കുറുപ്പിന് രണ്ടാം ഭാഗമുണ്ടാകുമോ? കുറുപ്പ് കാണാന്‍ സുകുമാര കുറുപ്പ് എത്തുമോ? സംവിധായകന്‍ പറയുന്നു

തീയേറ്ററുകളെ വീണ്ടും ഉണര്‍ത്തിക്കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എത്തിയിരിക്കുകയാണ്. ആദ്യ ദിവസം തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സിനിമ ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായി മാറുകയാണ്. കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പ് എന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയുടെ ജീവിതമാണ് സിനിമ അവതരിപ്പിക്കുന്നത്. കുറുപ്പായി എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖറിന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത്.

കുറുപ്പ് കണ്ടിറങ്ങിയ ശേഷം മിക്കവരും ചോദിക്കുന്നത് കുറുപ്പിനൊരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്നായിരുന്നു. അത്തരത്തിലൊരു സംശയം നല്‍കുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സും അതിന് ശേഷമുള്ള ടെയില്‍ എന്‍ഡും. ഇപ്പോഴിതാ ആരാധകരുടെ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനാഥ് മറുപടി നല്‍കിയിരിക്കുന്നത്. വിശദമായി വായിക്കാം.

സിനിമകള്‍ ഒരിക്കലും അവസാനിക്കരുത്

സിനിമകള്‍ ഒരിക്കലും അവസാനിക്കരുത്...സിനിമകള്‍ ഒരിക്കലും അവസാനിക്കുകയുമില്ലെന്നാണ് ശ്രീനാഥ് പറയുന്നത്. അതിന്റെ പ്രതിനിധാനമാണ് കുറുപ്പിന്റെ ക്ലൈമാക്‌സ് എന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടായിരിക്കാം അങ്ങനെ വന്നതെന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം ലോകത്തെവിടേയും തിന്മയുടെ തുടര്‍ച്ചയാണ് സംഭവിക്കുന്നതെന്നും നീതി സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന സംശയം ബാക്കിയാണെന്നും ശ്രീനാഥ് പറയുന്നു. ്അതുകൊണ്ടാണ് കുറുപ്പിന്റെ ക്ലൈമാക്‌സ് അങ്ങനെ ഒരുക്കിയതെന്നും അതിനാല്‍ പലരും കുറുപ്പിന് തുടര്‍ച്ചയുണ്ടാകുമോ എന്ന് ചോദിക്കുന്നുണ്ടെന്നും ശ്രീനാഥ് പറയുന്നു.

വിവാദങ്ങളെക്കുറിച്ചും

സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും ശ്രീനാഥ് മനസ് തുറക്കുന്നുണ്ട്. കുറുപ്പിന്റെ കഥ സിനിമയാക്കുകയെന്ന ആശയം മനസില്‍ ഉദിച്ചപ്പോള്‍ തന്നെ ഈ രീതിയിലാണ് ചിന്തിച്ചതെന്നാണ് ശ്രീനാഥ് പറയുന്നു. സാധാരണ കുറ്റവാളിയുടെ ജീവിതമായി തന്നെ അവതരിപ്പിക്കാനാണ് ചിന്തിച്ചതെന്ന് പറഞ്ഞ ശ്രീനാഥ് വിവാദങ്ങള്‍ ഉണ്ടാവുകയല്ലല്ലോ ഉണ്ടാക്കപ്പെടുകയല്ലേയെന്നും ചോദിക്കുന്നു. അതേസമയം തന്റെ മനസിലുണ്ടായിരുന്ന കുറുപ്പിന്റെ ജീവിതം അതേപടി പകര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും സംവിധായകന്‍ അഭിപ്രായപ്പെടുന്നു.

കുറുപ്പ് തീയേറ്ററുകളില്‍

കുറുപ്പ് തീയേറ്ററുകളില്‍ ഓളം സൃഷ്ടിക്കുമ്പോള്‍ അതിന് കാരണം ദുല്‍ഖര്‍ സല്‍മാന്റെ താരപരിവേഷമാണെന്നാണ് ശ്രീനാഥ് പറയുന്നത്. അടഞ്ഞുകിടന്ന തിയറ്ററുകളിലേക്ക് മലയാളികളെ തിരികെ കൊണ്ടുവരാന്‍ ദുല്‍ഖര്‍ സല്‍മാന്റെ താരപരിവേഷമാണ് സഹായിക്കുന്നത്. അതൊരു പ്രധാനഘടകമാണ്. ചിത്രം തീയറ്ററിലെത്തിക്കഴിഞ്ഞു. ഇനി സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി സഹായകമാവുമെന്നും കരുതുന്നു. ശ്രീനാഥ് പറയുന്നു. അതേസമയം കുറുപ്പ് സിനിമ കാണാന്‍ സുകുമാര കുറുപ്പ് വന്നിട്ടുണ്ടാകുമോ എന്ന ചോദ്യത്തിന് വന്നിട്ടുണ്ടാകില്ലെന്നും തന്റെ വിശ്വാസമാണതെന്നും ശ്രീനാഥ് പറയുന്നു.

Recommended Video

Kurup Box Office Day 1 Collections: The Dulquer Salmaan Starrer Sets Multiple Records
കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നു

ചിത്രത്തിന്റെ റീലിസിന് മുമ്പ് കുറ്റവാളിയായ സുകുമാര കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നുവെന്ന ആരോപണം സിനിമ നേരിട്ടിരുന്നു. എന്നാല്‍ കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ കുടുംബം സിനിമ കണ്ട ശേഷം അനുകൂലമായ നിലപാട് എടുത്തതോടെയാണ് ഈ വിവാദം കെട്ടടങ്ങിയത്. അതേസമയം ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുവരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പാകുന്ന സിനിമയില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ശോഭിത ധൂലിപാല, സണ്ണി വെയ്ന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മൂത്തോനിലൂടെ മലയാളത്തിലെത്തിയ ശോഭിതയുടെ രണ്ടാമത്തെ മലയാള സിനിമയാണ് കുറുപ്പ്.

ദുല്‍ഖര്‍ തന്നെ നിര്‍മ്മിച്ച സിനിമ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലുമായി വേള്‍ഡ് വൈഡ് റിലീസായിരുന്നു. ആദ്യ ദിനം ആറ് കോടിയിലധികമാണ് സിനിമ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദുല്‍ഖര്‍ സല്‍മാനെ സൂപ്പര്‍ സ്റ്റാര്‍ പദവയിലേക്ക് വളര്‍ത്തിയിരിക്കുകയാണ് കുറുപ്പിന്റെ വിജയം. ദുല്‍ഖറിന്റെ ആദ്യ സിനിമയുടെ സംവിധായകനായ ശ്രീനാഥിന്റെ മൂന്നാമത്തെ സിനിമയാണ് കുറുപ്പ്. ദുല്‍ഖറിന്റേതായി പുതിയ നിരവധി സിനിമകളാണ് അണിയറയിലൊരുങ്ങുന്നത്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X