ഏറെ വേദനാജനകമായൊരു തീരുമാനമെന്ന് സൗഭാഗ്യ വെങ്കിടേഷ്; ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു മാർഗമില്ല
സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനേത്രിയും നർത്തകിയുമായ താര കല്യാണിന്റെ മകളും നർത്തകിയുമാണ് സൗഭാഗ്യ. ഓരോ വീഡിയോകളിലൂടെയും വീട്ടിലെ വിശേഷങ്ങളും ഡാൻസ് ക്ലാസിലെ കാര്യങ്ങളുമെല്ലാം സൗഭാഗ്യ പങ്കു വെക്കാറുണ്ട്. പ്രേക്ഷകർക്കും സൗഭാഗ്യയുടെ വീഡിയോകൾ കാണുവാൻ വലിയ ഇഷ്ടമാണ്. ഒപ്പം സുധാപ്പുവിന്റെ വിശേഷങ്ങൾ അറിയാൻ നിരവധി ആളുകൾ കാത്തിരിക്കുാറുണ്ട്. പുതിയ ഹോം ടൂർ വീഡിയോയുമായി സൗഭാഗ്യ എത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തെ വീട്ടിലെ അൽപം വിശേഷങ്ങളും വർത്തമാനങ്ങളും പങ്കിടുന്നുണ്ട്. സൗഭാഗ്യക്ക് ഇപ്പോൾ അതിരാവിലെ എഴുന്നേൽക്കുന്ന ശീലമുണ്ട്. നാലു മണിക്ക് എഴുന്നേറ്റ് വിളക്ക് വെച്ച് ഒരു ദിവസം ആരംഭിക്കുമെന്ന് സൗഭാഗ്യ പറയുന്നു. മകൾ സുധാപ്പുവും എല്ലാത്തിനും സൗഭാഗ്യക്കൊപ്പം തന്നെ ഉണ്ടാവാറുണ്ട്. താരം കൊച്ചിയിലേക്ക് ഒരു യാത്രക്ക് ഒരുങ്ങുകയാണ്. അതിനു മുന്നേ വീട് വൃത്തിയാക്കാനും ക്ലാസ് എടുക്കാനുമുള്ള തിരക്കിലാണ് സൗഭാഗ്യ.

ഈയിടെ മകൾക്ക് വയ്യാതായപ്പോൾ ഒരുപാട് ആളുകൾ കുഞ്ഞിനെ കുറിച്ച് തിരക്കിയിരുന്നു. ദൈവാനുഗ്രഹത്താല്‍ പെട്ടെന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ആവുകയും, അവൾക്ക് പൂർണമായും സുഖപ്പെടുകയും ചെയ്തുവെന്നും സൗഭാഗ്യ പറയുന്നു. മാനസികമായി തളർന്നു പോകുമ്പോൾ സൗഭാഗ്യ ആശ്രയിക്കുന്നത് ആത്മീയതയിൽ ആണ്. അതിനാൽ തന്നെ ദിവസവും രണ്ടു നേരവും ആ വിട്ടിൽ വിളക്ക് വെക്കാറുണ്ട്. അതൊരു തരം റിലാക്സേഷനാണ്.
"വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞാൽ ഡാൻസ് ക്ലാസിലേക്കാണ് പോവുന്നത്. ഇപ്പോൾ ഡാന്‍സ് ക്ലാസിലേക്ക് മോളും വരുന്നുണ്ട്. അവിടെയിരുന്ന് ഡാന്‍സൊക്കെ നോക്കിയിരിക്കും, ചിലപ്പോള്‍ പടം വരയ്ക്കും. അതല്ലെങ്കില്‍ അവിടെ കിടന്ന് ഉറങ്ങിപ്പോവും. ഇത്രേം ബഹളത്തിനിടയില്‍ അവളെങ്ങനെയാണ് ഉറങ്ങുന്നതെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നും. പണ്ട് അമ്മ ഡാന്‍സ് പഠിപ്പിക്കുമ്പോൾ ഞാനും ഇങ്ങനെയായിരുന്നുവെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. എന്റെ കുട്ടിക്കാലവുമായി റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്." സൗഭാഗ്യ വിശദീകരിച്ചു.
"കൊച്ചിയിലേക്ക് ട്രിപ്പ് പോകുന്നതല്ല. കൊച്ചിയിലെ തന്റെ ഫ്‌ളാറ്റ് സൗഭാഗ്യ വാടകയ്ക്ക് കൊടുക്കുകയാണ്. ഏറെ വേദനാജനകമായൊരു തീരുമാനമായിരുന്നു എന്നാണ് താരം പറയുന്നത്. ചില സാമ്പത്തിക ബുദ്ധികൾ ഉണ്ടായതിനാൽ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. തിരുവനന്തപുരത്ത് നിന്ന് ഇടക്കൊക്കെ വെറുതേ വന്ന് താമസിക്കാൻ പറ്റിയ സൗകര്യമായിരുന്നു ഈ ഫ്ലാറ്റ്. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു മാർഗമില്ല. അതുകൊണ്ട് ഫ്ലാറ്റ് വാടകക്ക് കൊടുക്കുന്നു" എന്നാണ് സൗഭാഗ്യ കൂട്ടിച്ചേർക്കുന്നത്.

