പിരിയുന്നുണ്ടെങ്കില്‍ പറഞ്ഞിട്ടേ പിരിയൂ! തമ്പ്നെയിലില്‍ പിരിയിപ്പിക്കുന്നവരോട് അപര്‍ണയും ജീവയും

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അപര്‍ണയും ജീവയും. സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ക്കാറുണ്ട് ജീവയും അപര്‍ണയും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങള്‍. പരസ്പരം കളിയാക്കിയും സ്‌നേഹിച്ചുമൊക്കെ നടക്കുന്ന ഇരുവരും പലര്‍ക്കും മാതൃകാദമ്പതിമാരാണ്. അതേസമയം അപര്‍ണയും ജീവയും പിരിയുന്നതായി പലപ്പോഴായി വ്യാജ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ തങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളെക്കുറിച്ചും മറ്റും പ്രതികരിക്കുകയാണ് അപര്‍ണയും ജീവയും. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Aparna Jeeva

തങ്ങള്‍ക്ക് ഒരു മാതൃകയാകാന്‍ പറ്റിയാല്‍ നല്ലതാണെന്ന് തോന്നിയിട്ടുണ്ട്. കല്യാണം കഴിക്കുന്നതിനെക്കുറിച്ച് ചോദിക്കുന്നവരോട് കഴിച്ചോളൂവെന്നാണ് പറയുന്നത്. തന്റെ അച്ഛനും അമ്മയും കുറച്ച് കര്‍ക്കശക്കാരായിരുന്നുവെന്നും എന്നാല്‍ വിവാഹത്തോടെ താന്‍ ഫ്രീയായെന്നുമാണ് അപര്‍ണ പറയുന്നത്. പങ്കാളി ശരിയായ ആളാണെങ്കില്‍ വിവാഹം രസകരമാണെന്നാണ് ജീവയും പറഞ്ഞത്. തങ്ങള്‍ ഇപ്പോള്‍ അടിച്ചുപൊളിച്ചാണ് ജീവിക്കുന്നതെന്നും ജീവയും അപര്‍ണയും പറയുന്നു.

ഇഷ്ടമുള്ള കാര്യങ്ങള്‍ ഓരോന്നും ഒരുമിച്ച് ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ സന്തോഷമെന്നാണ് ഇരുവരും പറയുന്നത്. നേരത്തെ എന്തെങ്കിലും വാങ്ങി സമ്മാനിക്കാനോ എവിടെയെങ്കിലും യാത്ര പോകാനോ ആഗ്രഹിച്ചാല്‍ അത് സാധിക്കാന്‍ പണമുണ്ടായിരുന്നില്ല. എന്നാലിന്ന് അതൊക്കെ നിറവേറ്റാന്‍ സാധിക്കുന്നുണ്ടെന്നും താരദമ്പതികള്‍ പറയുന്നു. തങ്ങള്‍ക്ക് ഗോഡ്ഫാദര്‍മാരില്ലെന്നും ഇവിടെ വരെ എത്തിയത് സ്വന്തം അധ്വാനത്തിലൂടെയാണെന്നും ജീവ പറയുന്നുണ്ട്.

പിന്നാലെ തങ്ങള്‍ പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളോടും ജീവയും അപര്‍ണയും പ്രതികരിക്കുന്നുണ്ട്. എപ്പോഴും അടിയായതിനാല്‍ പിരിയാന്‍ തീരുമാനിച്ചു, അപര്‍ണയ്ക്ക് മടുത്തു എന്നൊക്കെയാണ് വാര്‍ത്തകളുടെ തമ്പ് നെയില്‍ എന്നാണ് അപര്‍ണയും ജീവയും പറയുന്നത്. തമ്പ് നെയിലുകളിലൂടെ ഇപ്പോഴും തങ്ങളെ പിരിക്കാറുണ്ടെന്നും താരങ്ങള്‍ പറയുന്നു. അത്തരക്കാരോട് തങ്ങള്‍ക്ക് പറയാനുള്ളതും ഇരുവരും പങ്കുവെക്കുന്നുണ്ട്.

പിരിയുകായണെങ്കില്‍ പറഞ്ഞിട്ടേ പിരിയൂ എന്നാണ് അപര്‍ണ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ താനത് പറഞ്ഞിരിക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്. ചിലപ്പോള്‍ താന്‍ വേറെ കല്യാണം കഴിക്കുമേ എന്ന് അപര്‍ണ ജീവയോടായി പറയുന്നു. കഴിക്കണം എന്നാലേ തന്റെ വില മനസിലാകൂവെന്നായിരുന്നു ജീവയുടെ പ്രതികരണം. ദൈവം സഹായിച്ച് എട്ട് വര്‍ഷം കഴിഞ്ഞ് നന്നായിട്ട് പോകുന്നുണ്ടെന്നാണ് ജീവ പറയുന്നുണ്ട്.

ചിലരൊക്കെ വിവാഹം കഴിഞ്ഞ് ആറ് മാസം കഴിയുമ്പോള്‍ തന്നെ പിരിയുമ്പോള്‍ ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുന്നത് സന്തോഷമാണെന്നും താരങ്ങള്‍ പറയുന്നു. അതേസമയം രണ്ട് പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ല എന്ന് തോന്നിയാല്‍ ഏറ്റവും നല്ലത് പിരിയുന്നതാണെന്ന് അപര്‍ണ അഭിപ്രായപ്പെട്ടു. പിരിയുന്നതല്ല ഒരുമിച്ച് ജീവിക്കുന്നതാണ് ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടെന്നാണ് ജീവയുടെ പ്രതികരണം.

Aparna Jeeva

ജീവിതം സന്തോഷത്തോടേയും ആസ്വദിച്ചും ജീവിക്കുന്ന ദമ്പതികള്‍ എന്നതാണ് തങ്ങളെക്കുറിച്ച് നല്‍കാനുള്ള കാഴ്ചപ്പാടെന്നും ജീവ പറഞ്ഞു. ബാക്കിയുള്ളവര്‍ എന്ത് പറയുന്നുവെന്നത് തങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ജീവ പറഞ്ഞു. മുമ്പൊരു അഭിമുഖത്തില്‍ വിവാഹ ശേഷം തന്റെ മാര്‍ക്ക് ഇടിഞ്ഞെന്നും ഇപ്പോള്‍ ആരും മെസേജ് അയക്കുന്നില്ലെന്നും താന്‍ അബദ്ധത്തില്‍ പറഞ്ഞു പോയെന്നും അതിന് ശേഷം മുഴുവന്‍ മെസേജുകളാണെന്നും അപര്‍ണ പറയുന്നു.

ഞാനിവിടെ ഇല്ലേ ചേച്ചി എന്നാണ് മെസേജുകളെന്നാണ് അപര്‍ണ പറയുന്നത്. കാനഡയില്‍ നിന്നു വരെ തനിക്ക് മെസേജ് വന്നിട്ടുണ്ടെന്നാണ് അപര്‍ണ പറഞ്ഞത്.

More from Filmibeat

Read more about: jeeva aparna ജീവ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X