ക്കാണ് തന്റെ സർജറിയെന്നും അടുത്ത് തന്നെ അത് ചെയ്യുമെന്നുമാണ് താരം പറഞ്ഞിരുന്നത്.

ഇപ്പോഴിതാ, താര കല്യാണിന്റെ ശസ്ത്രക്രിയക്ക് മുന്നോടിയായി മകൾ സൗഭാഗ്യ പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധനേടുകയാണ്. ശസ്ത്രക്രിയയ്ക്കായി തയ്യാറായി തിയേറ്ററിലേക്ക് പോകാൻ നിൽക്കുന്ന താര കല്യാൺ പേരക്കുട്ടി സുദർശനയെ ലാളിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് സൗഭാഗ്യയുടെ കുറിപ്പ്.

എനിക്കൊരു വലിയ കുടുംബമുണ്ട്. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടിട്ടിലാത്ത എത്രയോ ആളുകൾ

'എനിക്കൊരു വലിയ കുടുംബമുണ്ട്. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടിട്ടിലാത്ത എത്രയോ ആളുകൾ; നിങ്ങളെന്നേ സ്നേഹിക്കുന്നുണ്ട്, എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങൾ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കും എന്നുറപ്പുണ്ട്. നിങ്ങളുടെ പ്രാർത്ഥനയുടെ ശക്തി ഞങ്ങൾക്ക് തുണയായുണ്ടാവട്ടെ. ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റും മുൻപുള്ള ഒരു മനോഹര മുഹൂർത്തം. ആ നിമിഷം വീണ്ടും വീണ്ടും ഞാൻ എന്റെ മനസ്സിൽ പ്ലേ ചെയ്തുകൊണ്ടിരിക്കുകയാണ്,' എന്നാണ് സൗഭാഗ്യ കുറിച്ചത്.

ഒരുപാട് പേർ അമ്മയ്ക്ക് എന്തുപറ്റിയതാണെന്നാണ് സൗഭാഗ്യയോട് ചോദിക്കുന്നുണ്ട്. ശസ്ത്രക്രിയ വിജയകരമാവാൻ പ്രാർത്ഥിക്കുന്നു, അമ്മ വേഗം സുഖം പ്രാപിക്കട്ടെ തുടങ്ങിയ കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.

താര കല്യാൺ ഇന്നലെ പങ്കുവച്ച വീഡിയോയിൽ നടിയുടെ ശബ്‌ദം അടഞ്ഞിരിക്കുന്നത് പോലെയാണ് കേൾക്കുന്നത്

താര കല്യാൺ ഇന്നലെ പങ്കുവച്ച വീഡിയോയിൽ നടിയുടെ ശബ്‌ദം അടഞ്ഞിരിക്കുന്നത് പോലെയാണ് കേൾക്കുന്നത്. ശസ്ത്രക്രിയയിലൂടെ ശബ്‌ദം ശരിയാകുമെന്നാണ് താര വീഡിയോയിൽ പറഞ്ഞത്. വീഡിയോക്ക് താഴെയും നിരവധി പേർ കമന്റുകളുമായി എത്തിയിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാകട്ടെയെന്നും ശബ്‌ദം തിരിച്ചു കിട്ടിയിട്ട് പേരക്കുട്ടി സുധാപൂവിന് നല്ല പാട്ടുകൾ പാടി കൊടുക്കാൻ കഴിയട്ടെ എന്നുമായിരുന്നു ഒരാളുടെ കമന്റ്.

തന്റെ ഒറ്റയ്ക്കുള്ള ജീവിതം എങ്ങനെ ആണെന്നാണ് താര കല്യാൺ വീഡിയോയിലൂടെ പങ്കുവച്ചത്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നത് വരെ താൻ ചെയ്യുന്ന ഓരോ കാര്യങ്ങളും നടി പങ്കുവച്ചിരുന്നു.

More from Filmibeat

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X