'ലാലേട്ടന്റെ വിളി കേട്ട് വണ്ടറടിച്ചു പോയിട്ടുണ്ട്!, ഞങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലൊരു പ്രണയം'

തങ്ങളുടെ പ്രണയത്തെ കുറിച്ചും ജീവിതത്തിലെ സ്പെഷ്യലായ നിമിഷങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് താരദമ്പതികളായ നിമ്മിയും അരുൺ ഗോപനും

ഒരുകാലത്ത് തരംഗമായി മാറിയ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ഗായകനാണ് അരുൺ ഗോപൻ. അരുൺ ഗോപന്റെ പ്രിയതമ, നടിയും അവതാരകയുമായ നിമ്മിയും പ്രേക്ഷാകർക്ക് പ്രിയങ്കരിയാണ്.

അവതാരകയായി മിനിസ്‌ക്രീനിൽ തിളങ്ങി നിന്നിരുന്ന നിമ്മി പരമ്പരകളുടെയും ഭാഗമായിട്ടുണ്ട്. സൂര്യ ടിവിയിൽ അവതാരക ആയിട്ടായിരുന്നു നിമ്മിയുടെ തുടക്കം. പിന്നീട് ചന്ദനമഴ എന്ന പരമ്പരയിലൂടെ സീരിയലിലേക്കും എത്തുകയായിരുന്നു. ഇപ്പോൾ യൂട്യൂബിലും വളരെ സജീവമാണ് നിമ്മി. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവക്കാറുണ്ട്.‍ ഇവർക്ക് ആര്യൻ എന്നൊരു മകനുമുണ്ട്.

യുട്യൂബിൽ നിമ്മിയും അരുണും പങ്കുവെക്കുന്ന വീഡിയോകളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നിമ്മിയും അരുൺ ഗോപനും. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ. വിശദമായി വായിക്കാം.

nimmy arun gopan

ഇന്നും താൻ അറിയപ്പെടുന്നത് സ്റ്റാർ സിംഗറിന്റെ പേരിലാണെന്ന് അരുൺ പറയുന്നു. 'സ്റ്റാർ സിംഗർ കഴിഞ്ഞിട്ട് 15 വർഷം കഴിഞ്ഞു. 2007 - 2008 സമയത്തായിരുന്നു. ഇന്നും ആളുകൾ എന്നെ അറിയുന്നതും ഐഡന്റിഫൈ ചെയ്യുന്നതും ഐഡിയ സ്റ്റാർ സിംഗറിലെ അരുൺ ഗോപൻ ആയിട്ടാണ്. അത്രയധികമാണ് ആ ഷോ ജനങ്ങളെ സ്വാധീനിച്ചിരിക്കുന്നത്. ഒരുപാട് സന്തോഷമുണ്ട്. നമ്മുടെ വളർച്ചയുടെ പ്രധാന ഘടകവും ഷോയാണ്,' അരുൺ പറഞ്ഞു.

തങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നെന്നും നിമ്മിയും അരുണും പറയുന്നുണ്ട്. 'പൂർണമായും അങ്ങനെ പറയാൻ പറ്റില്ലെങ്കിലും രണ്ടു പേർക്കും ഏതോ തോന്നിയിരുന്നു. നിമ്മി പ്രണയത്തോടൊക്കെ നോ പറഞ്ഞ് നിന്നിരുന്ന ആളാണ്. അങ്ങനൊരാൾക്കാണ് കണ്ടപ്പോൾ തന്നെ ഇഷ്ടം തോന്നിയത്,' അരുൺ പറഞ്ഞു.

'ഞാൻ കോളേജിൽ സുഹൃത്തുക്കളെയൊക്കെ പ്രണയത്തിൽ നിന്ന് പിന്തിരിപ്പിച്ചിരുന്ന ആളാണ്. അമ്മ വളരെ സ്ട്രിക്റ്റ് ആയിട്ടായിരുന്നു വളർത്തിയത്. അതുകൊണ്ടാവണം. പക്ഷെ ഗോപുവിനെ (അരുൺ ഗോപൻ) കണ്ടപ്പോൾ അതെല്ലാം കാറ്റിൽ പറന്നു. നമ്മുക്ക് പറ്റുന്ന ഒരാളെ കണ്ടുമുട്ടിയാൽ അതെല്ലാം അവിടെ തീരും,' നിമ്മി പറഞ്ഞു.