സൗഭാഗ്യയും സുധാപ്പുവും ചേർന്നാണ് കൊച്ചിക്ക് പോയത്. അർജുൻ ചക്കപ്പഴം സീരിയൽ ചെയ്യുന്ന സമയത്താണ് ഈ ഫ്ലാറ്റിലെ സാധനങ്ങളെല്ലാം വാങ്ങിയത്. അന്ന് ഷൂട്ടിംഗ് ഉള്ളതിനാൽ കൊച്ചിയിലെ ഫ്ലാറ്റ് വലിയൊരു അനുഗ്രഹമായിരുന്നു. എന്നാൽ വളരെ പെട്ടെന്നായിരുന്നു ആ സീരിയൽ ചിത്രീകരണം അവസാനിപ്പിച്ചത്. അതിനു ശേഷം കൊച്ചിയിലേക്കുള്ള വരവും കുറഞ്ഞു. ഈ കാരണങ്ങൾ കൊണ്ടെല്ലാമാണ് ഫ്ലാറ്റിന്റെ കാര്യത്തിൽ ഇങ്ങനെ തീരുമാനമെടുത്തതെന്ന് സൗഭാഗ്യ പറഞ്ഞു.
രണ്ടു ദിവസത്തെ യാത്രയായിരുന്നു. അതിനാൽ വാടകക്കു താമസിക്കാൻ വരുന്നവരെയും സൗഭാഗ്യ പരിചയപ്പെട്ടു. പിന്നെ ഫ്ലാറ്റ് മുഴുവൻ വൃത്തിയാക്കുകയും അവിടുത്തെ ഫർണിച്ചറുകൾ മോഡിഫൈ ചെയ്യുകയും ചെയ്തു. ഏകദേശം രണ്ടാഴ്ചക്കു ശേഷമാണ് സൗഭാഗ്യയുടെ വീഡിയോ അപ്ലോഡ് ചെയ്യുന്നത്. ആരാധകരെല്ലാം താരത്തിന്റെയും സുധാപ്പുവിന്റേയും വിശേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. "ചേച്ചി എത്ര ദിവസം കാത്തിരുന്നു ഒരു വീഡിയോക്കായി. ആഴ്ചയിൽ 2 വീഡിയോ എങ്കിലും ഇടണേ... ഒരുപാട് ഇഷ്ട്ടാ." "ചേച്ചി എത്ര ദിവസമായി കണ്ടിട്ട്. മോൾക്ക് എങ്ങനെ ഉണ്ട്." ഇങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ എത്തിയത്.


Click it and Unblock the Notifications