For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയോട് ദേഷ്യപ്പെടരുതെന്ന് കരുതും പക്ഷെ..!, താര കല്യാണിനോട് യാത്രപറഞ്ഞ് സൗഭാഗ്യ വീട്ടിലേക്ക്; വികാരനിർഭരം

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് താര കല്യാൺ. ടെലിവിഷൻ പരമ്പരകളിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും നിരവധി ആരാധകരുള്ള താരമാണ് താര കല്യാൺ. താരയെ കൂടാതെ നടിയായ അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് സോഷ്യൽ മീഡിയയിലെ ഇഷ്ടതാരങ്ങളാണ്.

  ടിക്ക്‌ടോക്ക് വീഡിയോകളിലൂടെയും മറ്റുമാണ് താര കല്യാണിന്റെ മകൾ സൗഭാഗ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമെല്ലാം വളരെ സജീവമാണ് സൗഭാഗ്യ. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം യുട്യൂബ് വ്ലോഗിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകർ ഉണ്ട് സൗഭാഗ്യക്ക്.

  Also Read: 'ആ സംഭവം ഷൂട്ടിം​ഗ് മുടക്കി, സിനിമയെ ബാധിച്ചു'; ലേഡീസ് ആന്റ് ജെന്റിൽമാനെക്കുറിച്ച് സിദ്ദിഖ്

  സോഷ്യൽ മീഡിയയിൽ സ്റ്റാറായതിന് ശേഷമായിരുന്നു സൗഭാഗ്യയുടെ വിവാഹം. താരാകല്യാണിന്റെ ശിഷ്യനും നർത്തകനും നടനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്. ഇവർക്ക് ഇപ്പോൾ സുദർശന എന്നൊരു മകളുമുണ്ട്. വിവാഹ ശേഷം അർജുന്റെ വീട്ടിലാണ് സൗഭാഗ്യ.

  അടുത്തിടെ താര കല്യാൺ ഒരു സർജറിക്ക് വിധേയയായിരുന്നു. തൊണ്ടയിൽ തൈറോയിഡ് ഗ്രന്ഥിക്ക് ആയിരുന്നു സർജറി. സർജറിക്ക് ഒരുങ്ങുന്നതും സർജറിക്ക് ശേഷമുള്ള വിശേഷങ്ങളുമെല്ലാം തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെ താര പങ്കുവച്ചിരുന്നു. സൗഭാഗ്യയും അമ്മയുടെ വിശേഷങ്ങൾ ആരാധകരെ അറിയിച്ചിരുന്നു. സർജറിക്ക് ശേഷം വിശ്രമത്തിലാണ് താര കല്യാൺ‌ ഇപ്പോൾ. അമ്മയ്ക്ക് കൂട്ടായി സൗഭാഗ്യ വീട്ടിൽ ഉണ്ടായിരുന്നു.

  Also Read: പാൻ ഇന്ത്യൻ താരമായിട്ടും ദുൽഖർ സ്‌ക്രീനിൽ ലിപ് ലോക്ക് ചെയ്യാത്തത് എന്താണ്; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

  ഇപ്പോൾ അമ്മയോട് യാത്രപറഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. 12 ദിവസമായി താന്‍ അമ്മയ്‌ക്കൊപ്പമായിരുന്നുവെന്നും തിരിച്ച് അര്‍ജുന്റെ വീട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞാണ് സൗഭാഗ്യയുടെ വീഡിയോ. അമ്മയ്ക്ക് താൻ പോകുന്നതിൽ വിഷമമാണെന്നും അർജുൻ ചേട്ടന് താൻ ചെല്ലുന്നതിലെ സന്തോഷമാണെന്നും സൗഭാഗ്യ പറയുന്നുണ്ട്.

  'പ്രത്യേകിച്ച് പ്ലാനൊന്നുമില്ലാതെ ചെയ്യുന്ന വീഡിയോയാണ്. കുറച്ച് ദിവസമായി ഞാന്‍ അമ്മയുടെ കൂടെയാണ്. ബാഗൊക്കെ പാക്ക് ചെയ്ത് എന്റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുകയാണ്. അമ്മയോടും കൂടെ വരാൻ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് ഇവിടെ നില്‍ക്കാനാണ് ഇഷ്ടം. കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് ചെയ്ത് ഇവിടെ നിന്നോളാമെന്നാണ് അമ്മ പറയുന്നത്. ഇന്നൊരു ഫൈനല്‍ തീരുമാനം പറയാമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അതെന്താണെന്ന് എനിക്കറിയില്ല,' എന്ന് പറഞ്ഞു കൊണ്ടാണ് സൗഭാഗ്യയുടെ വീഡിയോ ആരംഭിക്കുന്നത്.

