മോള്‍ക്ക് ലാലേട്ടനെ മനസിലായില്ല, അദ്ദേഹത്തിന്റെ മറുപടി കേട്ട് ഞാന്‍ ഉരുകിയില്ലാതായി: ശിവദ

മകളേയും കൊണ്ട് ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയ അനുഭവങ്ങളുമായി ശിവദ

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നെ തമിഴിലൂടെ മിന്നും താരമായി മാറിയ നടിയാണ് ശിവദ. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും ശിവദ ശക്തമായ സാന്നിധ്യമാണ്. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ സ്വയം അടയാളപ്പെടുത്താന്‍ ശിവദയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മകളെക്കുറിച്ചുള്ള ശിവദയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ശിവദ. മകളെക്കൊണ്ട് ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയപ്പോഴുണ്ടായ രസകരമായ ഓര്‍മ്മകളാണ് ശിവദ പങ്കുവെക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

shivada

മകളെ ആദ്യം കൊണ്ടു പോകുന്നത് മാര എന്ന സിനിയുടെ ലൊക്കേഷനിലേക്കായിരുന്നു. ചാര്‍ലിയുടെ തമിഴ് റീമേക്കായിരുന്നു മാരാ. മാധവന്‍ ആയിരുന്നു നായകന്‍. അവരെന്നെ വിളിക്കുമ്പോള്‍ രണ്ട് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. നേരത്തെ അവര്‍ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നതാണ്. അന്നത് വിട്ടു. വീണ്ടും വിളിച്ചപ്പോഴേക്കും എനിക്കൊരു മകളായി, നിങ്ങളതില്‍ ഓക്കെയാണോ എന്ന് ചോദിച്ചു. അവര്‍ ഓക്കെ പറഞ്ഞു. കുഞ്ഞിനെ കൊണ്ട് വരുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞു.

ഷൂട്ട് ഊട്ടിയിലായിരുന്നു. ഡിസംബര്‍ സമയത്താണ് ഷൂട്ട്. ആദ്യം ഡോക്ടറെയാണ് വിളിച്ചത്. ഒരു കുഴപ്പവുമുണ്ടാകില്ലെന്നും കുട്ടികള്‍ വളരെയധികം അഡാപ്റ്റീവാണെന്നും ഡോക്ടര്‍ പറഞ്ഞു. അമ്മയും വന്നിരുന്നു. അമ്മയും മോളം കാരവനില്‍ ഇരിക്കും ഞാന്‍ ഷൂട്ടിന് പോകും. സംവിധായകന്റെ ഭാര്യയായിരുന്നു നിര്‍മ്മാതാവ്. രണ്ടു പേരും ബ്രേക്ക് കിട്ടുമ്പോള്‍ കാരവനില്‍ വന്ന് മോളെ കളിപ്പിക്കുമായിരുന്നു.

അവള്‍ക്ക് ഭയങ്കര ഭാഗ്യമാണെന്ന് ഞാന്‍ പറയുമായിരുന്നു. മാഡിയൊക്കെ അവളെ എടുത്ത് കളിപ്പിക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നി. മാധവന്‍ എന്നാല്‍ നമ്മളുടെ മനസില്‍ ഇപ്പോഴും അലൈപായുതെ ഒക്കെ ആണല്ലോ എന്നും ശിവദ പറയുന്നുണ്ട്. മാരയില്‍ മാധവന്റെ കൂടെ അഭിനയിക്കാനായതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നാണ് ശിവദ പറയുന്നത്. താന്‍ പണ്ടു മുതലേ മാധവന്റെ ആരാധകിയാണെന്നും താരം പറയുന്നു.

ചിത്രത്തിലെ പാട്ട് രംഗത്തില്‍ മാധവനൊപ്പം ബൈക്കില്‍ സഞ്ചിരിക്കുന്നുണ്ട്. താനത് ഏറെ ആസ്വദിച്ചാണ് ചെയ്തതെന്നാണ് ശിവദ പറയുന്നത്. ഒരു ലൊക്കേഷനില്‍ നിന്നും അടുത്ത ലൊക്കേഷനിലേക്ക് പോകുന്നത് മാധവനൊപ്പം ബൈക്കിലായിരുന്നുവെന്നും താരം പറയുന്നു. ബൈക്കില്‍ പോകുമ്പോള്‍ ജനങ്ങള്‍ മാധവന്‍ എന്ന് അത്ഭുതത്തോടെ പറയുന്നത് താന്‍ കേള്‍ക്കുന്നുണ്ടായിരുന്നുവെന്നും താരം പറയുന്നു.

പിന്നാലെ തന്റെ മകളെ മഞ്ജു വാര്യരേയും മോഹന്‍ലാലിനേയും പരിചയപ്പെടുത്തിയതിനെക്കുറിച്ചും ശിവദ സംസാരിക്കുന്നുണ്ട്. ആരാ എന്ന് മകള്‍ ചോദിക്കാതിരിക്കാന്‍ നേരത്തെ തന്നെ താന്‍ മഞ്ജുവിന്റെ പരസ്യങ്ങളൊക്കെ കാണിച്ചു കൊടുത്തിരുന്നു. മേരി ആവാസ് സുനോയുടെ സെറ്റില്‍ വച്ചാണ് മഞ്ജു ചേച്ചിയെ മകള്‍ക്ക് പരിചയപ്പെടുത്തുന്നത്. അവര്‍ നല്ല കൂട്ടായെന്നും ഹൈഡ് ആന്റ് സീക്ക് ഒക്കെ കളിക്കുമായിരുന്നുവെന്നും ശിവദ പറയുന്നു.

shivada

ഈ ആത്മവിശ്വാസവുമായാണ് ശിവദ ട്വല്‍ത്ത് മാന്റെ ചിത്രീകരണത്തിനിടെ മോഹന്‍ലാലിനെ മകള്‍ക്ക് പരിചയപ്പെടുത്താന്‍ ചെന്നത്. മോഹന്‍ലാലിനെ നേരത്തെ മകള്‍ക്ക് ടിവിയില്‍ കണ്ടു പരിചയമുണ്ടായിരുന്നു. മോഹന്‍ലാലിന്റെ മുന്നില്‍ വച്ച് ഇതാരാ എന്ന് മോളോട് ചോദിച്ചപ്പോള്‍ മഞ്ജു ചേച്ചി എന്നാണ് അവള്‍ പറഞ്ഞതെന്നാണ് ശിവദ പറയുന്നത്. അത് കേട്ടതും താനില്ലാതായെന്ന് ശിവദ പറയുന്നു. ഇത്രയും വ്യക്തവും സ്പഷ്ടവുമായി എന്നെ ആരും തിരിച്ചറിഞ്ഞിട്ടില്ല എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അത് കേട്ടതും താന്‍ ഉരുകി ഇല്ലാതായെന്ന് ശിവദ പറയുന്നു.

ട്വല്‍ത്ത് മാന്‍ ആണ് ശിവദയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. അമ്മയെപ്പോലെ വിശ്വസിക്കാം, ജവാനും മുല്ലപ്പൂവും, 2018 തുടങ്ങിയ സിനിമകളാണ് ശിവദയുടേതായി അണിയറയിലുള്ളത്.

More from Filmibeat

Read more about: shivada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X