twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ ഡോക്ടര്‍ അച്ഛനെ നോക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു; പ്രസവത്തിന് പോയപ്പോഴുള്ള അനുഭവം പറഞ്ഞ് സൗഭാഗ്യ

    |

    ആദ്യ കണ്മണിയ്ക്ക് ജന്മം നല്‍കിയതിന്റെ സന്തോഷത്തിലാണ് താരപുത്രി സൗഭാഗ്യ വെങ്കിടേഷ്. നടന്‍ അര്‍ജുന്‍ സോമശേഖറുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ ഇരുവരും പല വിശേഷങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാവാറുള്ള താരങ്ങള്‍ കുഞ്ഞിന്റെ ജനനം മുതലിങ്ങോട്ട് ഓരോ നിമിഷവും ആരാധകരുമായി പങ്കുവെക്കുകയാണ്. മകള്‍ക്ക് പേരിട്ടതിനെ കുറിച്ചും അവളുമായി വീട്ടില്‍ വന്നതുമെല്ലാം സൗഭാഗ്യ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്നെ ചികിത്സിച്ച ഡോക്ടര്‍മാരെ കുറിച്ചുള്ള നടിയുടെ തുറന്നെഴുത്താണ് ശ്രദ്ധേയമാവുന്നത്.

    മകളുടെ ഫോട്ടോ പങ്കുവെച്ചതിനൊപ്പം ആദ്യം ഗൈനക്കോളജിസ്റ്റിനെ കുറിച്ചായിരുന്നു സൗഭാഗ്യ പറഞ്ഞത്. പിന്നാലെ കാര്‍ഡിയോളജിസ്റ്റിനെ കുറിച്ചാണ് താരം പറയുന്നത്. ഡോക്ടറുടെ ചിത്രം പോസ്റ്റ് ചെയ്തതിനൊപ്പം വൈകാരികമായിട്ടുള്ള കുറിപ്പും സൗഭാഗ്യ എഴുതിയിരുന്നു. ആദ്യം ആശങ്ക തോന്നിയെങ്കിലും പിന്നീട് എല്ലാം ഓക്കെ ആയത് ഡോക്ടറുടെ സാന്നിധ്യം കൊണ്ടാണെന്നാണ് താരപുത്രിയുടെ അഭിപ്രായം.

    കാർഡിയോളജിസ്റ്റിനെ പരിചയപ്പെടുത്തി സൌഭാഗ്യ

    ''ഇദ്ദേഹം എന്റെ കാര്‍ഡിയോളജിസ്റ്റ് ഡോ ഷിഫാസ് ആണ്. ഗര്‍ഭത്തിന്റെ മൂന്നാം മാസം മുതല്‍ എനിക്ക് ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആ യാത്ര അത്ര സുഖകരമായിരുന്നില്ല. ആ മാസങ്ങളില്‍ പതിവായി എനിക്ക് വേദനയും അറ്റാക്കിന് സമാനമായ അസ്വസ്ഥതയും ഉണ്ടായിരുന്നു. അങ്ങനെയാണ് ഡോക്ടര്‍ ഷിഫാസിനെ ഞാന്‍ കാണിക്കുന്നത്. ഒരു കാര്‍ഡിയോളജിസ്റ്റിനെ കുറിച്ച് എന്റെ മനസ്സില്‍ കുറേ സങ്കല്‍പങ്ങള്‍ ഉണ്ടായിരുന്നു. രോഗികളോട് അവര്‍ക്ക് പൊതുവെ വികാരങ്ങളോ സഹാനുഭൂതിയോ ഇല്ലെന്നായിരുന്നു എന്റെ ധാരണ. എന്റെ അച്ഛനെ ചികിത്സിച്ച ഡോക്ടറില്‍ നിന്ന് എനിക്ക് അത്തരത്തില്‍ മോശം അനുഭവം ഉണ്ടായിട്ടുമുണ്ട്.

