10 പേരെക്കണ്ടാല്‍ 8 പേരോടും പ്രണയം തോന്നും; സിനിമയിലുള്ള ഒരാളാണ് മനസിലെന്നും ശ്രീവിദ്യ

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമകളിലൂടെ ശ്രദ്ധ നേടിയ ശ്രീവിദ്യ സ്റ്റാര്‍ മാജിക്കിലൂടെയാണ് ആരാധകരുടെ പ്രിയങ്കരിയായി മാറുന്നത്. തന്റെ തുറന്ന സംസാര ശൈലി കൊണ്ടും തമാശകളിലൂടെയുമൊക്കയാണ് ശ്രീവിദ്യ ആരാധകരുടെ കയ്യടി നേടുന്നത്. നിഷ്‌കളങ്കമായ മറുപടികളിലൂടേയും കോമഡി താരങ്ങളെ പോലും വെല്ലുന്ന കൗണ്ടറുകളുമായി സ്റ്റാര്‍ മാജിക്കിലെ താരമായി മാറുകയായിരുന്നു ശ്രീവിദ്യ. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്രീവിദ്യ. താരത്തിന്റെ മേക്ക് ഓവറും ഈയ്യടുത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുള്ള താരമാണ് ശ്രീവിദ്യ ഇന്ന്.

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും അച്ഛനുമായുള്ള ആത്മബന്ധത്തെക്കുറിച്ചുമെല്ലാം ശ്രീവിദ്യ മനസ് തുറക്കുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാമില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രീവിദ്യ മനസ് തുറന്നത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം ശ്രീവിദ്യ മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

പാടുമല്ലോ

പാടുമല്ലോയെന്ന് എംജി ചോദിച്ചപ്പോള്‍ പാടാനല്ല പാട്ട് കേള്‍ക്കാനാണ് ഞാന്‍ ഇവിടെ വന്നതെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്. എനിക്കാവുമ്പോള്‍ സംഗതിയും രാഗവുമൊന്നും നോക്കേണ്ടതില്ലല്ലോ എന്നും ശ്രീദിവ്യ പറയുന്നത്. പിന്നാലെ താരം പാടുകയും ചെയ്യുന്നുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പാടുന്ന പാട്ട് പാടാമെന്ന് പറഞ്ഞായിരുന്നു ശ്രീവിദ്യ പാടാന്‍ ആരംഭിച്ചത്. കഴിഞ്ഞുപോയ കാലം എന്ന പാട്ടായിരുന്നു ശ്രീവിദ്യ പാടിയത്. ശ്രീവിദ്യയുടെ പാട്ട് കേട്ട് കരയുകയായിരുന്നു എംജി ശ്രീകുമാര്‍. നേരത്തെ സ്റ്റാര്‍ മാജിക്കിലും ശ്രീവിദ്യ പാടിയിട്ടുണ്ട്. അതേസമയം ഇതാദ്യമായാണ് എന്റെ പാട്ട് കേട്ട് ഒരാള്‍ കരയുന്നതെന്നായിരുന്നു എംജിയുടെ ട്രോളിന് ശ്രീവിദ്യയുടെ മറുപടി. പാടരുത് എന്ന് പറഞ്ഞാണ് എന്നെ ഇങ്ങോട്ടേക്ക് വിട്ടതെന്നും ശ്രീവിദ്യ പറയുന്നുണ്ട്.

അച്ഛന്‍

അച്ഛനുമായാണ് തനിക്ക് കൂടുതല്‍ അടുപ്പം എന്നാണ് ശ്രീവിദ്യ പറയുന്നത്. അച്ഛനുമായി താന്‍ ഭയങ്കര അറ്റാച്ച്ഡ് ആണെന്നാണ് ശ്രിവിദ്യ പറയുന്നത് താന്‍. എന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ അത് പോട്ടെയെന്ന് പറഞ്ഞ് അച്ഛന്‍ ക്ഷമിച്ച് തരും, കുഞ്ഞുന്നാള്‍ മുതലേ അങ്ങനെയാണെന്നാണ് ശ്രീവിദ്യ അച്ഛനെക്കുറിച്ച് പറയുന്നത്. വിദേശത്തായിരുന്ന അച്ഛന്‍ അടുത്തിടെ നാട്ടിലെത്തുകയായിരുന്നുവെന്നാണ് ശ്രീവിദ്യ പറയുന്നത്. അതേസമയം അമ്മ അങ്ങനെയല്ലെന്നും ഇപ്പോഴും നന്നായി തല്ലും എന്നുമാണ് ശ്രീവിദ്യ പറയുന്നത്. ശീമക്കൊന്നയുടെ വടിയെടുത്താണ് തല്ലുന്നത് എന്നും ശ്രീവിദ്യ പറയുന്നുണ്ട്.

