അഹങ്കാരിയും ജാഡയുമായ മമ്മൂട്ടി, മേലാല്‍ കണ്‍മുന്നില്‍ വരരുതെന്ന് ഞാന്‍; വഴക്കിനെക്കുറിച്ച് ശ്രീനിവാസന്‍

മമ്മൂട്ടിയുമായുണ്ടായ പിണക്കത്തെക്കുറിച്ച് മനസ് തുറന്ന് ശ്രീനിവാസന്‍. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് പലപ്പോഴും ശ്രീനിവാസന്‍ തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതിലൊന്നും അവര്‍ക്ക് യാതൊരു നീരസവും തോന്നാറില്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. സിനിമാതെക്ക് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ മനസ് തുറന്നത്.

മോഹന്‍ലാലിന് നീരസം അശ്ശേഷമില്ല എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. അതേസമയം, മമ്മൂട്ടിയായി പലപ്പോഴും ഏറ്റുമുട്ടുമെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. പിന്നാലെ കഥ പറയുമ്പോള്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്.

Sreenivasan

കഥ പറയുമ്പോള്‍ എന്ന സിനിമയുടെ സമയത്ത് ഞങ്ങള്‍ ഭയങ്കരമായി ഏറ്റുമുട്ടി. ഞാനും മുകേഷും കൂടെ നിര്‍മ്മിച്ച സിനിമയായിരുന്നു അത്. കഥ നേരത്തെ മമ്മൂട്ടിയോട് പറഞ്ഞത്. പിന്നീട് അഡ്വാന്‍സ് നല്‍കാന്‍ ഞാനും മുകേഷും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. നിങ്ങളുടെ കയ്യില്‍ നിന്നും ഞാന്‍ അഡ്വാന്‍സ് വാങ്ങാനോ! അത് വേണ്ട. ആ കാശ് വേറെ ആര്‍ക്കെങ്കിലും കൊടുത്തോളൂവെന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

നിങ്ങള്‍ പൈസ വാങ്ങിയിട്ടല്ലേ അഭിനയിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. അത് ഞാന്‍ വാങ്ങേണ്ടവരുടെ കയ്യില്‍ നിന്നും വാങ്ങിക്കോളാം, നിങ്ങള്‍ എനിക്ക് തരണ്ട, നിങ്ങളുടെ കയ്യില്‍ നിന്നും ഞാന്‍ വാങ്ങില്ല എന്ന് മമ്മൂട്ടി പറഞ്ഞു. എന്നാല്‍ ഓവര്‍സീസ് റൈറ്റ്‌സ് എഴുതട്ടെ എന്ന് ചോദിച്ചു. അത് നിങ്ങള്‍ക്ക് ഞാന്‍ കുല്‍ഷന് നല്ല വിലയ്ക്ക് വിറ്റു തരാം, പക്ഷെ നിങ്ങളുടെ ഒരു പൈസയും എനിക്ക് വേണ്ട. അങ്ങനെ മമ്മൂട്ടി ഒരു പൈസയും വാങ്ങിയില്ലെന്ന് ശ്രീനിവാസന്‍ പറയുന്നു.

പിന്നീട് തെടുപുഴയില്‍ ഷൂട്ടിംഗ് നടക്കുകയാണ്. മേക്കപ്പ് മാന്‍ ജോര്‍ജിനെ വിളിച്ചപ്പോള്‍ മറ്റു കാര്യങ്ങളൊന്നും തീരുമാനിച്ചില്ല എന്നാണല്ലോ സാര്‍ പറഞ്ഞത് എന്ന് ചോദിച്ചു. മറ്റു കാര്യങ്ങള്‍ എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. ഷൂട്ടിംഗ് തുടങ്ങിപ്പോയി. പുള്ളിയുടെ ഏഴ് ദിവസം വേണം. ഞാന്‍ മുകേഷിനെ വിളിച്ചു. ഒന്ന് നേരിട്ട് പോയി ചോദിക്കാന്‍ പറഞ്ഞു. അങ്ങനെ മുകേഷ് പോയി. നിങ്ങള്‍ ഏഴല്ലല്ലോ മൂന്ന് ദിവസം മതി എന്നാണല്ലോ പറഞ്ഞതെന്ന് മമ്മൂട്ടി ചോദിച്ചു. കള്ളം പറയുകയാണ്. ഉഡായിപ്പ് ആണെന്ന് അതോടെ മനസിലായെന്ന് ശ്രീനിവാസന്‍ പറയുന്നു.

Sreenivasan

''ഏഴ് ദിവസം തന്നെയാണെന്ന് മുകേഷ് പറഞ്ഞു. ഏഴ് ദിവസം ആണെങ്കില്‍ ടേംസ് ആന്റ് കണ്ടീഷന്‍സ് മാറുമെന്ന് പറഞ്ഞു. മൊത്തം തട്ടിപ്പാണെന്ന് മനസിലായി. ഞാന്‍ ഇക്കാര്യം ഇന്നസെന്റിനോട് പറഞ്ഞു. അവനോട് പോകാന്‍ പറ, മോഹന്‍ലാലിനെ വിളിക്കു എന്ന് ഇന്നസെന്റ് പറഞ്ഞു. എന്റെ കുഴപ്പം അതല്ല. ഇങ്ങനെ ഒരു അഹങ്കാരിയായി മമ്മൂട്ടി തന്നെ വേണം. എന്നാലേ ആളുകള്‍ക്ക് ഫീല്‍ ചെയ്യൂ. ജാഡയും അഹങ്കാരവുമൊക്കെയുള്ള ആളു തന്നെയായിരിക്കണം. എന്നാലേ വിശ്വസിക്കൂ'' ശ്രീനിവാസന്‍ പറയുന്നു.

ഷൂട്ട് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് താന്‍ മമ്മൂട്ടിയെ വിളിച്ചു. നിങ്ങള്‍ ഇതുവരെ നമുക്കൊക്കെ പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. പക്ഷെ ഈ പടത്തിലേക്ക് അഭിനയിക്കാന്‍ വേണ്ടി ബുദ്ധിമുട്ടുകയോ അതിനായി ഇങ്ങോട്ട് വരികയോ വേണ്ട എന്ന് മമ്മൂട്ടിയോട് പറഞ്ഞു. ഈ പടത്തിന്റെ ഷൂട്ട് നടക്കുമ്പോള്‍ ആ ജില്ലയില്‍ നിങ്ങള്‍ ഉണ്ടാകരുത്! എന്ന് പറഞ്ഞ് താന്‍ ഫോണ്‍ വിളിച്ചു. മമ്മൂട്ടി തിരികെ വിളിച്ചതിന് കണക്കില്ല. നാട്ടില്‍ പാട്ടായാല്‍ ഇമേജിനെ ബാധിക്കുമോ എന്ന് കരുതിയാണ് വിളിക്കുന്നതെന്നും ശ്രീനിവാസന്‍ പറയുന്നത്. ഒടുവില്‍ മമ്മൂട്ടി മുകേഷിനെ വിളിച്ച് തനിക്ക് പൈസ വേണ്ട, എത്ര ദിവസം വേണമെങ്കിലും വന്ന് അഭിനയിക്കാമെന്ന് പറഞ്ഞുവെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

Read more about: sreenivasan mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X