    അമ്മയുടെ അപകടം നടന്നത് അങ്ങനെയാണ്; സീരിയലിലെ കല്യാണം എല്ലാവരും തെറ്റിദ്ധരിച്ചുവെന്ന് നടി ജൂഹി റുസ്തഗിഅമ്മയുടെ അപകടം നടന്നത് അങ്ങനെയാണ്; സീരിയലിലെ കല്യാണം എല്ലാവരും തെറ്റിദ്ധരിച്ചുവെന്ന് നടി ജൂഹി റുസ്തഗി

    ഈ ഡോക്ടർ അച്ഛനെ നോക്കാൻ ഉണ്ടായിരുന്നെങ്കിൽ

    പക്ഷേ എന്നെ ചികിത്സിച്ച കാര്‍ഡിയോളജിസ്റ്റ് ഡോ.ഷിഫാസ്, ശരിക്കും എന്നെ അദ്ഭുതപ്പെടുത്തി കളഞ്ഞു. അദ്ദേഹത്തിന്റെ പോസിറ്റീവിറ്റിയില്‍ എന്റെ ഭയമെല്ലാം അകന്നു. വളരെ സൗഹൃദത്തോടെയും ക്ഷമയോടെയും ഞങ്ങളെ കേട്ടു. അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിക്ക് ഏത് ഉത്കണ്ഠയും അസ്വസ്ഥതയും തുടച്ചു നീക്കാനുള്ള ഒരുതരം മാന്ത്രികവിദ്യ ഉണ്ട്. എന്റെ അച്ഛനെ പരിചരിച്ചത് അദ്ദേഹം ആയിരുന്നെങ്കില്‍, ഒരു പക്ഷേ അദ്ദേഹത്തിന് കൂടുതല്‍ സുഖം തോന്നുമായിരുന്നു എന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ യാത്രയിലുടനീളം മികച്ച ഡോക്ടര്‍മാരെ ലഭിച്ചതില്‍ ഞാന്‍ വളരെ നന്ദിയുള്ളവളാണ് എന്നും പറഞ്ഞാണ് ഡോക്ടര്‍ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സൗഭാഗ്യ പറയുന്നത്.

    ഒരു തവണ ഗര്‍ഭിണിയായെങ്കിലും കുഞ്ഞിനെ നഷ്ടപ്പെട്ടു; രണ്ടാമതും അമ്മയായ സന്തോഷം പങ്കുവെച്ച് സീരിയല്‍ നടി ശ്രീകല

    Recommended Video

    സിസേറിയൻ അനുഭവം പങ്കുവച്ച് സൗഭാ​ഗ്യ | Filmibeat Malayalam
    അർജുനും സൌഭാഗ്യയും

    2020 ഫെബ്രുവരിയിലാണ് അര്‍ജുന്‍ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും വിവാഹിതരാവുന്നത്. നടി താരകല്യാണിന്റെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു അര്‍ജുന്‍. ആ പരിചയം പ്രണയമായി മാറിയതോടെ മകള്‍ സൗഭാഗ്യയുമായിട്ടുള്ള വിവാഹം നടത്തി കൊടുക്കുകയായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്താണ് താന്‍ ഗര്‍ഭിണിയായെന്ന വിവരം അറിഞ്ഞതെന്നാണ് സൗഭാഗ്യ മുന്‍പ് പറഞ്ഞത്. ഒരു ഫോട്ടോഷൂട്ടിനിടയില്‍ ബുദ്ധിമുട്ട് വന്നതോടെയാണ് ആശുപത്രിയില്‍ പോവുന്നതും സന്തോഷ വാര്‍ത്ത അറിയുന്നതും. പിന്നീടിങ്ങോട്ട് ഗര്‍ഭകാലം വലിയൊരു ആഘോഷമാക്കി മാറ്റുകയായിരുന്നു.

    നടന്‍ റഹ്മാന്റെ മകള്‍ റുസ്ത വിവാഹിതയായി; താരപുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുംനടന്‍ റഹ്മാന്റെ മകള്‍ റുസ്ത വിവാഹിതയായി; താരപുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും

    Read more about: sowbhagya venkitesh
    English summary
    Sowbhagya Venkitesh Opens Up About Her Cardiologist Dr.Shifas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X