'വയസത്തിയായി'; കളിയാക്കാന്‍ വന്നയാള്‍ക്ക് മുഖമടച്ച് മറുപടി നല്‍കി ശ്രിന്ദ

താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് ഒരേ സമയം അനുഗ്രഹവും ശാപവുമാണ്. ആരാധകരുമായി അടുത്തിടപഴാകനും ഓഫ് സ്‌ക്രീനിലെ തങ്ങള്‍ എങ്ങനെയാണ് ലോകത്തെ അറിയിക്കാനും സോഷ്യല്‍ മീഡിയ താരങ്ങളെ സഹായിക്കും. ഒപ്പം അവസരങ്ങള്‍ ലഭിക്കുന്നതിലും സോഷ്യല്‍ മീഡിയ താരങ്ങളെ സഹായിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ പലപ്പോഴും താരങ്ങള്‍ക്ക് നല്‍കുന്നത് തലവേദനയും കൂടിയാണ്.

സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും വിധിക്കലുമെല്ലാം നേരിട്ടാത്തവരില്ല. ഇടുന്ന വസ്ത്രത്തിന്റെ പേരില്‍ തുടങ്ങി പ്രായത്തിന്റേയും നിറത്തിന്റേയുമൊക്കെ പേരില്‍ സോഷ്യല്‍ മീഡിയ വിധിച്ചു കളയും. ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നവരില്‍ നടിമാരാണ് മുന്നിലുള്ളത്. ഒരു ചിത്രം പോസ്റ്റ് ചെയ്താല്‍ നടിമാര്‍ പലപ്പോഴും നേരിടുക കടുത്ത സദാചാര ആക്രമണമായിരിക്കും.

Srinda

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന സദാചാര കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് നടി ശ്രിന്ദ. മലയാള സിനിമയിലെ മുന്‍നിര നടിയായ ശ്രിന്ദ സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ ചിത്രങ്ങളും ഫോ്‌ട്ടോഷൂട്ടുകളുമൊക്കെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ശ്രിന്ദ പങ്കുവച്ച പുതിയ ചിത്രങ്ങളും അതിന് ഒരാള്‍ നല്‍കിയ കമന്റും ശ്രദ്ധ നേടുകയാണ്. '' വയസത്തിയായി' എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ശ്രിന്ദ മറുപടിയുമായി എത്തുകയായിരുന്നു.

''നന്ദി. വയസാകുന്നു എന്നത് ഒരു പ്രിവിലേജ് ആണ്'' എന്നായിരുന്നു അയാള്‍ക്ക് ശ്രിന്ദ നല്‍കിയ മറുപടി. അതേസമയം നിരവധി പേരാണ് ശ്രിന്ദ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നല്ല കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. ക്യാരക്ടര്‍ റോളുകളില്‍ വളരെയധികം തിളങ്ങുന്ന നടിയാണ് ശ്രിന്ദ. നാളുകള്‍ക്ക് ശേഷം മലയാള സിനിമയില്‍ വന്ന കോമഡി വേഷം നന്നായി ചെയ്യാന്‍ കഴിയുന്ന നടിയുമായാണ് ശ്രിന്ദയെ സിനിമാ ലോകം കാണുന്നത്. അഭിനയിച്ച സിനിമകളില്‍ ചെറിയ വേഷം ആയിരുന്നെങ്കിലും ഈ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടതാണ് ശ്രിന്ദയെ കരിയറില്‍ തുണച്ചത്.

Srinda

2010 ലെ ഫോര്‍ ഫ്രണ്ട്‌സ് എന്ന സിനിമയിലാണ് ശ്രിന്ദ ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. 2012 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ നല്ല വേഷം ശ്രിന്ദയ്ക്ക് ലഭിച്ചു. അന്നയും റസൂലും സിനിമയിലൂടെ ആണ് ശ്രിന്ദ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്, 1983,ടമാര്‍ പഠാര്‍, അമര്‍ അക്ബര്‍ അന്തോണി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, റാണി പത്മിനി തുടങ്ങിയ സിനിമകളിലും ശ്രിന്ദ മികവ് പുലര്‍ത്തി. ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന ആന്തോളജിലൂടെയും ശ്രിന്ദ പ്രശംസ നേടി.

2023 ല്‍ പുറത്തിറങ്ങിയ പാപ്പന്‍ ഒളിവിലാണ് ശ്രിന്ദയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അഭിനയത്തിന് പുറമെ ഡബ്ബിംഗിലും ശ്രിന്ദ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടം എന്ന സിനിമയില്‍ ഷോണ്‍ റോമിയ്ക്കും, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ നിമിഷ സജയനും സൗദി വെള്ളക്കയില്‍ ധന്യ അനന്യയ്ക്കും ശ്രിന്ദ ശബ്ദം നല്‍കിയിട്ടുണ്ട്.

More from Filmibeat

Read more about: srinda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X