അര്‍ജുന്‍ സ്റ്റാര്‍ മാജിക് കണ്ടിട്ടില്ല, ഞാന്‍ നടിയാണെന്ന് അറിയില്ല; സ്റ്റാര്‍ മാജിക്കില്‍ ഇനി ഉണ്ടാകുമോ?
കഴിഞ്ഞ ദിവസമാണ് സ്റ്റാര്‍ മാജിക് ഫെയിം ഐശ്വര്യ രാജീവിന്റെ വിവാഹം. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ. വിവാഹത്തില്‍ നിരവധി താരങ്ങളായിരുന്നു മിനിസ്‌ക്രീനില്‍ നിന്ന് എത്തിയത്. എന്‍ജിനിയര്‍ ആണ് വരന്‍ അര്‍ജുന്‍. സ്റ്റാര്‍ മാജിക്കിലെ താരങ്ങളെല്ലാം വിവാഹത്തിന് എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും തങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഐശ്വര്യ.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഐശ്വര്യ വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. അര്‍ജുനെക്കുറിച്ചും തങ്ങള്‍ കണ്ടുമുട്ടിയതിനെക്കുറിച്ചുമൊക്കെ ഐശ്വര്യ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. അര്‍ജുനും വീഡിയോയില്‍ ഐശ്വര്യയ്‌ക്കൊപ്പമെത്തുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഒരുപാട് മെസേജുകളും കമന്റുകളും കണ്ടു. ആശംസകള്‍ അറിയിച്ചെത്തിയത് ഒരുപാട് പേരാണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമുണ്ട്. എല്ലാ കാര്യങ്ങളും വളരെ മംഗളമായിട്ടാണ് നടന്നത്. ഇത്രയുമൊന്നും ഞാന്‍ പ്രതീക്ഷിച്ചതേയില്ല. നിങ്ങളുടെ സ്‌നേഹവും പിന്തുണയും അനുഗ്രഹവും പ്രാര്‍ത്ഥനകളും കൂടെ ഉണ്ടായിരുന്നു എന്നറിയുന്നതില്‍ സന്തോഷം. എനിക്ക് വരുന്ന കോളുകളിലൂടേയും മെസേജുകളിലൂടേയും അത് മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി. ഇനിയും ഇതുപോലെ തന്നെ കൂടെ ഉണ്ടാകണം''.
''എല്ലാവരും ചേട്ടനെക്കുറിച്ചാണ് ചോദിക്കുന്നത്. കല്യാണത്തിന് മുമ്പ് ആരാണെന്നൊ എന്താണെന്നോ ഞാന്‍ പറഞ്ഞിരുന്നില്ല. വളരെ പെട്ടെന്ന് തീരുമാനിച്ച കല്യാണമാണ്. പരമാവധി നീട്ടിവെക്കാന്‍ നോക്കിയതാണ്. പക്ഷെ ലീവ് കിട്ടാത്തതിനാല്‍ പെട്ടെന്ന് നടത്തുകയായിരുന്നു. ചേട്ടന്റെ പേര് അര്‍ജുന്‍ എന്നാണ്.'' ഐശ്വര്യ പറയുന്നു. ''ഞാന്‍ ജനിച്ചത് കേരളത്തിലാണ്, പത്തനംതിട്ട. വളര്‍ന്നത് ഹൈദരാബാദിലായിരുന്നു. ഇപ്പോള്‍ ഖത്തറില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു'' എന്ന് അര്‍ജുനും പറയുന്നുണ്ട്.
''ആള്‍ക്ക് ക്യാമറയുമായോ മീഡിയയുമയോ യാതാരു ബന്ധവുമില്ല. എന്നെ തന്നെ അറിയില്ലായിരുന്നു. സ്റ്റാര്‍ മാജിക്കും കണ്ടിട്ടില്ല. ആര്‍ട്ടിസ്റ്റാണെന്ന് പോലും അറിയില്ലായിരുന്നു. മാട്രിമോണിയല്‍ വഴിയാണ് ആലോചന വരുന്നത്. കണ്ടു ഇഷ്ടപ്പെട്ടു. പിന്നെ വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു. അങ്ങനെയാണ് കല്യാണത്തിലേക്ക് എത്തിയത്. പക്ഷെ അമ്മയ്ക്ക് എന്നെ അറിയാമായിരുന്നു. ചേട്ടന് ക്യാമറയൊന്നും പരിചയമില്ലാത്തതിനാല്‍ അതിന്റേതായ ചമ്മലൊക്കെയുണ്ട്.'' ഐശ്വര്യ പറയുന്നു.
