For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അക്കാര്യം പറഞ്ഞപ്പോൾ അച്ഛന്‍ കൊന്നില്ലന്നേയുള്ളൂ, മനസ്സിലിത്ര വിഷം വന്നതെങ്ങനെയെന്ന് ചോദിച്ചു': ശ്രീവിദ്യ!

  |

  കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് നടി പ്രിയങ്കരിയായി മാറിയത്. കാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ശ്രീവിദ്യ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് സുപരിചയാകുന്നത് ഷോയിലൂടെയാണ്.

  മമ്മൂട്ടി നായകനായ ഒരു കുട്ടനാടന്‍ ബ്ലോഗ്, കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത നൈറ്റ് ഡ്രൈവ്, എസ്‌കേപ്പ്, സത്യം മാത്രമെ ബോധിപ്പിക്കൂ തുടങ്ങിയ സിനിമകളിലെല്ലാം ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. യുവ സംവിധായകൻ രാഹുൽ രാമചന്ദ്രനെയാണ് നടി വിവാഹം കഴിക്കാൻ പോകുന്നത്.

  Also Read: 'അന്ന് വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?'; അടൂരിനോട് മേജർ രവി! കുറിപ്പ് വൈറൽ

  തന്റെ ആറ് വർഷത്തെ പ്രണയത്തെ കുറിച്ച് പറയുന്നതും ഭാവി വരനെ പരിചയപ്പെടുത്തി കൊണ്ടുമുള്ള ശ്രീവിദ്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് നിശ്ചയത്തിൽ പങ്കെടുത്തത്.

  സുരേഷ് ഗോപിയുടെ 251 -മത്തെ ചിത്രത്തിന്റെ സംവിധായകൻ ആണ് രാഹുൽ. ചിത്രം റിലീസ് ചെയ്യുന്നതിന്റെ അടുത്ത ആഴ്ച വിവാഹമുണ്ടാകുമെന്നാണ് നിശ്ചയശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ഇരുവരും പറഞ്ഞത്.

  ഇപ്പോഴിതാ, ശ്രീവിദ്യയുടെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. തന്റെ കുടുംബത്തെ കുറിച്ചാണ് ശ്രീവിദ്യ സംസാരിക്കുന്നത്. മതിലുകൾ ഇല്ലാതെയാണ് ബന്ധുക്കളോടൊപ്പം തങ്ങൾ താമസിച്ചിരുന്നത്. ഒരിക്കൽ മതിൽ പണിയുന്നതിനെ കുറിച്ച് അച്ഛനോട് ചോദിച്ചപ്പോൾ ഉണ്ടായ പ്രതികരണത്തെ കുറിച്ച് പറയുകയാണ് ശ്രീവിദ്യ.

  മുന്‍പൊരിക്കല്‍ അച്ഛനോട് വീടിന് മതില്‍ കെട്ടുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. എന്നെ തേടി ആരാധകർ വീട്ടിൽ വരാൻ തുടങ്ങിയപ്പോഴാണ് ഇത്. ഗിഫ്റ്റുകളുമായി വരുന്നവർ ആണ്. എന്നാൽ എങ്ങനെ ഉള്ളവരാണെന്ന് നമ്മുക്ക് അറിയില്ലല്ലോ. അപ്പുറത്തുള്ളവർക്ക് ബുദ്ധിമുട്ടാവാണ്ടല്ലോ എന്ന് കരുതി ചോദിച്ചതാണ്.

