അമ്മയായതിനാല്‍ പല വേഷങ്ങളും നഷ്ടമായി, അന്ന് ദേഷ്യപ്പെടേണ്ടി വന്നു; തുറന്നടിച്ച് ശിവദ

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശിവദ. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്താന്‍ ശിവദയ്ക്ക് സാധിച്ചിട്ടുണ്ട്. തുടക്കം മലയാളത്തിലാണെങ്കിലും ശിവദ താരമാകുന്നത് തമിഴിലായിരുന്നു. പിന്നീട് മലയാളത്തിലും സജീവമായി മാറുകയായിരുന്നു സു സു സുധീ വാത്മീകം, ശിക്കാരി ശംഭു, മാരാ, മേരി ആവാസ് സുനോ, 12ത്ത് മാന്‍, നെടുഞ്ചാലേ, നിഥം ഒരു വാനം തുടങ്ങിയ സിനിമകളിലെ ശിവദയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

ജവാനും മുല്ലപ്പൂവും ആണ് ശിവദയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. വന്‍ താരനിര അണിനിരക്കുന്ന 2018 ആണ് ശിവദയുടെ പുതിയ സിനിമ. കേരളത്തിന്റെ പ്രളയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അമ്മയായ ശേഷം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ശിവദ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശിവദ മനസ് തുറക്കുന്നത്.

shivada

വിവാഹം കഴിഞ്ഞു, കുഞ്ഞൊക്കെ ആയില്ലേ എന്ന് പറഞ്ഞ് സിനിമകളില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ കൂടുതലും തമിഴ് ഇന്റസ്ട്രിയില്‍ നിന്നാണെന്നുമാണ് ശിവദ പറയുന്നു. അതേസമയം, മലയാളത്തില്‍ നിന്നും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നിങ്ങള്‍ ഈ കഥാപാത്രം ചെയ്താല്‍ നന്നാവും എന്ന് പറഞ്ഞ് എന്നെ തേടി വന്ന കഥാപാത്രങ്ങളും ഉണ്ടെന്നും ശിവദ പറയുന്നു. നമ്മളെ ചിലര്‍ തഴയുകയും മറ്റു ചിലര്‍ എല്ലാ സൗകര്യങ്ങളോടും കൂടെ വിളിക്കുകയും ചെയ്യുന്നത് ഒരു പ്ലസ് ആണ് എന്നാണ് ശിവദ അഭിപ്രായപ്പെടുന്നത്.

''തമിഴില്‍ ഒരു സിനിമയിലേക്ക് ഏട്ടത്തിയമ്മയുടെ റോളിന് വേണ്ടി എന്നെ വിളിച്ചിരുന്നു. കഥയെ കുറിച്ചും, കഥാപാത്രത്തെ കുറിച്ചും ചോദിച്ചപ്പോള്‍, എനിക്ക് കുഞ്ഞ് ഉള്ളത് കൊണ്ടാണത്രെ എന്നെ ഏട്ടത്തിയമ്മ റോളിലിട്ടത്. അത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. പൊതുവെ ദേഷ്യം വരാത്ത ആളാണ് ഞാന്‍, ആരോടും കടുപ്പിച്ച് സംസാരിക്കാറില്ല. അന്ന് പക്ഷെ എനിക്ക് സംസാരിക്കേണ്ടി വന്നു'' എന്നാണ് ശിവദ പറയുന്നത്.

നിങ്ങള്‍ ഈ റോളിന് ഞാന്‍ അപ്റ്റായി തോന്നിയത് കൊണ്ടാണ് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കഥ കേള്‍ക്കാന്‍ എങ്കിലും തയ്യാറായേനെ. അമ്മയായത് കൊണ്ടാണ് എന്ന് പറഞ്ഞത് ശരിയായില്ല എന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്യുകയായിരുന്നുവെന്നാണ് ശിവദ പറയുന്നത്. എന്നെ ആ റോളിലേക്ക് സജസ്റ്റ് ചെയ്ത ആളിനെ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്നും ശിവദ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം താന്‍ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്തും അഭിനയിച്ചതിനെക്കുറിച്ച് ശിവദ സംസാരിക്കുന്നുണ്ട്.

''കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്ത് ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മോള്‍ക്ക് മൂന്ന് മാസം പ്രായമുള്ളപ്പോള്‍ ചെയ്ത സിനിമയും ഉണ്ട്. ആ റോളിലേക്ക് വിളിച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു, കുഞ്ഞുണ്ട് മൂന്ന് മാസം ആയതേയുള്ളൂ എന്ന്. എന്നാല്‍ അവര്‍ പറഞ്ഞത്, ഈ റോള്‍ ശിവദ തന്നെ ചെയ്യണം, ഒറ്റ റിക്വസ്റ്റ് മാത്രമേയുള്ളൂ, വരുമ്പോള്‍ കുഞ്ഞിനെയും എടുത്തിട്ട് വരണം എന്ന്. വളരെ അധികം പോസിറ്റീവ് ആയിരുന്നു ആ സിനിമ ലൊക്കേഷന്‍'' എ്ന്നാണ് ശിവദ പറയുന്നത്.

shivada

നടന്‍ കൂടിയായ ഭര്‍ത്താവ് മുരളിയുടെ പിന്തുണയെക്കുറിച്ചും ശിവദ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. എന്തിനും സപ്പോര്‍ട്ട് ചെയ്യുന്ന ഭര്‍ത്താവാണ് മുരളി. വിവാഹത്തിന് മുമ്പ് തന്നെ കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും ശിവദ പറയുന്നു. വിവാഹം കരിയറിനെ ഒരു തരത്തിലും ബാധിക്കില്ല എന്ന് പറഞ്ഞിരുന്നുവെന്നും ശിവദ പറയുന്നു.

മുരളി ആണെങ്കിലും എന്തിനും സപ്പോര്‍ട്ട് ചെയ്യുന്ന ഭര്‍ത്താവ് ആണ്. കല്യാണത്തിന് മുന്‍പേ അക്കാര്യം ഞങ്ങള്‍ സംസാരിച്ചിരുന്നു. ഒരു തരത്തിലും എന്റെ കരിയറിനെ വിവാഹം ബാധിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: shivada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X