twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒരുപാട് സങ്കടങ്ങൾക്കിടയിൽ സന്തോഷിക്കാനുള്ള അവസരമാണിത്!', മകളുടെ പിറന്നാൾ ആഘോഷമാക്കി സൗഭാഗ്യയും അർജുനും

    |

    സോഷ്യല്‍ മീഡിയയിൽ നിറയെ ആരാധകരുള്ള താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അർജുൻ സോമശേഖരനും. ടിക് ടോക് വീഡിയോകളിലൂടെയാണ് റീൽസുകളിലൂടെയുമാണ് ഇരുവരും പ്രേക്ഷകർക്ക് പ്രിയങ്കരകുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ് എന്നതും പ്രേക്ഷകരുടെ സ്നേഹത്തിന് കാരണമാണ്.

    താര കല്യാണിന്റെ നൃത്ത വിദ്യാർത്ഥി ആയിരുന്നു സൗഭാഗ്യയുടെ ഭർത്താവ് അര്‍ജുന്‍. സൗഭാഗ്യക്ക് ഒപ്പമുള്ള വീഡിയോകളിലൂടെ തിളങ്ങിയ താരം ഇന്ന് ടെലിവിഷൻ പരമ്പരകളിൽ സജീവമാണ്. ആദ്യ പരമ്പരയായ ചക്കപ്പഴത്തിലൂടെ തന്നെ അർജുൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയിരുന്നു. സൗഭാഗ്യയും ഇപ്പോൾ അഭിനയ രംഗത്ത് ഉണ്ട്.

    Also Read: 'കാട്ടുവഴിയിൽ വെച്ച് കനക സാരിയും ബ്ലൗസും മാറി, മൊബൈലുകൾ അന്ന് സുലഭമല്ലാത്തത് രക്ഷയായി'; ബാബു ഷാഹിർAlso Read: 'കാട്ടുവഴിയിൽ വെച്ച് കനക സാരിയും ബ്ലൗസും മാറി, മൊബൈലുകൾ അന്ന് സുലഭമല്ലാത്തത് രക്ഷയായി'; ബാബു ഷാഹിർ

    ഇവർക്ക് ഇപ്പോൾ സുദർശന എന്നൊരു മകളുമുണ്ട്

    ചെറുപ്പം മുതലുള്ള സുഹൃത്തുക്കളായിരുന്നു അർജുനും സൗഭാഗ്യയും. പിന്നീട് ഇവരുടെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. തുടർന്നത് വിവാഹത്തിലേക്കും എത്തി. 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹമായിരുന്നു. ഇവർക്ക് ഇപ്പോൾ സുദർശന എന്നൊരു മകളുമുണ്ട്.

    സേഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗഭാഗ്യയും അര്‍ജുനും. യൂട്യൂബിലൂടെയും മറ്റും ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ഇവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സുദർശനയുടെ വിശേഷങ്ങളും താരങ്ങൾ പങ്കുവയ്ക്കക്കാറുണ്ട്. അതുകൊണ്ട് തന്നെ സുദാപൂ എന്ന് വിളിക്കുന്ന സുദർശനയ്ക്കും ആരാധകർ ഏറെയാണ്.

    സൗഭാഗ്യയും അർജുനും ചേർന്ന് നടത്തിയ ബർത്ത്ഡേ പാർട്ടിയുടെ വിശേഷങ്ങളാണ് പുറത്തുവരുന്നത്

    ഇന്നലെ ആയിരുന്നു സുദർശനയുടെ ഒന്നാം പിറന്നാൾ. മകളുടെ പിറന്നാളിനോട് അനുബന്ധിച്ച് സൗഭാഗ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ആശംസ ഇന്നലെ വൈറലായി മാറിയിരുന്നു. 'ഹാപ്പി ബർത്ത്ഡേ മൈ ലിറ്റിൽ പ്രിൻസസ്, മൈ നോട്ടി ഡ്രാഗൺ, മൈ തുടാപൂവിന് ഒരു വയസായി,' എന്നായിരുന്നു സൗഭാഗ്യയുടെ പോസ്റ്റ്. നിരവധി പേർ സുദർശനയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ, മകളുടെ പിറന്നാളിനോട് അനുബന്ധിച്ച് സൗഭാഗ്യയും അർജുനും ചേർന്ന് നടത്തിയ ബർത്ത്ഡേ പാർട്ടിയുടെ വിശേഷങ്ങളാണ് പുറത്തുവരുന്നത്.

