അമ്മയില്‍ അംഗത്വമില്ലാത്തത് എന്തുകൊണ്ട്? മാധ്യമ പ്രവര്‍ത്തകനോട് കലഹിച്ചത് എന്തിന്? ഭാസി പറയുന്നു

മലയാള സിനിമയിലെ മിന്നും താരമാണ് ശ്രീനാഥ് ഭാസി. ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനങ്ങളിലൂടെ കയ്യടി നേടുന്ന ശ്രീനാഥ് ഭാസി ഓഫ് സ്‌ക്രീനില്‍ വിവാദങ്ങളിലൂടെയാണ് വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. ഈയ്യടുത്ത് നിര്‍മ്മാതാക്കളുടെ സംഘടനയുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ശ്രീനാഥ് ഭാസി വിവാദത്തില്‍ അകപ്പെട്ടിരുന്നു. ഇപ്പോഴിതാ താരസംഘടനയെക്കുറിച്ചുള്ള ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുകയാണ്.

ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്‍. വിവാദങ്ങളുടെ സമയത്ത് അഭിനയിക്കാനുള്ള അവസരം നിഷേധിക്കുന്നതായി കാണിച്ച് സംഘടനകളെ സമീപിച്ചിരുന്നോ? എന്ന ചോദ്യത്തിനായിരുന്നു ശ്രീനാഥ് ഭാസി മറുപടി നല്‍കിയത്.

Sreenath Bhasi

''ഈ പറയുന്ന സംഘടനകളൊന്നും ഇതുവരേയും എനിക്കൊന്നും ചെയ്തു തന്നിട്ടില്ല. ഇവരാരും എന്നെ സഹായിച്ചിട്ടില്ല. വിലക്കാന്‍ സംഘടനകള്‍ക്ക് അവകാശമില്ലെന്ന് മനസിലാക്കിയത് കൊണ്ടാകണം മാറ്റിനിര്‍ത്തുക എന്ന വാക്കാണ് ഇന്നവര്‍ ഉപയോഗിക്കുന്നത്. ഇവരാരെങ്കിലും വിചാരിച്ചാല്‍ എന്നെയോ എന്നെപ്പോലെയുള്ളവരെയോ ഇല്ലാതാക്കാന്‍ പറ്റില്ല. അമ്മ സംഘടനയില്‍ എനിക്ക് മെമ്പര്‍ഷിപ്പില്ല. ഇടവേള ബാബുവിനോട് സംസാരിച്ചപ്പോള്‍ വിഷയങ്ങള്‍ പരിശോധിച്ച് അറിയാക്കാമെന്നാണ് പറഞ്ഞത്.'' എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്.

അമ്മയില്‍ അന്ന് അംഗത്വമെടുക്കാന്‍ ഒരു ലക്ഷം വേണമായിരുന്നു. അത്രയും പണം ഒറ്റയടിക്ക് നല്‍കാന്‍ മാത്രമുള്ള വരുമാനമില്ലായിരുന്നു. വളറെ തുച്ഛമായ കാശിനാണ് മുമ്പൊക്കെ അഭിനയിച്ചിരുന്നത്. കുമ്പളങ്ങി നൈറ്റ്‌സും കപ്പേളയുമൊക്കെ കഴിഞ്ഞപ്പോഴാണ് കാശ് കിട്ടിത്തുടങ്ങിയത്. എന്റെ ബാങ്ക് അക്കൗണ്ട് തെളിവായി കാണിക്കാമെന്നും ശ്രീനാഥ് ഭാസി തുറന്ന് പറയുന്നുണ്ട്.

നിര്‍മ്മാതാക്കള്‍ക്കെതിരെ സംസാരിച്ചുവെന്നതാണ് ഞാന്‍ ചെയ്ത വലിയ അപരാധം. ഇവര്‍ ചെയ്യുന്നതെല്ലാം നീതിയാണോ എന്ന് ആരും ചോദിക്കുന്നില്ല. ആദ്യകാലത്ത് അഭിനയിച്ച സിനിമയ്ക്ക് 2500 രൂപയാണ് കൂലി. അതുതന്നെ മുഴുവനായും തന്നിട്ടുണ്ടോ എന്ന് നോക്കണമെന്നും താരം പറയുന്നു. നിര്‍മ്മാതാക്കളുടെ മക്കളെല്ലാം അഭിനയരംഗത്തുണ്ടല്ലോ. അവരെല്ലാം പറഞ്ഞ കാശ് വാങ്ങിയിട്ടല്ലേ ക്യാമറയ്ക്ക് മുന്നിലേക്ക് പോകുന്നത്. പിന്നെ ഇവര്‍ക്കെന്താണ് നമ്മള്‍ കൂലി ചോദിക്കുമ്പോള്‍ ഇഷ്ടപ്പെടാത്തത്? എന്നാണ് ശ്രീനാഥ് ചോദിക്കുന്നത്.

പ്രൊമോഷന് വേണ്ടി സംഘടിപ്പിച്ച മീറ്റിങ് എങ്ങനെ തര്‍ക്കത്തിലേക്കും കലഹത്തിലേക്കും എത്തിയതെന്ന ചോദ്യത്തിനും ശ്രീനാഥ് ഭാസി മറുപടി നല്‍കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകനുമായുണ്ടായ തര്‍ക്കമാണ് അതിന് കാരണമായി ശ്രീനാഥ് ഭാസി ചൂണ്ടിക്കാണിക്കുന്നത്.

Sreenath Bhasi

''എനിക്കെതിരെ നിരന്തരം മോശം വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകനെ നേരില്‍ കണ്ടത് അടുത്തിടെ ഒരു സിനിമയുടെ പ്രൊമോഷന്‍ സമയത്താണ്. ശ്രീനാഥ് ഭാസി പ്രശ്‌നക്കാരനാണെന്നും സെറ്റിലെല്ലാവരേയും ബുദ്ധിമുട്ടിക്കുന്നവനാണെന്നും വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് അതേപ്പറ്റി അന്വേഷിച്ചിരുന്നോ എന്ന് ഞാനാ മാധ്യമ പ്രവര്‍ത്തകനോട് ചോദിച്ചു. എനിക്ക് 35 വയസായി. കള്ളക്കടത്തോ ക്വട്ടേഷനോ അല്ല പണി. എനിക്കാരോടേലും എന്തെങ്കിലും പറയണമെങ്കില്‍ ഞാനത് പറയും'' എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്.

നടനായതു കൊണ്ട്, സിനിയില്‍ അഭിനയിക്കുന്നയാളയതു കൊണ്ട് ചോദിക്കാനും പറയാനും പാടില്ലെന്നില്ലല്ലോ. സംസാരിച്ചതിന്റെ ചിലഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് ചാനലുകള്‍ കാണിക്കുന്നത്. ചോദ്യം ചോദിക്കുന്നവരെ വലിയൊരു വിഭാഗത്തിന് ഇഷ്ടമല്ല. അതുവിചാരിച്ചത് നിശബ്ദരായിരിക്കാന്‍ കഴിയുമോ? എന്നും ശ്രീനാഥ് തുറന്നടിച്ച് ചോദിക്കുന്നുണ്ട്.

More from Filmibeat

Read more about: sreenath bhasi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X