എന്റെ തോളില്‍ പിടിച്ച് വൃത്തികേട് സംസാരിച്ചു; പേഴ്‌സുമെടുത്ത് ഇറങ്ങിയോടി; ദുരനുഭവം വെളിപ്പെടുത്തി നടി

സിനിമാ ലോകത്ത് ഇന്നും നിലനില്‍ക്കുന്ന ഭീകരതയാണ് കാസ്റ്റിംഗ് കൗച്ച് എന്നത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കിട്ട് നടി ശ്രീജിത ഡെ. ഫ്രീ പ്രസ് ജേണലിന് നല്‍കി യ അഭിമുഖത്തിലായിരുന്നു തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ശ്രീജിത വെളിപ്പെടുത്തിയത്. കൊല്‍ക്കത്തയില്‍ വച്ചായിരന്നു ശ്രീജിതയ്ക്ക് മോശം അനുഭവമുണ്ടായത്. അഭിനയത്തിലേക്ക് കടന്നു വന്ന സമയത്ത് തനിക്ക് പലപ്പോഴും ഇത്തരത്തിലുള്ള വൃത്തികെട്ട മനുഷ്യരെ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ശ്രീജിത പറയുന്നത്.

അഭിനയത്തിലേക്ക് കടന്നു വരുമ്പോള്‍ തനിക്ക് വെറും 17 വയസായിരുന്നുവെന്നാണ് ശ്രീജിത പറയുന്നത്. ''ഞാന്‍ ബംഗാളിലെ ഹാല്‍ദിയ എന്ന ചെറിയ ഗ്രാമത്തില്‍ നിന്നുമാണ് വരുന്നത്. എന്റെ അമ്മയായിരുന്നു സപ്പോര്‍ട്ട് സിസ്റ്റം. അമ്മ കൂടെയുണ്ടായിരുന്നിട്ടും എനിക്ക് ക്രൂരമായ മനസുള്ളവരേയും വൃത്തികെട്ട മനുഷ്യന്മാരേയും നേരിടേണ്ടി വന്നിട്ടുണ്ട്. അമ്മ കൂടെയുള്ളതിനാല്‍ മറ്റുള്ളവരേക്കാള്‍ കുറവാണെന്ന് മാത്രം'' എന്നാണ് ശ്രീജിത പറയുന്നത്.

Sreejita De

''പരമ്പര വിഡ്ഢികളായ മനുഷര്യ കണ്ടിട്ടുണ്ട്. അവരുടെ പക്കല്‍ യാതൊരു പ്രൊജക്ടും കാണില്ല. വെറുതെ മീറ്റിംഗിന് വിളിക്കും. എന്റെ കയ്യില്‍ വലിയൊരു സംവിധായകന്റെ സിനിമയുണ്ടെന്നും പക്ഷെ ഇടയില്‍ കാസ്റ്റിംഗ് കൗച്ച് എന്നൊരു സംഗതിയുണ്ടെന്ന് പറയും. ഒന്നോ രണ്ടോ തവണ ഇതെനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരക്കാരെ കാണുന്നത് പക്ഷെ ഞാന്‍ അമ്മയോട് മറച്ചുവെക്കാറില്ല. എനിക്കൊരു നാണക്കേടും തോന്നിയിട്ടില്ല'' എന്നും ശ്രീജിത പറയുന്നു.

പിന്നാലെയാണ് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് താരം തുറന്നു പറയുന്നത്. ആ സംവിധായകന് നല്ല പ്രായമുണ്ടായിരുന്നുവെന്നും ശ്രീജിത പറയുന്നുണ്ട്. ''എനിക്ക് അന്ന് 19 വയസായിരുന്നു. എനിക്കൊരു ബംഗാളി സിനിമ ഓഫര്‍ ചെയ്തിരുന്നു. അതിനായി മീറ്റിംഗിന് വിളിച്ചു. എന്റെ അമ്മ കൊല്‍ക്കത്തയിലായിരുന്നു. അതുകൊണ്ട് ഞാന്‍ ഒറ്റയ്ക്കാണ് സംവിധായകന്റെ ഓഫീസിലേക്ക് പോയത്'' എന്നാണ് ശ്രീജിത പറയുന്നത്.

Sreejita De

''അയാള്‍ എന്റെ തോളില്‍ പിടിച്ച രീതിയും, എന്നോട് സംസാരിച്ച രീതിയും എനിക്ക് ഇഷ്ടപ്പെട്ടില്ല. നമ്മള്‍ ചെറുപ്രായം ആണെങ്കിലും ഈ തൊടല്‍ ശരിയല്ലെന്ന് നമുക്ക് മനസിലാകും. അയാള്‍ വൃത്തികെട്ട രീതിയിലാണ് എന്നെ നോക്കിയിരുന്നത്. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ എന്റെ പഴ്‌സും എടുത്ത് അവിടെ നിന്നും ഇറങ്ങിയോടി'' എന്നാണ് ശ്രീജിത പറയുന്നത്. അതേസമയം യഥാര്‍ത്ഥ വര്‍ക്കുള്ളിടത്ത് കാസ്റ്റിംഗ് കൗച്ച് ഉണ്ടാകില്ലെന്നും ശ്രീജിത പറയുന്നുണ്ട്.

ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ശ്രീജിത താരമാകുന്നത്. ഉത്രാന്‍, നസര്‍, കസൗട്ടി സിന്ദഗി കെ തുടങ്ങിയ പരമ്പരയിലൂടെയാണ് ശ്രീജിത താരമാകുന്നത്. ടെലിവിഷന്‍ ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ ശ്രീജിത നിരവധി സൂപ്പര്‍ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. സിനിമയിലും ശ്രീജിത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടഷന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത സിനിമയിലെത്തുന്നത്. റെസ്‌ക്യു ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. വെബ് സീരീസുകളിലും ശ്രീജിത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ബിഗ് ബോസിലും ശ്രീജിത മത്സരാര്‍ത്ഥിയായി എത്തിയിട്ടുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X