For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി മാണി പാടിയപ്പോള്‍ സംഭവിച്ചത്? ഇതിലും മികച്ച പണി ഇനി കിട്ടാനില്ല! വീഡിയോ ഉണ്ട് കേട്ടോ!

  |

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പേളി മാണി. അഭിനയമായാലും അവതരണമായാലും അങ്ങേയറ്റം മനോഹരമാക്കിയാണ് ഈ താരം മുന്നേറുന്നത്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സാണ് താരത്തിന് കരിയറില്‍ ബിഗ് ബ്രേക്ക് നല്‍കിയത്. അടുത്തിടെ ആരംഭിച്ച റിയാലിറ്റി ഷോയായ നായികാനായകന്‍ അവതരിപ്പിക്കുന്നത് പേളിയാണ്. ലാല്‍ജോസിന്റെ പുതിയ സിനിമയിലേക്ക് നായകനേയും നായികയേയും കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ ഷോ നടത്തുന്നത്. മുഖ്യവിധികര്‍ത്താവായി അദ്ദേഹമെത്തിയപ്പോള്‍ സംവൃതയും കുഞ്ചാക്കോ ബോബനുമാണ് മെന്റേഴ്‌സായി എത്തിയിട്ടുള്ളത്.

  അപേക്ഷകളും പ്രാര്‍ത്ഥനയും പോര! എട്ടുനിലയില്‍പ്പൊട്ടിയ നീരാളി ഇനി തിരിച്ചുകേറില്ലെന്ന്! കാണൂ!

  നായികാനായകന്‍ വിജയകരമായി മുന്നേറുന്നതിനിടയിലാണ് താരം ബിഗ് ബോസിലേക്ക് പോയത്. മോഹന്‍ലാല്‍ നയിക്കുന്ന ബിഗ് ബോസ് മലയാള പതിപ്പിലെ മത്സരാര്‍ത്ഥികളിലൊരാളാണ് ഈ താരം. ബിഗ് ഹൗസിലേക്ക് പോയതോടെ താരം സോഷ്യല്‍ മീഡിയയില്‍ നിന്നും പാടേ അപ്രത്യക്ഷമായിരിക്കുകയാണ്. പതിവിന് വിപരീതമായി ശാന്തസ്വഭാവക്കാരിയായ, ചുരിദാറണിഞ്ഞ പേളിയേയാണ് ബിഗ് ബോസില്‍ കാണുന്നത്. താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ട്രോളര്‍മാരും ഡബ്‌സമാഷ് സംഘവും ഇപ്പോഴും പേളിക്ക് പിറകെയാണ്. അത്തരത്തിലുള്ള രസകരമായൊരു സംഭവമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  മമ്മൂട്ടിയെ മാത്രമല്ല വില്ലന്‍ സിനിമയുടെ കലക്ഷനെ പോലും വെട്ടിയില്ല, കലക്ഷനില്‍ കാലിടറി നീരാളി?

  പേളിയുടെ പാട്ട്

  പേളിയുടെ പാട്ട്

  ഡാന്‍സായാലും പാട്ടായാലും എന്ത് ചെയ്യാന്‍ പറഞ്ഞാലും ഉടന്‍ തന്നെ ചെയ്യുന്ന സ്വഭാവക്കാരിയാണ് പേളി മാണി. തനിക്കറിയാവുന്ന രീതിയില്‍ താരമങ്ങ് ചെയ്യും. അങ്ങനെയുള്ള ക്യാരക്ടര്‍ ആയതിനാല്‍ പലപ്പോഴും താരത്തിന് പണി കിട്ടിയിട്ടുമുണ്ട്. ആടാനും പാടാനുമൊക്കെ പരസ്യമായി പറയുമ്പോള്‍ താരം അത് ചെയ്യാറുമുണ്ട്. ചാനല്‍ പരിപാടികളില്‍ വെച്ചാണ് താരത്തിന് ഇത്തരത്തിലുള്ള ചലഞ്ചുകള്‍ ലഭിക്കാറുള്ളത്. അങ്ങനെ മുന്‍പൊരിക്കല്‍ അങ്ങോട്ട് ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ട പേളിയോട് കൂടെ പാടാന്‍ ആവശ്യപ്പെട്ട് പണി കൊടുത്തൊരു ഗായകനുണ്ട് മലയാളത്തിന്റെ സ്വന്തം ഭാവഗായകനായ ജി വേണുഗോപാല്‍.

   മലയാളം അറിയില്ലേ?

  മലയാളം അറിയില്ലേ?

  പത്മരാജന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ തൂവാനത്തുമ്പികളിലെ ഒന്നാം രാഗം പാടി എന്ന ഗാനമായിരുന്നു വേണുഗോപാല്‍ ആലപിച്ചത്. ഇടയ്ക്കുള്ള ഫീമെയില്‍ വേര്‍ഷന്‍ പാടി കൂടെ നില്‍ക്കാനായിരുന്നുഅദ്ദേഹം പേളിയോട് പറഞ്ഞത്. അറിയില്ലെന്ന് പറഞ്ഞ് മടിച്ചുനിന്നെങ്കിലും പേളി പാടിയാലേ താന്‍ പാടുകയുള്ളൂവെന്ന് വേണുഗോപാല്‍ പറഞ്ഞു. ഇതോടെയാണ് ഒരുകൈ നോക്കാന്‍ പേളി തയ്യാറായത്.

  സൗഭാഗ്യ ഏറ്റെടുത്തു

  സൗഭാഗ്യ ഏറ്റെടുത്തു

  നിന്റെ നീല രജനികള്‍ എന്ന് തുടങ്ങുന്ന വരിയിലെ അവസാന ഭാഗത്ത് കെടന്നു എന്നായിരുന്നു പേളി പാടിയത്. ട്രോളര്‍മാര്‍ അന്നേ ഈ സംഭവം ഏറ്റെടുത്തിരുന്നു. ട്രോളുകള്‍ വൈറലായതിന് പിന്നാലെ തന്നെ ഈ സംഭവത്തെ എല്ലാവരും മറന്നുവെന്നായിരുന്നു കരുതിയത്. എന്നാല്‍ ഡബ്‌സ്മാഷ് വിദഗദ്ധയായ സൗഭാഗ്യ വീണ്ടും ഈ സംഭവവുമായി എത്തിയിരിക്കുകയാണ്. ഇതാവട്ടെ ക്ഷണനേരം കൊണ്ട് വൈറലാവുകയും ചെയ്തു.

  കണ്ടുനോക്കൂ എങ്ങനെയുണ്ട്?

  സൗഭാഗ്യയുടെ വീഡിയോ കണ്ടുനോക്കൂ, പേളിയുടെ പാട്ട് എങ്ങനെ? കാണൂ

  English summary
  Sowbhagya venkitesh doing pearly's funny dubsmash
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X