'ആളുകളുടെ ലുക്കോ ഭംഗിയോ ഒന്നുമല്ല. പരസ്‌പരം ഒരു വൈബ് ഉണ്ടെങ്കിൽ പരസ്‌പരം ഇഷ്ടം തോന്നും. അതിനു പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടാവണം എന്നില്ല. അങ്ങനെ ഒന്നായിരുന്നു. ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടമായി. കോമൺ ഫ്രണ്ട് വഴി ഞങ്ങൾ കാര്യം അവതരിപ്പിച്ചു,' അരുൺ ഗോപൻ പറഞ്ഞു.

തന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയമായിരുന്നു ഇതെന്ന് നിമ്മി പറയുന്നുണ്ട്. അരുണിന്റെ ആദ്യത്തേത് അല്ലെന്നും മുൻ പ്രണയത്തെ കുറിച്ചൊക്കെ തങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും നിമ്മി പറഞ്ഞു. ഒമ്പത് വർഷമായി തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടെന്നും ഇരുവരും പറയുന്നുണ്ട്.

വിവാഹശേഷമുള്ള തന്റെ ആദ്യത്തെ പിറന്നാളിന് നിമ്മി നൽകിയ സർപ്രൈസ് പാർട്ടിയാണ് ഏറ്റവും സ്പെഷ്യൽ ആയ സമ്മാനമെന്ന് അരുൺ ഗോപൻ പറയുന്നുണ്ട്. പ്രണയത്തിലായ ശേഷമുള്ള ആദ്യത്തെ വാലന്റൈൻസ് ഓർമയും സ്പെഷ്യലാണെന്ന് താരങ്ങൾ പറഞ്ഞു. അന്നാണ് നിമ്മിയെ ആദ്യമായി കിസ് ചെയ്തതെന്നും അരുൺ അഭിമുഖത്തിൽ പറയുന്നുണ്ട്.

രണ്ടിടത്താണെങ്കിൽ ഓരോ മൂന്ന് മണിക്കൂറിലും വിളിച്ച് പരസ്‌പരം കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. ജോലി തിരക്കിൽ ആണെങ്കിൽ മാത്രം അത് മനസിലാക്കി വിളിക്കൽ ഒഴിവാക്കാറുണ്ടെന്നും നിമ്മി പറഞ്ഞു. അതിപ്പോൾ എല്ലാവരും ചോദിക്കാറുണ്ടെന്ന് താരങ്ങൾ പറഞ്ഞു.

'സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ചും ഇവർ സംസാരിക്കുന്നുണ്ട്. രാധിക ചേച്ചിയൊക്കെ സ്റ്റാർ സിംഗറിന്റെ വലിയ ആരാധകരായിരുന്നു. ആ സമയത്ത് വലിയ താരങ്ങൾ ഉൾപ്പെടെ കാണുന്ന ഷോ ആയിരുന്നു അത്. ചിത്ര ചേച്ചി എന്നെ കണ്ട് അരുൺ എന്നൊക്കെ വിളിച്ചപ്പോൾ ഞാൻ വണ്ടർ അടിച്ചു പോയിട്ടുണ്ട്,'

nimmy arun gopan

'ഒരിക്കെ ലാലേട്ടനെ കൊണ്ട് ഞങ്ങളുടെ ബാൻഡിന്റെ പ്രമോഷൻ ചെയ്യിക്കാൻ ഇവിടം സ്വർഗമാണിന്റെ ലൊക്കേഷനിൽ പോയി. അവിടെ ഒരുപാട് പേർ അതുപോലെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്റടുത്ത് വന്നിട്ട് അദ്ദേഹം 'എന്താണ് അരുണേ' എന്ന് ചോദിച്ചപ്പോൾ ഞാൻ വണ്ടറടിച്ചു പോയിട്ടുണ്ട്,'

'അതുപോലെ ആ ഷോയിൽ സുരേഷേട്ടന് ഒരുപാട് ഇഷ്ടമുള്ള ആളുകൾ ആയിരുന്നു ഞാനും അമൃതയുമൊക്കെ. ഞാനും സുരേഷേട്ടനുമൊക്കെ ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. വീട്ടിലൊക്കെ പോയിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാവരോടും ഭയങ്കര സ്നേഹമൊക്കെയാണ്. സിനിമയിൽ കാണുന്ന പോലുള്ള മാനറിസം തന്നെയൊക്കെയാണ്,' അരുൺ ഗോപൻ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X