കുഞ്ഞിന് പല്ല് വന്നതും ആദ്യമായി നടക്കുന്നതുമൊക്കെ ആഘോഷമാക്കുന്നത് എന്തിനാണ്? മറുപടിയുമായി സൗഭാഗ്യ!

സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറിയവരാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അർജുൻ സോമശേഖരനും. ടിക് ടോക് വീഡിയോകളിലൂടെയും മറ്റും ശ്രദ്ധ നേടിയ ഇരുവരും ഇന്ന് മിനിസ്ക്രീൻ താരങ്ങൾ കൂടിയാണ്. നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അതും പ്രേക്ഷകരുടെ സ്നേഹത്തിന് കാരണമായിട്ടുണ്ട്. ഇവരുടെ വിവാഹം മുതൽ എല്ലാ വിശേഷങ്ങളും പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്.

ഇപ്പോൾ ഇവർക്ക് സുദർശന എന്നൊരു മകളുമുണ്ട്. സൗഭാഗ്യയുടെ യൂട്യൂബ് വീഡിയോകളിലൂടെയും സോഷ്യൽ മീഡിയപോസ്റ്റുകളിലൂടെയും സുദർശനയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സുധാപ്പൂ എന്ന് വിളിക്കുന്ന സുദർശനയുടെ ഓരോ കുഞ്ഞ് വിശേഷങ്ങളും സൗഭാഗ്യയും അര്‍ജുനും പങ്കുവെയ്ക്കാറുണ്ട്. സുദര്‍ശനയുടെ വളര്‍ച്ചയിലെ ഓരോ സന്തോഷവും ഇവര്‍ ആഘോഷമാക്കി മാറ്റാറുമുണ്ട്. ഇപ്പോഴിതാ, സുദർശന സ്വന്തമായി പിച്ചവെച്ച് തുടങ്ങിയിരിക്കുകയാണ്. അത് ഒരു ചടങ്ങാക്കി ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സൗഭാഗ്യയും കുടുംബവും.

sowbhgya venkitesh

യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ചത്. കൊച്ചു ബേബി സ്വന്തമായി നടന്ന് തുടങ്ങിയിരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ച് ഒരുപാട് സന്തോഷമുള്ള ദിവസമാണിത്. ഒരു കൊച്ച് നടക്കുന്നതില്‍ എന്തിനാണ് ഇത്ര സന്തോഷമെന്ന് ചോദിച്ചാല്‍ അതെനിക്ക് പറഞ്ഞ് തരാന്‍ പറ്റില്ല. ബേബിയുടെ ആദ്യത്തെ ചിരിയും അവര്‍ കളിക്കുന്നതും, അവരിലെ ഓരോ മാറ്റവും നമ്മളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്.

മോള്‍ തനിയെ നടക്കുമോ, ഇപ്പോഴും സപ്പോര്‍ട്ട് വേണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ എന്നെ വളരെ സമ്മർദ്ദത്തിലാക്കിയിരുന്നു. കൊച്ചുബേബി നടക്കാന്‍ താമസിക്കുകയാണല്ലോ, ആദ്യ പിറന്നാൾ കഴിഞ്ഞല്ലോ. സുദര്‍ശന എന്നാണ് തനിയെ നടന്ന് തുടങ്ങുന്നത് എന്നൊക്കെ ആയിരുന്നു ഞാനെപ്പോഴും ചിന്തിച്ചിരുന്നത്. അതുകൊണ്ട് അത് കണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അമ്മയുടെ വീട്ടില്‍ പോയപ്പോള്‍ കൊലുസൊക്കെയിട്ട് ഈ ചടങ്ങ് മനോഹരമാക്കിയിരുന്നു.

