വിവാഹം മാറ്റിവെച്ചാലോ എന്ന് രണ്ടു ദിവസം മുൻപും ചോദിച്ചു, ആ യാത്ര എട്ടാം വർഷത്തിൽ; വിവാഹവാർഷികം ആഘോഷിച്ച് ശിവദ

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയാണ് ശിവദ. വളരെ കുറച്ചു സിനിമകളിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ നായികമാരിൽ ഒരാൾ. 2009ൽ കേരള കഫേ എന്ന എന്ന ആന്തോളജി ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശിവദ, ഫാസിൽ സംവിധാനം ചെയ്ത ലീവിംഗ് ടുഗെദർ എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. തുടർന്ന് സു സു സുധി വാത്മീകം, മേരി ആവാസ് സുനോ, ട്വല്‍ത്ത് മാന്‍ എന്നിങ്ങനെ ഒരുപിടി സിനിമകളിലൂടെ ജനപ്രീതി നേടുകയായിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് ശിവദ. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷവും സിനിമയിൽ സജീവമായി നിൽക്കുന്ന നടിമാരിൽ ഒരാളാണ് ശിവദ. 2015 ലായിരുന്നു ശിവദയുടെ വിവാഹം. അടുത്ത സുഹൃത്തും നടനുമായ മുരളി കൃഷ്ണനെയാണ് വിവാഹം ചെയ്തത്. 2019ലാണ് ഇവർക്ക് മകൾ ജനിച്ചത്. പ്രണയിച്ച് വിവാഹതരായവരാണ് ഇരുവരും. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹമായിരുന്നു ഇവരുടേത്.

Sshivada

ഇന്നിതാ എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ശിവദയും മുരളിയും. വിവാഹ വാര്‍ഷികത്തോട് അനുബദ്ധിച്ച് ശിവദ പങ്കുവെച്ച ഒരു കുറിപ്പും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. 'എട്ട് വര്‍ഷത്തെ പ്രണയം, സന്തോഷം, പിണക്കം, മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍. നിനക്കൊപ്പം വളരുന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയാതെ വയ്യ. ഹാപ്പി ആനിവേഴ്‌സറി' എന്നാണ് മുരളിയ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ശിവദ കുറിച്ചത്.

അതേസമയം ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത് എങ്കിലും പെട്ടെന്ന് നടന്ന വിവാഹമായിരുന്നു ശിവദയുടെയും മുരളിയുടെയും. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ശിവദ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വിവാഹത്തിന്റെ രണ്ട് ദിവസം മുന്‍പ് പോലും ഇത് മാറ്റിവച്ചാലോ എന്ന് മുരളിയോട് ചോദിച്ചിരുന്നു എന്നാണ് ശിവദ പറഞ്ഞത്. ആ വാക്കുകളും ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഇരുവരും പ്രണയത്തിലായതിനെ കുറിച്ചും നടി പറഞ്ഞിരുന്നു.

സിനിമയില്‍ അഭിനയിക്കണം എന്ന് ആഗ്രഹിച്ച് നടക്കുന്ന കാലത്ത് ഒരുപാട് ഓഡിഷനുകളില്‍ ശിവദ പങ്കെടുത്തിരുന്നു. അങ്ങനെ ഒരു ഓഡിഷനില്‍ വച്ചാണ് മുരളിയെ കാണുന്നതും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. അതിന് ശേഷം രണ്ടു പേരും ഒരുമിച്ച് ശ്രമിക്കാന്‍ തുടങ്ങി. ഫാസിലിന്റെ ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും ശിവദയ്ക്ക് വലിയൊരു ബ്രേക്ക് ലഭിച്ചിരുന്നില്ല. അതിനിടെ തമിഴില്‍ ചെയ്ത നെടുംചാലൈ എന്ന സിനിമ വലിയ വിജയം നേടി.

Sshivada

മലയാളത്തിൽ അതുപോലെ ഒരു സിനിമയെങ്കിലും സൂപ്പര്‍ ഹിറ്റായിട്ട് മതി കല്യാണം എന്നായിരുന്നു ശിവദയുടെ ആഗ്രഹം. എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചില്ല. എങ്കില്‍ പിന്നെ വിവാഹം കഴിച്ചേക്കാം എന്ന് തീരുമാനിച്ചു. അതിന് ശേഷമാണ് സു സു സുധി വാത്മീകം എന്ന സിനിമ വരുന്നത്. കല്യാണത്തിന് മുന്‍പേ ശിവദ ആഗ്രഹിച്ചത് പോലെ സു സു സുധി വാത്മീകം റിലീസാവുകയും ഹിറ്റടിക്കുകയും ചെയ്തു. ഡിസംബറില്‍ ആയിരുന്നു സിനിമയുടെ റിലീസ്. നവംബറില്‍ ശിവദ വിവാഹം കഴിക്കാന്‍ പോകുകയാണ് എന്ന വാര്‍ത്തകൾ പുറത്തുവന്നു.

വിവാഹം ക്ഷണിക്കാന്‍ വിളിക്കുന്നവരെല്ലാം ചോദിച്ചത് എന്തിനാണ് ഇത്ര പെട്ടന്ന് വിവാഹം ചെയ്യുന്നത്, സിനിമയില്‍ വന്നിട്ടല്ലേയുള്ളൂ, കുറച്ച് കൂടെ കഴിഞ്ഞിട്ട് പോരെ എന്നാണ്. എന്നാല്‍ അപ്പോഴേക്കും എല്ലാം ഫിക്‌സ് ചെയ്ത് കഴിഞ്ഞിരുന്നു. എന്തോ ആപത്തിലേക്ക് പോകുവാണെന്ന് തോന്നിയ ശിവദ വിവാഹം മാറ്റി വച്ചാലോ എന്ന് മുരളിയോട് ചോദിച്ചു. എന്നാല്‍ എല്ലാത്തിനും പിന്തുണയായി താനുണ്ടാകുമെന്ന് മുരളി വാക്ക് കൊടുത്തതോടെയാണ് ഇരുവരും വിവാഹത്തിലേക്ക് പോയത്. ആ വിവാഹമാണ് ഇന്ന് എട്ടാം വർഷത്തിൽ എത്തി നിൽക്കുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X