സിനിമ

സിനിമയിലേക്കുള്ള തന്റെ കടന്നു വരവിനെക്കുറിച്ചും താന്‍ ഇടവേളയെടുത്തതിനെക്കുറിച്ചും തിരിച്ചുവന്നതിനെക്കുറിച്ചുമെല്ലാം ശ്രീവിദ്യ മനസ് തുറക്കുന്നുണ്ട്. എയര്‍ഹോസ്റ്റസ് കോഴ്സ് ചെയ്യുന്നതിനിടയിലായിരുന്നു തനിക്ക് സിനിമയിലേക്ക് അവസരം ലഭിച്ചത എന്നാണ് ശ്രീവിദ്യ പറയുന്നത്. അവസരം കിട്ടിയതിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. അവിടെ ഒരു സിനിമാടീം വന്നിരുന്നു, പരിപാടി കോഡിനേറ്റ് ചെയ്യാന്‍ പോയതാണ്, അപ്പോഴാണ് അവസരം ലഭിച്ചതെന്നാണ് ശ്രീവിദ്യ പറയുന്നത്. ക്യാംപസ് ഡയറിയിലൂടെയായിരുന്നു തുടക്കം. എന്നാല്‍ അഭിനയം കരിയറാക്കുന്നതിന് ആദ്യം വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്.. അങ്ങനെ പഠനവുമായി മുന്നേറുന്നതിനിടയിലായിരുന്നു വീണ്ടും സിനിമയിലേക്ക് വിളിച്ചത്. അങ്ങനെ വീണ്ടും വരികയായിരുന്നുവെന്നും ശ്രീവിദ്യ പറയുന്നു. ഇന്നാകട്ടെ തിരക്കിലേക്ക് കടന്നിരിക്കുകയാണ് ശ്രീവിദ്യ. മമ്മൂട്ടിയാണ് തനിക്കേറ്റവും ഇഷ്ടമുള്ള നടനെന്നും ശ്രീവിദ്യ പറയുന്നു.

Recommended Video

ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി
വിവാഹത്തെക്കുറിച്ചും ശ്രീവിദ്യ

വിവാഹത്തെക്കുറിച്ചും ശ്രീവിദ്യ മനസ് തുറക്കുന്നുണ്ട്. ജീവിതത്തില്‍ തന്റെ ലക്ഷ്യമാണ് വിവാഹമെന്നാണ് ശ്രീവിദ്യ പറുന്നത്. ജീവിതത്തില്‍ എന്താണ് ലക്ഷ്യമെന്ന എംജിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. സിനിമയുമായി ബന്ധമുള്ള ഒരാളെ കല്യാണം കഴിക്കണം, കുട്ടികള്‍ വേണം. അവരെ പഠിപ്പിക്കണം, അവര്‍ക്ക് കുട്ടികള്‍ വേണം. സിനിമയിലുള്ളൊരാളാണ് ഇപ്പോള്‍ മനസിലുള്ളത എന്നും എന്നാല്‍ പ്രണയത്തെക്കുറിച്ച് പറഞ്ഞാല്‍ വീട്ടില്‍ക്കയറ്റുകയില്ലെന്നും ശ്രീവിദ്യ പറയുന്നുു. വിവാഹ ശേഷവും അഭിനയരംഗത്ത് തുടരാന്‍ ആഗ്രഹമുണ്ട് എന്നും താരം വ്യക്തമാക്കുന്നു.

ആരെയെങ്കിലും കണ്ടാല്‍ പെട്ടെന്ന് തനിക്ക് പ്രണയം തോന്നും. 10 പേരെക്കണ്ടാല്‍ 8 പേരോടും പ്രണയം തോന്നും, അത് വെറും 10 മിനിറ്റേ നില്‍ക്കുകയുള്ളൂയെന്നും ശ്രീവിദ്യ പറയുന്നു. കണ്ടുകഴിഞ്ഞാല്‍ എല്ലാരോടും പ്രണയം തോന്നും, അത് 10 മിനിറ്റേ നില്‍ക്കുകയുള്ളൂ, ആത്മാര്‍ത്ഥ സുഹൃത്തായ അര്‍ച്ചനയ്ക്ക് ശ്രീവിദ്യയുടെ പ്രണയം അറിയുമോയെന്ന് ചോദിച്ചപ്പോള്‍ പറയാന്‍ ചാന്‍സില്ലെന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നൈറ്റ് ഡ്രൈവ് ആണ് ശ്രീവിദ്യയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X