'അച്ഛൻ-മകൾ സീനുകൾ കണ്ട് അച്ഛനെ ഓർത്തിട്ടില്ല'; സഹോദരങ്ങളുടെ സ്നേഹം കാണുമ്പോഴാണ്!

മലയാളികൾക്ക് സുപരിചിതരായ കുടുംബമാണ് താരാ കല്യാണിൻ്റേത്.അമ്മ സുബ്ബലക്ഷ്മിയുടെ പാതയിലൂടെയാണ് താരാ കല്യാൺ കലാരംഗത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ മകൾ സൗഭാഗ്യയും ആ വഴിയിലെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലെ താരമാണ് സൗഭാഗ്യ. ഭർത്താവ് അർജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. വനിതയ്ക്ക് നൽകുകയാണ് താരയും കുടുംബവും. ആ വാക്കുകൾ വായിക്കാം.

എത്രയോ കാലം അച്ഛനെ തമ്പിയെന്നാണ് ഞാന്‍ വിളിച്ചു കൊണ്ടിരുന്നത്. ഒരു സിനിമയിലേയും അച്ഛന്‍-മകള്‍ സീനുകള്‍ കണ്ട് ഞാനെന്റെ അച്ഛനെ ഓര്‍ത്തിട്ടില്ല. സഹോദരങ്ങളുടെ സ്‌നേഹം കാണുമ്പോഴാണ് ഞാന്‍ അച്ഛനെ ഓര്‍ക്കുക. എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അച്ഛന്‍. അച്ഛനോട് എന്തും തുറന്ന് പറയാമായിരുന്നു.

കാലത്തിന് മുമ്പേ ചിന്തിച്ചയാളാണ്. അന്നത്തെ കാലത്ത് ഇത്രയും മോഡേണായി ചിന്തിച്ച മറ്റൊരാളുണ്ടാകില്ല എന്നാണ് സൗഭാഗ്യ പറയുന്നത്. അദ്ദേഹം ദീര്‍ഘദര്‍ശിയായിരുന്നു. ദ ബെസ്റ്റ് ഫാദര്‍ എന്നാണ് താരകല്യാണ്‍ പറയുന്നത്.

Sowbhagya Venkitesh

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ കടന്നുവന്നു. മകളായിരുന്നു എന്റെ പിടിവള്ളി. എന്റെ കരുത്താണവള്‍. തളരാതെ പിടിച്ചുനിര്‍ത്തിയതും അതിജീവിനത്തിന് ചിറകുതന്നതും അവളോടുള്ള സ്‌നേഹമാണെന്ന് താരകല്യാണ്‍ പറയുന്നു. ഇപ്പോള്‍ കൊച്ചുമകളുടെ പേഴ്‌സണല്‍ എന്റര്‍ടെയ്‌നര്‍ ആണ് താന്‍ എന്നാണ് താരകല്യാണ്‍ പറയുന്നത്. അവളെ കളിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമാണിപ്പോള്‍ എന്റെ വലിയ സന്തോഷമെന്നും താരം പറയുന്നു.

സുദര്‍ശന ഇപ്പോഴേ പാട്ടിലും ഡാന്‍സിലും താല്‍പര്യം കാണിക്കുന്നുണ്ട്. താരയുടൊപ്പം ചുവടുകള്‍ വെക്കും. താളബോധമുള്ള കുട്ടിയാണ്. സമപ്രായക്കാരുടെ വാശിയോ കരച്ചിലോ ഒന്നുമില്ല. ജനിച്ച് ഒരുമാസം കൊണ്ടു തന്നെ അവള്‍ ക്യാമറയും ലൈറ്റുമായി കൂട്ടുകൂടിക്കഴിഞ്ഞുവെന്നാണ് സുബ്ബലക്ഷ്മി പറയുന്നു. തന്റെ സിനിമയിലേക്കുള്ള വരവിന്റെ കഥയും സുബ്ബലക്ഷ്മി പങ്കുവെക്കുന്നുണ്ട്.

Sowbhagya Venkitesh

1951 ല്‍ ആകാശവാണിയുടെ ഓഡിഷന്‍ പാസായ ആളാണ് ഞാന്‍. പിന്നീട് ഒരുപാട് പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. വിരമിച്ച ശേഷം എന്നെ പരസ്യത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. പിന്നീട് സീരിയലുകള്‍ ചെയ്തു. അതും ശ്രദ്ധിക്കപ്പെട്ടതോടെ സിനിമ തേടിയെത്തി. നന്ദനത്തിലേക്ക് ക്ഷണിക്കാന്‍ രഞ്ജീത്ത് വീട്ടില്‍ വന്നപ്പോള്‍ താരയെ വിളിക്കാനാകുമെന്നാണ് കരുതിയത്. എന്നെയാണെന്ന് അറിഞ്ഞപ്പോള്‍ അദ്ഭുതമായി. പിന്നീടിങ്ങോട്ട് ഒരുപാട് സിനിമകള്‍ കിട്ടി. തമിഴ് തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചുവെന്നും അവര്‍ പറയുന്നു.

പെണ്‍കുട്ടികള്‍ വീട്ടു ജോലികള്‍ മാത്രം പഠിച്ചാല്‍ മതിയെന്ന് പറയുന്ന കാലത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. പുറത്തു പോകാനോ ജോലി ചെയ്യാനോ ഒന്നിനും പെണ്‍കുട്ടികള്‍ക്ക് അധികാരമില്ല. ഭര്‍ത്താവാണ് എന്റെ കലാജീവിതത്തിന് താങ്ങായത്. നീ നിന്റെ ഇഷ്ടങ്ങളെ പിന്തുടരണമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

ഇന്നും ഞാന്‍ അതാണ് ചെയ്യുന്നത്. കലയ്ക്ക് പ്രായമില്ല. ഏത് പ്രായത്തിലും പഠിക്കാം. ആത്മാര്‍ത്ഥമായ ആഗ്രഹവും ജന്മസിദ്ധമായ പ്രതിഭയും ഉണ്ടെങ്കില്‍ ജീവിതം അവസരങ്ങള്‍ തരും. പക്ഷെ അധ്വാനിക്കണം. പ്രയത്‌നത്തിലൂടെ എനിക്ക് കലാരംഗത്ത് പേരുണ്ടാക്കാനായി എന്നും സുബ്ബലക്ഷ്മി പറയുന്നു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X