കൊച്ചിനെ വച്ച് കാശുണ്ടാക്കുന്നു! കൊച്ചിനെ കയറുകെട്ടി നടത്തിക്കുവല്ല; വിമര്‍ശകര്‍ക്ക് മറുപടിയുമായി താരങ്ങള്‍
സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരമാവുമാണ്. അര്‍ജുന്‍ നടനായും നര്‍ത്തകനായും കയ്യടി നേടുന്നു. ഇരുവരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. സൗഭാഗ്യയുടെ ചാനലിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോഴിതാ ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൗഭാഗ്യയും അര്‍ജുനും മനസ് തുറക്കുകയാണ്.
കുഞ്ഞ് വന്നതോടെ ജീവിതത്തില്‍ സംഭവിച്ച മാറ്റം എന്താണെന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ കൂടുതല്‍ പക്വതയുള്ളവരായിട്ടുണ്ടെന്നാണ് സൗഭാഗ്യ പറയുന്നത്. ഞങ്ങളെ പോലെ തന്നെയാണ് മകളും, അവളും രാത്രി ഉറങ്ങാറില്ലെന്നും ഇരുവരും പറയുന്നുണ്ട്. രാത്രി കുഞ്ഞ് ഫുള്‍ ആക്ടീവാണെന്നും താരങ്ങള്‍ പറയുന്നുണ്ട്.

കുഞ്ഞിന്റെ വീഡിയോകള്‍ യൂട്യൂബ് ചാനലില്‍ ഇടുമ്പോള്‍ കൊച്ചിനെ വച്ച് പൈസയുണ്ടാക്കുന്നു എന്ന് ആളുകള്‍ പറയാറില്ലേ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് സൗഭാഗ്യയും അര്‍ജുനും പറയുന്നത്. എന്നിട്ട് ആ പൈസ നമ്മള്‍ വെളിയില്‍ കൊണ്ടു പോയി കൊടുക്കുകയല്ലല്ലോ കൊച്ചിന് തന്നെയല്ലേ കൊടുക്കുന്നത് അപ്പോള്‍ കുഴപ്പമില്ലെന്നായിരുന്നു സൗഭാഗ്യയുടെ തമാശരൂപേണയുള്ള മറുപടി.
കൊച്ചിനെ വച്ച് പൈസയുണ്ടാക്കാന്‍, റോഡില്‍ രണ്ട് കമ്പ് വച്ച് കെട്ടി അതില്‍ കയറുകെട്ടി നടത്തിക്കുകയൊന്നുമല്ലല്ലോ. നമ്മളുടെ വീട്ടില്‍ കൊച്ച് ഓടിച്ചാടി നടക്കുന്നത് എടുത്ത് വീഡിയോ ഇടുകയാണല്ലോ ചെയ്യുന്നത്. അങ്ങനെ പൈസയുണ്ടാക്കുന്നുണ്ടെങ്കില്‍ എന്താണ് തെറ്റ്? എന്ന് അര്‍ജുന്‍ ചോദിക്കുന്നു. ഒരു കുടുംബം ആകുമ്പോള്‍ എല്ലാവരും കഷ്ടപ്പെടണം, ഇവിടെ പ്രത്യേക പ്രിവിലേജനൊന്നും ആര്‍ക്കുമില്ല. എല്ലാവരും കഷ്ടപ്പെടുന്നത് പോലെ കൊച്ചും കഷ്ടപ്പെടുന്നു എന്നാണ് സൗഭാഗ്യയുടെ രസകരമായ മറുപടി.
യൂട്യൂബ് ചാനല്‍ തുടങ്ങാനുണ്ടായ മോട്ടിവേഷന്‍ എന്തായിരുന്നുവെന്നായിരുന്നു മറ്റൊരു ചോദ്യം. അതിന് സൗഭാഗ്യ നല്‍കിയ മറുപടി പൈസ എന്നായിരുന്നു. അല്ലാതെ മോക്ഷം കിട്ടാന്‍ വേണ്ടി ചെയ്യില്ലല്ലോ എന്നാണ് സൗഭാഗ്യ ചോദിക്കുന്നത്. ഹോം വ്‌ളോഗിംഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് കൊടുക്കുന്ന മൂന്ന് ഉപദേശങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന ചോദ്യത്തിന് സൗഭാഗ്യ നല്‍കിയ മറുപടി ഭര്‍ത്താവ് വേണം, കൊച്ച് വേണം, വീട് വേണം എന്നായിരുന്നു.

അതേസമയം ഒരുപാട് പൈസ കളഞ്ഞ് വീഡിയോ ഉണ്ടാക്കാതെ ഉള്ള കാശൊക്കെ വച്ച് വീഡിയോ ചെയ്ത് നോക്കണം എന്നാണ് അര്‍ജുന്‍ പറയുന്നത്. ആദ്യമേ വലിയ കാശ് നിക്ഷേപിക്കരുതെന്ന് സൗഭാഗ്യയും പറയുന്നു. തന്റെ സുഹൃത്തുക്കള്‍ പലരും യൂട്യൂബ് ചാനലിനായി അഞ്ച് ലക്ഷം രൂപ മുടക്കിയതിനെക്കുറിച്ചും അര്‍ജുന്‍ പറയുന്നുണ്ട്. അതേസമയം സൗഭാഗ്യയ്ക്ക് താന്‍ വാങ്ങിക്കൊടുത്ത ലാപ് ടോപ്പ് പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് അര്‍ജുന്‍ പറയുന്നത്. അതിന്റെ ആവശ്യമില്ല, ഫോണ്‍ മതിയെന്നാണ് സൗഭാഗ്യ പറയുന്നത്.
കുഞ്ഞിന്റെ രണ്ട് ജന്മദിനങ്ങളും ആഘോഷിക്കാന്‍ സാധിച്ചിട്ടില്ല. ആദ്യത്തെ ജന്മദിനത്തിന്റെ സമയത്തായിരുന്നു അര്‍ജുന്റെ അമ്മ മരിക്കുന്നത്. രണ്ടാമത്തെ ജന്മദിനത്തിന്റെ സമയത്താണ് സൗഭാഗ്യയുട അമ്മൂമ്മ മരിക്കുന്നതെന്നും ദമ്പതിമാര്‍ പറയുന്നത്. അതില്‍ ചെറിയൊരു വിഷമം തോന്നിയെന്നും ഇരുവരും പറയുന്നുണ്ട്. വിഷമം വരുമ്പോള്‍ മാറിയിരുന്ന് കരഞ്ഞ് തീര്‍ക്കുമെന്ന് സൗഭാഗ്യ പറയുന്നുണ്ട്. ആരും കാണാതെ മാറിയിരുന്ന് കരഞ്ഞ് ഇറങ്ങി വരും. ഈയ്യടുത്ത് താന്‍ അകത്തേക്ക് വരൂ എനിക്കൊന്ന് കരയണം എന്ന് അര്‍ജുന് മെസേജ് അയച്ചിരുന്നുവെന്നും സൗഭാഗ്യ പറയുന്നുണ്ട്.


Click it and Unblock the Notifications