സൗഭാഗ്യയെ മടിയിലിരുത്തി അര്‍ജുന്‍; വൈറലാകാനുള്ള കോപ്രായമെന്ന് പരിഹാസം; ഏത് പെണ്ണും ആശിക്കുന്നതെന്ന് കയ്യടികള്‍

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് അര്‍ജുന്‍ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. ടെലിവിഷനിലൂടേയും സോഷ്യല്‍ മീഡിയയിലുടേയുമാണ് ഈ ദമ്പതിമാര്‍ ആരാധകരെ നേടിയെടുക്കുന്നത്. അഭിനേത്രിയും നര്‍ത്തകിയുമാണ് സൗഭാഗ്യ. അര്‍ജുനും നടനും നര്‍ത്തകനുമാണ്. ചക്കപ്പഴം പരമ്പരയിലൂടെയാണ് അര്‍ജുന്‍ താരമാകുന്നത്. ഇരുവരും ഒരുമിച്ചുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ അര്‍ജുന്റേയും സൗഭാഗ്യയുടേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സൗഭാഗ്യയ്ക്ക് നൃത്തവിദ്യാലയമുണ്ട്. തന്റെ വിദ്യാര്‍ത്ഥികളുടെ നൃത്തം കാണാന്‍ എത്തിയ താരത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. വേദിയില്‍ കുട്ടികള്‍ നൃത്തം ചെയ്യുന്നത് കണ്ടു കൊണ്ട് സദസില്‍ ഇരിക്കുകയാണ് സൗഭാഗ്യയും അര്‍ജുനും.

Sowbhagya Venkitesh

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്ന വീഡിയോയില്‍ അര്‍ജുന്റെ മടിയിലാണ് സൗഭാഗ്യ ഇരിക്കുന്നത്. ഇന്ത്യന്‍ സിനിമ ഗ്യാലറി പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം വീഡിയോ കാണുകയും കമന്റുകളുമായി എത്തിയിരിക്കുന്നത്. അര്‍ജുന്റേയും സൗഭാഗ്യയുടേയും സ്‌നേഹത്തേക്കുറിച്ചാണ് ആരാധകര്‍ സംസാരിക്കുന്നത്.

''സമ്മതിച്ചു, ഭാരം താങ്ങുന്നു എന്നല്ല സ്വന്തം ഭാര്യയെ ഒരു മടിയും കൂടാതെ പബ്ലിക് ആയി, അതും മാന്യമായി മടിയില്‍ ഇരുത്താന്‍ മടി കാണിക്കാതെ ചെയ്തതിനു. നാട്ടുകാരെ ബോധിപ്പിക്കാന്‍ ഒരു കിലോ മീറ്റര്‍ ദൂരെ പോയി നില്‍ക്കുന്ന ചില ഭര്‍ത്താക്കന്മാര്‍ മാര്‍ ഉണ്ട്..അവരുടെ ഇടയില്‍ ഇങ്ങനെ ഒരാള്‍. നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. നട്ടെല്ല് ഉള്ള ഒരാള്‍. ഏതൊരു പെണ്ണും ആശിച്ചു പോകും. നല്ലത് വരട്ടെ, ഒപ്പം നടക്കുമ്പോള്‍ കൈ ഒന്നു ചേര്‍ത്തു പിടിച്ചാല്‍ തട്ടിമാറ്റുന്ന എന്റെ ഹസ്ബന്റിനെ ഈ അവസരത്തില്‍ സ്മരിക്കാതിരിക്കാന്‍ പറ്റില്ല,
ഇനി കസേര ഉണ്ടെങ്കിലും നിങ്ങള്‍ ഇങ്ങനെ ഇരുന്നാല്‍ മതി. നല്ല ഭംഗിയുണ്ട് കാണാന്‍. എന്ത് രസാ. ചേട്ടന്റെ കാലിനും. കസേരക്കും നല്ല പവറാ'' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

മുന്‍പൊരിക്കല്‍ സൗഭാഗ്യയുടെ ഒരു ഇന്റര്‍വ്യൂവില്‍ കേട്ടിരുന്നു. വളരെ സങ്കടത്തോടുകൂടി ആ കുട്ടി പറയുകയായിരുന്നു എന്റെ പേരില്‍ മാത്രമേ സൗഭാഗ്യം ഉള്ളൂ എന്നത്.. ഇപ്പോള്‍ ഈ വീഡിയോ കണ്ടപ്പോള്‍ നിന്റെ ഭാവി സൗഭാഗ്യം തന്നെ ആണെന്നും നിന്റെ അമ്മയും നിനക്ക് സൗഭാഗ്യം ആണെന്നും ഭര്‍ത്താവും മക്കളും ഒക്കെ സൗഭാഗ്യമാണെന്ന് എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം വിമര്‍ശിക്കുന്നവരുമുണ്ട്. ഇത് ക്യാമറയുടെ ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നാണ് ചിലരുടെ വിമര്‍ശനം. മനപ്പൂര്‍വ്വം വീഡിയോ വൈറലാക്കാന്‍ വേണ്ടി ചെയ്തതാണെന്നും ഇരിക്കാന്‍ കസേര കിട്ടുമായിരുന്നുവല്ലോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നുണ്ട്.

Sowbhagya Venkitesh

'ഇതൊക്കെയാണ് ഈ ഓവര്‍ ഓവര്‍ എന്നു പറയുന്നത് ക്യാമറ കണ്ണുകള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് തിരയുന്ന അവരുടെ ഇടം കണ്ണുകള്‍, ഭാര്യ ആവാം നല്ല ഭര്‍ത്താവും ആവാം അങ്ങനെ സന്തോഷത്തോടെ ജീവിക്കട്ടെ എങ്കിലും ഞങ്ങള്‍ ഇങ്ങനെ ഒക്കെയാണ് എന്ന് ഒരു പബ്ലിക് പ്രോഗ്രാം നടക്കുന്നിടത്തു അവിടെ കൂടിയവരില്‍ കൂടുതലും പ്രായമായ അമ്മമാരും കാരണന്മാരും ആയിരിക്കും. അല്ല ഞാന്‍ ഇതില്‍ വൃത്തികേട് ഉണ്ടെന്നല്ല പറഞ്ഞത് എങ്കിലും തൊട്ടടുത്തു ഒരു ചെയര്‍ ഇട്ട് ഇരിക്കുന്നതായിരുന്നു നല്ലത് മടിയില്‍ വെച്ചിരിക്കാന്‍ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ ഒരു പക്വത കുറവ് നന്നായി ഫീല്‍ ചെയ്യുന്നു, ഇതൊക്കെ വൈറല്‍ ആവാന്‍ വേണ്ടിയുള്ള ഓരോ കോപ്രായം' എന്നാണ് ചിലരുടെ വിമര്‍ശനം.

'ഇതൊക്കെ പ്രഹസനം വീട്ടില്‍ നിന്ന് പോന്നപ്പോള്‍ ഉള്ള പ്ലാനിങ് ക്യാമറോളികള്‍ ഉണ്ടല്ലോ പുറകെ. അത്രോള്ളു, ഭര്‍ത്താവിന്റെ മടിയില്‍ തന്നെ അല്ലേ ഇരിക്കുന്നെ. അല്ലാതെ കര്‍ത്താവിന്റെ അല്ലലോ. ഇതില്‍ ഇപ്പോ എന്താ ഇത്ര കാണാന്‍, എന്താ കസേര ഇല്ലാത്തതാണോ അതോ വേണ്ട എന്നു വച്ചതാണോ' എന്നിങ്ങനെയാണ് മറ്റ് ചിലരുടെ കമന്റുകള്‍.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X