കല്യാണത്തിന് ഒത്തിരി മീഡിയക്കാരുണ്ടായിരുന്നു. കണ്ടപ്പോള്‍ ഇതെന്താ ഇത്രയും ആള്‍ക്കാര്‍, ഞാന്‍ ഇതെങ്ങനെ ഫേസ് ചെയ്യും എന്നൊക്കെ എനിക്ക് അപ്പുറത്തിരുന്ന് മെസേജ് അയക്കുമായിരുന്നു. ഞാനിപ്പോള്‍ എന്താ ചെയ്യേണ്ടത്, ഞാനിപ്പോള്‍ ഓടും എന്നൊക്കെ പറഞ്ഞ് മെസേജ് അയക്കുമായിരുന്നു. എങ്ങനെ കൈകാര്യം ചെയ്യും, ചേട്ടനും കുടുംബത്തിനും എന്തെങ്കിലും ബുദ്ധിമുട്ടാകുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു.പക്ഷെ ഒരു ബുദ്ധിമുട്ടുമുണ്ടാകാതെ വളരെ നീറ്റായി തന്നെ എല്ലാം നടന്നു. എന്റെ കൂടെ നിന്ന് കൈകാര്യം ചെയ്തുവെന്നും ഐശ്വര്യ അര്‍ജുനെക്കുറിച്ച് പറയുന്നു.

വീട്ടില്‍ അച്ഛനും അമ്മയുമാണുള്ളത്. ഒറ്റ മോനാണ്. പാവമാണ്. നല്ല കുട്ടിയാണ്. ഇന്‍ട്രോവേര്‍ട്ട് ഒന്നുമല്ല. നന്നായി തന്നെ സംസാരിക്കും. പക്ഷെ ക്യാമറ, മീഡിയ ഒക്കെ വരുമ്പോള്‍ പിന്നിലോട്ട് മാറും. അത്രയേയുള്ളൂ. ആദ്യം തന്നെ ഇക്കാര്യം പറയുന്നത് സ്റ്റാര്‍ മാജിക്കിലെ ആളുകളോടായിരുന്നു. അവര്‍ സ്വന്തം കുടുംബത്തിലെ ഒരു കല്യാണം പോലെ കൂടെ നിന്നു. അതിലൊക്കെ ഭയങ്കര സന്തോഷമാണ്. ശ്രീവിദ്യയയയയേയും ആലീസിനേയുമൊക്കെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇനി സ്റ്റാര്‍ മാജിക്കില്‍ തുടരില്ലേ, അഭിനയ മേഖലയില്‍ ഉണ്ടാവില്ലേയെന്നൊക്കെയുള്ള ചോദ്യങ്ങളുണ്ട്. അതേക്കുറിച്ച് ഇപ്പോള്‍ പ്ലാനിംഗൊന്നുമില്ല. ഞങ്ങളൊരു തീരുമാനവും എടുത്തിട്ടില്ല. എല്ലാം വഴിയെ അറിയിക്കാമെന്നും താരം പറയുന്നു.
വളരെ ചെറപ്പത്തില്‍ തന്നെ അഭിനയത്തിലേക്ക് കടന്നു വന്നയാളാണ് ഐശ്വര്യ. മൂന്നര വയസ്സിലാണ് ഐശ്യര്യ ആദ്യമായി അഭിനയിക്കുന്നത്. ജയറാമും ഗീതു മോഹന്‍ദാസും ഒന്നിച്ച 'പൗരന്‍ എന്ന ചിത്രത്തില്‍ ഗീതുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഐശ്വര്യയായിരുന്നു. സുധാകര്‍ മംഗളോദയത്തിന്റെ 'വെളുത്ത ചെമ്പരത്തി'യാണ് താരത്തിന്റെ ആദ്യ സീരിയല്‍. നാലാം വയസിലാണ് ഐശ്വര്യ സീരിയിലിലെത്തുന്നത്. നാല്‍പ്പതോളം സീരിയലുകളില്‍ അഭിയനിച്ചിട്ടുണ്ട്. സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.


Click it and Unblock the Notifications