    ഇത് നടത്തണോ വേണ്ടയോ എന്നൊക്കെ വലിയ കൺഫ്യുഷനിൽ ആയിരുന്നു ഞങ്ങൾ

    അടുത്ത സുഹൃത്തുകൾക്കും കുടുംബാംങ്ങൾക്കും ഒപ്പമായിരുന്നു പിറന്നാൾ ആഘോഷം. അമ്മുമ്മ താര കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമായിരുന്നു സുദാപ്പൂവിന്റെ പിറന്നാൾ ആഘോഷം. അതേസമയം, ഒരുപാട് സങ്കടങ്ങൾക്കിടയിൽ നടത്തുന്ന ആഘോഷമാണിതെന്ന് സൗഭാഗ്യ പറഞ്ഞു. പിറന്നാൾ ആഘോഷത്തിന്റെ വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിനോട് ആയിരുന്നു സൗഭാഗ്യയുടെ പ്രതികരണം.

    'ഇന്ന് മകളുടെ ആദ്യത്തെ പിറന്നാളാണ്. ഇത് നടത്തണോ വേണ്ടയോ എന്നൊക്കെ വലിയ കൺഫ്യുഷനിൽ ആയിരുന്നു ഞങ്ങൾ. കുറെ കഴിഞ്ഞ് പോസ്റ്റ്പോൺ ചെയ്ത് നടത്താമെന്നൊക്കെ കരുതിയതാണ്. പക്ഷെ അവസാനം നിമിഷമായപ്പോൾ ഇത് നടത്തിയില്ലെങ്കിൽ വലിയ കുറ്റബോധം ആകുമെന്ന് കരുതി പെട്ടെന്ന് തട്ടി കൂട്ടി ചെയ്തൊരു ബർത്ത്ഡേ പാർട്ടിയാണ്,'

    നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഞങ്ങൾക്ക് വേണം

    'കൊച്ചു ബേബിക്ക് ഇത് ഇഷ്ടമാകുമെന്ന് കരുതുന്നു. ഞങ്ങളെ സംബന്ധിച്ച് ഒരുപാട് സങ്കടങ്ങൾക്കിടയിൽ സന്തോഷിക്കാനുള്ള ഒരു അവസരമായാണ് ഇതിനെ കാണുന്നത്. ഇനിയും അങ്ങോട്ട് ഞങ്ങളുടെ ഈ യാത്ര സന്തോഷം നിറഞ്ഞതാകട്ടെയെന്ന് ഈ ദിവസം പ്രാർത്ഥിക്കുന്നു. മോളുടെയും ലൈഫ് കളർഫുൾ ആകട്ടേയെന്ന് പ്രാർത്ഥിക്കുന്നു, നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഞങ്ങൾക്ക് വേണം,' സൗഭാഗ്യ പറഞ്ഞു.

    Also Read: കല്യാണം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ സ്വഭാവം മാറി; സിനിമയെടുത്ത് അവസാനം ദാരിദ്ര്യത്തിലായി: ശാന്തി വില്യംസ്Also Read: കല്യാണം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ സ്വഭാവം മാറി; സിനിമയെടുത്ത് അവസാനം ദാരിദ്ര്യത്തിലായി: ശാന്തി വില്യംസ്

    അടുത്തിടെയാണ് അർജുന്റെ അമ്മ മരണപ്പെട്ടത്

    ഒരുപാട് വിഷമങ്ങൾക്കിടയിൽ നമ്മുടെ സന്തോഷമാണ് ബേബിയെന്നും അവളെ സന്തോഷവതിയായി വെക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യാനാണ് ആഗ്രഹമെന്ന് അർജുനും പറയുന്നുണ്ട്. അടുത്തിടെയാണ് അർജുന്റെ അമ്മ മരണപ്പെട്ടത്. കുടുംബം അതിന്റെ വിഷമത്തിൽ നിന്ന് പൂർണമായി കരകയറുന്നതിന് മുൻപാണ് സുദാപ്പൂവിന് പിറന്നാൾ വരുന്നത്. എന്നാൽ അതെല്ലാം മറന്ന് മക്കൾക്കുവേണ്ടി പിറന്നാൾ ആഘോഷമാകുകയായിരുന്നു സൗഭാഗ്യവും അർജുനും.

    Read more about: sowbhagya venkitesh
    English summary
    Sowbhagya Venkitesh And Husband Arjun Celebrates Their Daughter Sudarshana's First Birthday Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X