ശ്രീവിദ്യയെ വീഴ്ത്താന്‍ ഇല്ലാത്ത മുന്‍കാമുകിയുടെ കഥയുണ്ടാക്കി; ഫോണിലൂടെ നന്ദു കരഞ്ഞു!

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക്കിലൂടെയാണ് ശ്രീവിദ്യ താരമാകുന്നത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരമായ ശ്രീവിദ്യയുടെ യൂട്യൂബ് ചാനലും ഒരുപാട് ആരാധകരുള്ളതാണ്. കഴിഞ്ഞ ദിവസമായിരുന്നു ശ്രീവിദ്യയുടെ വിാവഹ നിശ്ചയം നടന്നത്. സംവിധായകനായ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ വരന്‍.

ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് രാഹുലും ശ്രീവിദ്യയും. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീവിദ്യ തങ്ങളുടെ പ്രണയത്തെക്കുറിച്ച് മനസ് തുറക്കുന്നത്. താരങ്ങള്‍ പങ്കുവച്ച വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഞാന്‍ ഇറങ്ങിപ്പോയി

ആദ്യം തന്നെ യെസ് പറഞ്ഞിരുന്നില്ല. ഒരുപാട് സമയമെടുത്തു. ആദ്യമായി കാണുന്നത് ഹോട്ടല്‍ ലോബിയില്‍ വച്ചിട്ടാണ്. അന്ന് നന്ദുവിന്റെ സിനിമ ഇറങ്ങാനിരിക്കുകയായിരുന്നു. എന്റെ സിനിമയും റിലീസാകാന്‍ നില്‍ക്കുകയാണ്. ഞാന്‍ എന്റെ സുഹൃത്തിനേയും കാത്ത് നില്‍ക്കുകയായിരുന്നു അവിടെ. കുറേ സിനിമകളുടെ പ്രൊമോഷന്‍ പരിപാടി നടക്കുന്നുണ്ടായിരുന്നു ആ സമയം അവിടെ വച്ച്.

ഞാന്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണ്. ഈ സമയം കടന്നു വന്ന സംഘത്തില്‍ നന്ദുവുമുണ്ടായിരുന്നു. അപര്‍ണയം അസ്‌ക്കറിക്കയും നന്ദുവിന്റെ സുഹൃത്ത് സച്ചിനുമൊക്കെയുണ്ട്. ഇവന്‍ എന്നെ എത്തി നോക്കുന്നുണ്ടായിരുന്നു. ഇറിറ്റേഷന്‍ തോന്നിയപ്പോള്‍ ഞാന്‍ ഇറങ്ങിപ്പോയി. വീട്ടില്‍ ചെന്ന് നോക്കുമ്പോള്‍ ഫെയ്‌സ്ബുക്കിലൊരു മെസേജ്. നന്ദുവിന്റേതായിരുന്നു.

വായ് നോക്കി

നമ്മള്‍ ആണോ ഇന്ന് കണ്ടതെന്ന് ചോദിച്ചു. നിങ്ങള്‍ ആണോ ഇന്ന് എന്നെ വായ് നോക്കിയതെന്ന് ഞാന്‍ ചോദിച്ചു. ആരെ വായ് നോക്കിയെന്നായിരുന്നു മറുപടി. പക്ഷെ സമ്മതിച്ചു. എനിക്ക് അറിയാവുന്ന ആളാണെന്ന് കരുതിയാണ് നോക്കിയതെന്ന് പറഞ്ഞു. ഞങ്ങള്‍ ഫെയ്‌സ്ബുക്ക് ഫ്രണ്ട്‌സായിരുന്നു. അവിടെ നിന്നും തുടങ്ങി. സംസാരിക്കാന്‍ തുടങ്ങി. എന്റെ വീട് കാസര്‍ഗോഡാണ്. അവിടെ റേഞ്ചില്ല. എന്റെ സിം ബിസിഎന്‍എല്‍ ആയിരുന്നു. ഇവന്‍ മെസേജ് അയച്ചാലും കിട്ടുകയൊന്നുമില്ല.