അച്ഛനും അമ്മയും എന്ന നിലയില്‍ ഞങ്ങള്‍ക്ക് കൊടുക്കാവുന്നതില്‍ മാക്‌സിമം, അങ്ങനെയൊരു ചടങ്ങാണ് ഞങ്ങള്‍ നടത്തിയത്. മറാത്തി ട്രഡീഷനാണിത്. ഫസ്റ്റ് സെറിമണി വീഡിയോ തപ്പിയപ്പോള്‍ മറാത്തി വീഡിയോസാണ് കിട്ടിയത്. ഇന്നത്തെ ചടങ്ങില്‍ അവള്‍ എങ്ങനെ നില്‍ക്കുമെന്ന് എനിക്കറിഞ്ഞൂട. ഞങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുണ്ട്. അമ്മയാണ് ഇതേക്കുറിച്ച് കൂടുതലായി മനസിലാക്കി എല്ലാം അറേഞ്ച് ചെയ്തതെന്നും സൗഭാഗ്യ പറയുന്നുണ്ട്.

ശേഷം ചടങ്ങും കാണിക്കുന്നുണ്ട്. കുഞ്ഞിനെ ആരതി ഉഴിഞ്ഞ് സ്വീകരിച്ച്, കുങ്കുമവും ചന്ദനവും തൊട്ട് കൊടുത്ത്, വേദിയിലേക്ക് ആനയിച്ച് കൊണ്ടുവരുന്നത് മാതാപിതാക്കളാണ്. പട്ടുതുണി വിരിച്ച് പൂക്കളെറിഞ്ഞ് അതിലൂടെയാണ് കുഞ്ഞിനെ നടത്തുന്നത്. ഒരു രാജകുമാരിയെ പോലെയാണ് നടത്തിക്കുന്നത്. പിന്നെ അർജുന്റെ സഹോദരപുത്രിയുടെ മടിയിൽ ഇരുത്തി പാല്‍ കൊണ്ട് കാല്‍ കഴുകിത്തുടച്ചത്.

അല്‍ത്ത ഇടുന്നത് പോലെ മഞ്ഞളും കുങ്കുമവും ചന്ദനവും മിക്‌സ് ചെയ്ത് വെച്ച് തേച്ച് കൊടുക്കുന്നതും കാണാം. ശേഷം സ്വർണ പാദസരമൊക്കെ അണിയിക്കുന്നുണ്ട്. താര കല്യാൺ മാലയും. സുബ്ബലക്ഷ്‍മിയമ്മ ബ്രേസ്ലെറ്റാണ് കൊടുക്കുന്നത്.

sowbhagya venkitesh

ശേഷം സൗഭാഗ്യ വീണ്ടും സംസാരിക്കുന്നുണ്ട്. എന്തിനാണ് ഇതൊക്കെ ആഘോഷമാക്കുന്നതെന്ന് എന്നോട് ആളുകള്‍ ചോദിക്കാറുണ്ട്. നമ്മളെക്കൊണ്ട് പറ്റുന്ന രീതിയില്‍ എല്ലാം ആഘോഷമാക്കുക എന്നതാണ്. ഒരു കുഞ്ഞിന്റെ അമ്മയോട് ചോദിച്ചാല്‍ മനസിലാവും ഇങ്ങനെയുള്ള ആഘോഷങ്ങളില്‍ അവര്‍ അനുഭവിക്കുന്ന സന്തോഷം എന്താണെന്ന്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ചടങ്ങാണ് ഇതെന്നുമാണ് സൗഭാഗ്യ പറഞ്ഞത്.

നിരവധി പേർ സൗഭാഗ്യയുടെ വാക്കുകൾ ശരിവെച്ച് കമന്റ് ചെയ്തിട്ടുണ്ട്. സൗഭാഗ്യ പറഞ്ഞത് ശരിയായ കാര്യമാണ്. കുഞ്ഞിന്റെ വളര്‍ച്ചയിലെ ഓരോ കാര്യങ്ങളും ആഘോഷമാക്കുന്നതില്‍ തെറ്റില്ല. എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിന് ഉണ്ടായിരുന്നത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X