  Also Read: അവൾ കൊച്ചാണ്, മുകേഷിൻ്റെ ഭാര്യയാക്കാൻ പറ്റില്ല; മമ്മൂട്ടി നിർബന്ധം പിടിച്ചു, പിന്നെയത് സംഭവിച്ചെന്ന് സോണിയ

  'അമ്മയെ ഇങ്ങനെ എല്ലാ ദിവസവും കണ്ടിട്ട് തിരിച്ച് പോവുമ്പോള്‍ എന്തോ പോലെയാണ്. കല്യാണം കഴിക്കുന്നതിന് മുന്‍പ് എങ്ങനെയായിരുന്നോ അതേപോലെ തന്നെയായിരുന്നു ഇവിടത്തെ ജീവിതം. സുദര്‍ശന കൂടെയുണ്ടായിരുന്നു എന്നതാണ് ഒരേയൊരു മാറ്റം. അമ്മ വരില്ലെന്ന് പറയുമ്പോള്‍ വഴക്ക് പറയരുത്, ദേഷ്യം കാണിക്കരുതെന്നൊക്കെ കരുതും, എന്നാലും അറിയാതെ എനിക്ക് ദേഷ്യം വരും. ഒരാളുടെ തീരുമാനത്തെ ബഹുമാനിക്കണം, അമ്മ ഒരു വ്യക്തിയല്ലേ ആ തീരുമാനം അംഗീകരിക്കണം എന്നൊക്കെ മനസില്‍ കരുതിയാലും ഞാന്‍ വരണോ എന്ന് അമ്മ ചോദിക്കുമ്പോള്‍ ദേഷ്യം വന്നുപോവും,'

  അവസാന ദിവസം സൗഭാഗ്യയ്ക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവം ഒരുക്കി, മകൾക്കും പേരമകൾക്കും ഭക്ഷണം വാരി കൊടുക്കുന്നതും കാണാം. 'അമ്മമാർ അവര്‍ക്കെത്ര വയ്യായിക ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ അവർ മക്കളെ കെയര്‍ ചെയ്യും, അങ്ങനെയാണ് മാതാപിതാക്കൾ, അതിലൊരുപടി മുകളിലാണ് അമ്മമാര്‍. എന്റെ അമ്മയില്‍ നിന്നും ഒത്തിരി കാര്യങ്ങള്‍ എനിക്ക് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ സുദര്‍ശനയ്ക്ക് നല്ലൊരു അമ്മയാവാനുള്ള ശ്രമത്തിലാണ് ഞാന്‍,' സൗഭാഗ്യ പറയുന്നു.

  Also Read: ഇന്‍ഡസ്ട്രിയിലെ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ട്, പക്ഷെ അവരാരും പറയുന്നില്ല! തുറന്ന് പറഞ്ഞ് ഗ്രേസ്

  അവസാനം അർജുനൊപ്പം സൗഭാഗ്യ മടങ്ങുന്നതും നിറകണ്ണുകളോടെ താര കല്യാൺ യാത്രയാക്കുന്നതുമാണ് വീഡിയോയിൽ. കൂടെ വരാമെന്ന് പറഞ്ഞ് അമ്മ പറ്റിച്ചല്ലേയെന്ന് ചോദിച്ചായിരുന്നു സൗഭാഗ്യ അമ്മയോട് യാത്ര പറഞ്ഞത്. ചിരിച്ച മുഖത്തോടെ ടാറ്റ താരനും സൗഭാഗ്യ പറയുന്നുണ്ട്. മരുമകൻ അർജുനും താരയെ ചേർത്തു പിടിക്കുന്നത് കാണാം. വീഡിയോ കണ്ടു കരഞ്ഞു പോയി എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

  Read more about: thara kalyan
  English summary
  Sowbhagya Venkitesh Says Leaving Thara Kalyan Is The Toughest Part Latest Vlog Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X