സിനിമയുടെ കഥ അറിയണം

നന്ദു എല്ലാ സിനിമയും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണും. ഞാന്‍ സിനിമയൊന്നും കാണാറുണ്ടായിരുന്നില്ല. എനിക്ക് സിനിമയുടെ കഥ അറിയണം. നന്ദു നല്ല രസമായിട്ട് കഥ പറയും. അതാണ് എന്റെ ആവശ്യം. ഒരു ദിവസം എന്നോട് നമ്പര്‍ ചോദിച്ചു. ഞാന്‍ നമ്പര്‍ തരാം പക്ഷെ അവസാനം പ്രേമം ആണെന്ന് പറഞ്ഞ് വരരുത് ഞാന്‍ ബ്ലോക്ക് ചെയ്യുമെന്ന് പറഞ്ഞു. എന്നാ നമ്പര്‍ വേണ്ടെന്ന് ഇവന്‍ പറഞ്ഞു. എന്തായാലും നമ്പര്‍ കൊടുത്തു.

എനിക്ക് നല്ല സുഹൃത്ത് മാത്രമായിരുന്നു. നന്ദുവിന്റെ പപ്പയും അമ്മയും കളിയാക്കുമെങ്കിലും ഞാന്‍ അങ്ങനൊന്നും ചിന്തിച്ചിരുന്നില്ല. ഫോണ്‍വിളിക്കുമ്പോള്‍ റേഞ്ച് കിട്ടാന്‍ വീടിന്റെ താഴെയുള്ള കവുങ്ങിന്‍തോട്ടത്തിലേക്ക് പോകും. അവിടെ ഉടുമ്പും ചെറിയ പാമ്പും കീരിയുമൊക്കെ കണ്ടെന്നു വരാം. ഫോണിലൂടെ മാറ് ഉടുമ്പേ പോ പാമ്പേ എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഇവന് ഭയങ്കര അത്ഭുതമാണ്. ഇവന്‍ തിരുവന്തപുരം സിറ്റിയിലാണല്ലോ. ഞാന്‍ ആദ്യം അയച്ചു കൊടുക്കുന്ന ഫോട്ടോ പെരുമ്പാമ്പിനെ പിടിക്കുന്നതായിരുന്നു.

മുന്‍കാമുകിയുടെ കഥ  നുണയായിരുന്നു

ഒരു ദിവസം എന്റെ മുന്‍ കാമുകിയുടെ കല്യാണം കഴിഞ്ഞെന്നും പറഞ്ഞ് കരഞ്ഞു. ഞാന്‍ ഇമോഷണല്‍ ആവുന്നുവെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. ഞാന്‍ തിരിച്ചുവിളിച്ചു, എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് തിരിച്ചു വിളിച്ചതാണ്, പിന്നെ ഇതാ ഇവിടെ ഇരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ സത്യം പറയുന്നത് അന്ന് പറഞ്ഞ മുന്‍കാമുകിയുടെ കഥ നുണയായിരുന്നുവെന്ന്. സിനിമയുടെ കഥയായിരുന്നുവെന്നാണ് ശ്രീവിദ്യ പറയുന്നത്.

പറഞ്ഞ കഥ ഇവന്‍ തന്നെ മറന്നു

സിനിമ കാണില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ മനസിലായി, ഏത് കഥ പറഞ്ഞും വീഴ്ത്താമെന്ന്. പട്ടണത്തില്‍ ഭൂതം പറഞ്ഞാലും തുള്ളാതമനം തുള്ളവും പറഞ്ഞാലും വീഴും. അങ്ങനെ എല്ലാം കൂടെ മിക്‌സ് ചെയ്ത് പറയുകയായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം എടാ നിനക്ക് അതില്‍ ഇപ്പോഴും വിഷമമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഏത് കഥ എന്നാണ് ചോദിച്ചത്. ഇവന്‍ പറഞ്ഞ കഥ ഇവന്‍ തന്നെ മറന്നു പോയിരുന്നുവെന്നും ശ്രീവിദ്യ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X