ഭര്‍ത്താവ് സ്വര്‍ണത്തില്‍ പൊതിഞ്ഞാല്‍ ഞാന്‍ ഹാപ്പിയാകില്ല; ഇവിടെ വരെ എത്തിയത് ഭര്‍ത്താവിന്റെ പിന്തുണ കാരണം
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. തുടക്കം മലയാളത്തിലാണെങ്കിലും ശിവദ താരമാകുന്നത് തമിഴിലായിരുന്നു. പിന്നീട് മലയാളത്തിലും ശിവദ നിറ സാന്നിധ്യമായി മാറുകയായിരുന്നു. സു സു സുധീ വാത്മീകം, ശിക്കാരി ശംഭു, മാരാ, മേരി ആവാസ് സുനോ, 12ത്ത് മാന്‍, നെടുഞ്ചാലേ, നിഥം ഒരു വാനം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശിവദ.
ജവാനും മുല്ലപ്പൂവും ആണ് ശിവദയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. വന്‍ താരനിര അണിനിരക്കുന്ന 2018 ആണ് ശിവദയുടെ പുതിയ സിനിമ. കേരളത്തിന്റെ പ്രളയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെക്കുറിച്ചും കല്യാണത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ശിവദ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.

ഒരാളെ സ്‌നേഹിക്കുന്നത് ഭയങ്കര എളുപ്പമാണ്. ഒരുപക്ഷെ, എന്നെ ഒരുപാട് സനേഹിക്കുന്നുവെന്ന് പറഞ്ഞ് എന്നെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞു വച്ചിരുന്നുവെങ്കില്‍ ഞാന്‍ ഇത്രയും സന്തോഷവതിയായിരിക്കില്ല. നമ്മളെ റെസ്‌പെക്ട് ചെയ്യുകയും നമ്മളുടെ ഇഷ്ടം മനസിലാക്കി പിന്തുണയ്ക്കുകയുമാണ് വേണ്ടത്. കുഞ്ഞുണ്ടായപ്പോഴും ഗര്‍ഭിണിയായിരുന്നപ്പോഴുമെല്ലാം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നൂറ് ശതമാനവും പിന്തുണച്ചു. തനിക്ക് ഇഷ്്ടമുള്ളതല്ലേ ചെയ്‌തോളൂവെന്ന് പറഞ്ഞു. താനായിട്ട് ഒരു തടസവും പറയില്ലെന്ന് പറഞ്ഞിരുന്നുവെന്നും ശിവദ പറയുന്നത്.
കല്യാണത്തിന്റെ തലേന്ന് വരെ തനിക്ക് ടെന്‍ഷനായിരുന്നുവെന്നും താരം ഓര്‍ക്കുന്നുണ്ട്. വര്‍ക്ക് ചെയ്യുന്നത് ഓക്കെയാണോ എന്ന് ചോദിച്ചുവെന്നും ഒരു കുഴപ്പവുമില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ പ്രതികരണവുമെന്നും ശിവദ പറയുന്നു. താരത്തിന്റെ ഭര്‍ത്താവും നടനാണ്. ഇരുവരും സിനിമയിലേക്ക് എത്തുന്നതും ഒരേ സമയത്തായിരുന്നു. രണ്ടു പേരുടേയും തുടക്കവും പക്ഷെ പരാജയ ചിത്രങ്ങളിലൂടെയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ഞങ്ങള്‍ രണ്ടും യാദൃശ്ചികമായി ഒരേ സമയത്താണ് സിനിമയിലെത്തുന്നത്. മുരളി നേരത്തേയും ഓഡിഷനുകളൊക്കെ നല്‍കിയിരുന്നു. സിനിമയോട് വളരെയധികം താല്‍പര്യമുണ്ടായിരുന്നു. പക്ഷെ എനിക്കത് ഉണ്ടായിരുന്നില്ല. ഫാസില്‍ സാറിന്റെ സിനിമയില്‍ ഞാന്‍ ഷൂട്ട് തുടങ്ങി 20 ദിവസം കഴിഞ്ഞ് മുരളി വിളിച്ചിട്ട് ഞാന്‍ വിനയന്‍ സാറിന്റെ സിനിമയില്‍ കയറിയെന്ന് പറഞ്ഞു. ഭയങ്കര യാദൃശ്ചികതയായിരുന്നു. രണ്ടു പേരും ഒരുമിച്ച് കയറി, രണ്ടു പേരുടേയും പടവും അടുപ്പിച്ച് അടുപ്പിച്ച് റിലീസാകുന്നു. രണ്ടും ശ്രദ്ധിക്കപ്പെട്ടില്ലെന്നും ശിവദ പറയുന്നു.

സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ മുരളി ബിസിനസ് നടത്തിയിരുന്നുവെന്നും ഇപ്പോഴുമുണ്ടെന്നും താരം പറയുന്നു. കല്യാണം എന്ന് വന്ന് പറഞ്ഞപ്പോള്‍, സിനിമയില്‍ നിന്നയാളാണെന്ന് പറഞ്ഞപ്പോള്‍ അണ്‍സ്‌റ്റേബിള്‍ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അതിനാല്‍ ബുദ്ധിപരമായി നീങ്ങുകയായിരുന്നു. മുരളി എന്നെ ഡിസ്റ്റര്‍ബ് ചെയ്തിട്ടില്ല. തന്റെ പാഷനിതല്ലേ എന്ന് പറഞ്ഞു. മൂന്ന് വര്‍ഷമെടുത്ത് ബിസിനസ് ചെയ്ത് സ്വന്തമായി എസ്റ്റാബ്ലിഷ് ചെയ്ത്, സ്വന്തം കാലില്‍ നില്‍ക്കാനായപ്പോഴാണ് നമുക്ക് ഇനി കല്യാണം കഴിക്കാമെന്ന് പറഞ്ഞതെന്നും ശിവദ പറയുന്നു.
ഒരു പടമെങ്കിലും മലയാളത്തില്‍ ഇറങ്ങി ഹിറ്റാകണം, ശിവദ എന്ന പേര് ആരെങ്കിലും അറിയണം എന്ന് മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. ആ ആഗ്രഹം വേഗം സാധിപ്പിച്ചു തന്നിട്ട് ദൈവം തന്നെ വേഗം കല്യാണം കഴിപ്പിച്ചുവെന്നാണ് ശിവദ ചിരിച്ചു കൊണ്ട് പറയുന്നത്. കല്യാണത്തിന് തൊട്ട് മുമ്പായിരുന്നു സിനിമയുടെ റിലീസെന്നും താരം പറയുന്നു.


Click it and Unblock the Notifications