അമ്മൂമ്മ മരണം നേരത്തെ കണ്ടതുപോലെ, എല്ലാം നേരത്തെ ചെയ്തുവച്ചു; മകള്‍ ഇപ്പോഴും അമ്മൂമ്മയെ ചോദിക്കും!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും സുപരിചിതരായ താരദമ്പതിമാരാണ് അര്‍ജുന്‍ സോമശേഖറും . ടിക് ടോക്കിലൂടെയാണ് സൗഭാഗ്യ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ സൗഭാഗ്യയുടെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. നര്‍ത്തകനായ അര്‍ജുന്‍ ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്.
ഇപ്പോഴിതാ സൗഭാഗ്യയുടെ അമ്മൂമ്മ സുബ്ബലക്ഷ്മിയെക്കുറിച്ച് അര്‍ജുനും സൗഭാഗ്യയും സംസാരിക്കുകയാണ്. ഈയ്യടുത്തായിരുന്നു അഭിനേത്രിയായിരുന്ന സുബ്ബലക്ഷ്മി മരണപ്പെടുന്നത്. സമീപകാലത്തായി തങ്ങളുടെ കുടുംബത്തില്‍ തുടരതുടരെയുണ്ടായ മരണങ്ങളെക്കുറിച്ചും ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും സംസാരിക്കുന്നുണ്ട്.

ജീവിതത്തില്‍ നിന്നും കുറേ ആളുകള്‍ പോയി. ഫൈനല്‍ ഡെസ്റ്റിനേഷന്‍ പോലെ. അങ്ങനെ കാണുകയാണ്. എപ്പോഴും വിഷമിച്ച് ഇരിക്കാന്‍ പറ്റില്ലല്ലോ. ചിലര്‍ കാണുമ്പോള്‍ ആരെയെങ്കിലും വച്ച് നോക്കിക്കണം എന്നൊക്കെ പറയാറുണ്ടെന്നും സൗഭാഗ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്.
അവസാനത്തെ മൂന്ന് മാസത്തില്‍ രണ്ട് മാസത്തോളം പാടുപെട്ടു. അങ്ങനെ പാടു പെണ്ടായിരുന്നു എന്ന് തോന്നിയെന്നാണ് അര്‍ജുന്‍ പറയുന്നത്. അമ്മൂമ്മയ്ക്ക് തന്നെ മനസിലായിരുന്നുവെന്നാണ് സൗഭാഗ്യ പറയുന്നത്. മോളുടെ പിറന്നാളിനുള്ള ഡ്രസ് ഒക്കെ നേരത്തെ തന്നെ അമ്മൂമ്മാ വാങ്ങി തന്നിരുന്നുവെന്നും താരം പറയുന്നു. ഇനി നില്‍ക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന് പറഞ്ഞ് അമ്മൂമ്മ എന്റെ വീട്ടില്‍ വന്നു നിന്നു. ചിലപ്പോള്‍ അമ്മൂമ്മയ്ക്ക് തന്നെ മനസിലാക്കാന്‍ പറ്റിയിട്ടുണ്ടാകാമെന്നും സൗഭാഗ്യ പറയുന്നു.
ഡോക്ടര്‍മാരും പറഞ്ഞു തന്നിരുന്നു. ആ മൂന്ന് മാസം കൊണ്ട് എല്ലാവരും മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും സൗഭാഗ്യ പറയുന്നു. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അവസാന സമയം വരേയും അമ്മൂമ്മ വര്‍ക്ക് ചെയ്തിരുന്നുവെന്ന് അര്‍ജുന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നിരുന്നാലും തങ്ങള്‍ക്ക് വിഷമം തന്നെയായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. വാവയും അമ്മൂമ്മയും തമ്മില്‍ നല്ല ബോണ്ടിംഗായിരുന്നു. വാവയുമായി മാത്രമല്ല, എല്ലാവരുമായും അമ്മൂമ്മ നല്ല ബോണ്ടിംഗ് ആയിരുന്നു. കൊച്ചുമോളുടെ ഭര്‍ത്താവിനോട് പെരുമാറുന്നത് പോലെയല്ല തന്നോട് പെരുമാറിയിരുന്നതെന്നും അര്‍ജുന്‍ പറയുന്നു.
പണ്ട് ഡാന്‍സ് പഠിക്കാന്‍ പോകുമ്പോള്‍ ഉണ്ടായിരുന്നത് പോലെ തന്നെയാണ് ഇപ്പോഴും. അത്രയും കാര്യമായി തന്നെയാണ് സ്‌നേഹിക്കുന്നത്. അല്ലാതെ ബന്ധമുള്ളതുകൊണ്ട് പ്ലീസ് ചെയ്യാന്‍ ശ്രമിച്ചിരുന്നില്ല. അമ്മൂമ്മ പടം വരച്ചത് കാണിച്ചു തരും. ഞാന്‍ നോക്കിയിട്ട് പത്തില്‍ എഴ് മാര്‍ക്ക് തരാമെന്ന് പറയുമ്പോള്‍ നിനക്കിനി ഞാന്‍ വരച്ച പടം കാണിച്ച് തരില്ലെന്ന് പറഞ്ഞ് എടുത്ത് വെക്കുമായിരുന്നു.

അവസാന സമയത്ത് ഓര്‍മ്മയില്ലാതായപ്പോഴും അര്‍ജുന്‍ ചേട്ടനെ കണ്ടാല്‍ അര്‍ജുന്‍ എന്ന് പറയുമായിരുന്നുവെന്നാണ് സൗഭാഗ്യ പറയുന്നത്. തനിക്ക് മതിയായി, പോയാല്‍ മതിയെന്ന തന്നോട് ആംഗ്യം കാണിച്ചിരുന്നുവെന്ന് അര്‍ജുന്‍ പറയുന്നുണ്ട്. അതേസമയം തങ്ങളുടെ മകള്‍ ഇപ്പോഴും അമ്മൂമ്മയെ ചോദിക്കുന്നുണ്ടെന്നാണ് താരങ്ങള്‍ പറയുന്നത്.
തങ്ങള്‍ക്കെതിരായ വ്യാജ വാര്‍ത്തയ്‌ക്കെതിരേയും അര്‍ജുനും സൗഭാഗ്യയും രംഗത്തെത്തുന്നുണ്ട്. അര്‍ജുന്‍ അറസ്റ്റിലായെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് താരങ്ങള്‍ പ്രതികരിക്കുന്നത്. വാഹനപകടത്തെക്കുറിച്ചായിരുന്നു വാര്‍ത്ത. അപകടം ഉണ്ടായതെന്നത് ശരിയാണെങ്കിലും ബാക്കിയൊന്നും സത്യമല്ലെന്നാണ് ഇരുവരും പറയുന്നത്. സംഭവത്തില്‍ നിയമനടപടി സ്വീകരിച്ചതായും താരദമ്പതിമാര്‍ അറിയിക്കുന്നുണ്ട്.


Click it and Unblock the Notifications