  ഏട്ടനും ഏട്ടത്തിയമ്മയും അമ്മയും അച്ഛനുമെല്ലാം ഒന്നിച്ച് ഇരിക്കുന്നുണ്ടായിരുന്നു. അച്ഛാ നമുക്കൊരു മതില്‍ കെട്ടിയാലോ എന്ന് ഞാന്‍ ചോദിച്ചതും അച്ഛന്‍ എന്നെ കൊന്നില്ലെന്നേയുള്ളൂ. രണ്ട് ദിവസം അതേക്കുറിച്ച് തന്നെയാണ് പറഞ്ഞു കൊണ്ടിരുന്നത്. നീ എവിടെ നിന്നാണ് ഈ സംസ്‌കാരമൊക്ക പഠിക്കുന്നത്. നിന്റെ മനസിലെങ്ങനെയാണ് ഇത്രയും വിഷം വന്നതെന്നുമൊക്കെയായിരുന്നു ചോദ്യമെന്ന് ശ്രീവിദ്യ പറയുന്നു.

  നമ്മള്‍ ഇത്രയും വീട്ടുകാര്‍ ഒന്നിച്ച് കഴിയുന്ന സ്ഥലത്ത് മതില്‍ കെട്ടുന്നോ എന്ന് എങ്ങനെയാണ് ചോദിക്കാൻ തോന്നിയതെന്ന് അച്ഛൻ ചോദിച്ചു. അതിന് ശേഷം താൻ മതില്‍ എന്ന വാക്കേ വീട്ടില്‍ ഉപയോഗിക്കാറേ ഇല്ലെന്നും നടി പറഞ്ഞു. വളരെ സാധാരണ നാട്ടിൻപുറമാണ് തന്റെയൊന്നും ശ്രീവിദ്യ പറയുന്നുണ്ട്.

  അഭിനയിത്തിലേക്ക് വരുന്നതിനോട് വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ശ്രീവിദ്യ പറയുന്നുണ്ട്. 'ഞാന്‍ അഭിനയിക്കാന്‍ വരുന്നതിന് വീട്ടുകാര്‍ക്ക് വലിയ ഇഷ്ടമൊന്നുമുണ്ടായിരുന്നില്ല. പിന്നെ എന്റെ ഇഷ്ടം അറിഞ്ഞപ്പോൾ സപ്പോര്‍ട്ടുണ്ടായിരുന്നു. അമ്മയായിരുന്നു ആദ്യമൊക്കെ എന്റെ കൂടെ ഷൂട്ടിന് വന്നിരുന്നത്. ആദ്യം ഞാന്‍ സിനിമയാണ് ചെയ്തത്. അഭിനയവും സിനിമയുമൊന്നും സീരിയസായി എടുത്തിരുന്നില്ല അന്ന്,'

  Also Read: മേഘ്‌നയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിച്ചു; മകന്റേത് മൂന്നാം വിവാഹമല്ല, സത്യമെന്താണെന്ന് പറഞ്ഞ് താരമാതാവ്

  'ഒരു ബോംബ് കഥ ഇറങ്ങിയ സമയത്താണ് എന്റെ നാട്ടില്‍ പലരും ആദ്യമായി തിയേറ്ററില്‍ പോവുന്നത്. അതും എന്നെ കാണാനായി. തനി നാട്ടിന്‍പുറത്താണ് ഞാന്‍ താമസിക്കുന്നത്. അവിടെ എല്ലാവരും നല്ല പിന്തുണയാണ്. അച്ഛന്‍ ബഹ്‌റൈനില്‍ നിന്നും ദൂരെ എവിടെയോ പോയാണ് സിനിമ കണ്ടത്,'

  ആദ്യമൊന്നും പ്രോപ്പറായിട്ടുള്ള മലയാളം എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ ഡബ്ബ് ചെയ്യാറില്ലായിരുന്നു. കാസര്‍കോട് മലയാളം മാത്രമേ എനിക്ക് വരുമായിരുന്നുള്ളൂ. പിന്നെ ഞാന്‍ തന്നെയിരുന്നു എന്റെ മലയാളം ശരിക്കുകയായിരുന്നു,' ശ്രീവിദ്യ പറഞ്ഞു.

  Read more about: actress
  English summary
  Star Magic Fame Actress Sreevidya Mullachery Opens Up About Her Family And Their Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X