For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കള്ളക്കഥ പറഞ്ഞ് വീഴ്ത്തിയതാണ് എന്നെ, ഒന്ന് ആശ്വസിപ്പിക്കാൻ വിളിച്ചത് ഇവിടെയെത്തി; പ്രണയകഥ പറഞ്ഞ് ശ്രീവിദ്യ!

  |

  സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമയിലൂടെയാണ് ശ്രീവിദ്യ ആദ്യം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയതെങ്കിലും കൂടുതൽ സുപരിചിതയാകുന്നത് സ്റ്റാർ മാജിക്കിലൂടെ ആയിരുന്നു.

  കഴിഞ്ഞ ദിവസമാണ് ശ്രീവിദ്യയുടെ വിവാഹ നിശ്ചയം നടന്നത്. സംവിധായകനായ രാഹുലാണ് ശ്രീവിദ്യയുടെ വരൻ. ദിവസങ്ങൾക്ക് മുൻപാണ് ശ്രീവിദ്യ തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ആറ് വർഷത്തെ പ്രണയമാണെന്ന് പറഞ്ഞ നടി യൂട്യൂബ് ചാനലിലൂടെ വരനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

  Also Read: ഫസ്റ്റ് ഇംപ്രഷന്‍ ബെസ്റ്റ് ഇംപ്രഷനായിരുന്നില്ല! വിജയ് യേശുദാസിനെക്കുറിച്ച് ദര്‍ശന അന്ന് പറഞ്ഞത്‌

  ഇപ്പോഴിതാ, രാഹുലിനെ പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും പറയുകയാണ് ശ്രീവിദ്യ. സൈന സൗത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

  'ഞങ്ങൾ തമ്മിൽ ആകെയുള്ള പൊരുത്തം സിനിമയാണ്. വേറൊരു കാര്യത്തിലും പൊരുത്തമില്ല. ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ഫിലിം ജോണർ പോലും രണ്ടാണ്. ഒരു കാര്യത്തിൽ പോലും ഞങ്ങൾക്ക് സിമിലാരിറ്റി ഇല്ല,'

  'എന്റെ പെണ്ണുകാണൽ പോലും ഭയങ്കര രസമായിരുന്നു. ആദ്യം കൊച്ചിയിൽ വെച്ചായിരുന്നു പെണ്ണുകാണൽ. അവൻ വന്നപ്പോൾ എന്റെ ഏട്ടൻ പറഞ്ഞു. അവളെ മാനേജ് ചെയ്യാൻ വലിയ ബുദ്ധിമുട്ട് ആണെന്ന് അറിയാം. പക്ഷെ അവൾ എല്ലാവരെയും നന്നായിട്ട് നോക്കും. വീട്ടുകാരോട് ഒക്കെ ഭയങ്കരമായി ക്ളോസ് ആയ ആളാണ്.

  'എന്ത് കാര്യത്തിന്റെ പേരിലായാലും അവളെ ഉപദ്രവിച്ചു എന്നറിഞ്ഞാൽ ഞാൻ ഇപ്പോൾ നിൽക്കുന്ന പോലെ ആയിരിക്കില്ല. ഭയങ്കര മോശം ആയിരിക്കും. അതുകൊണ്ട് അത് ഒരിക്കലും ചെയ്യരുത്. ഞങ്ങടെയൊക്കെ ജീവനാണ് എന്ന് പറഞ്ഞു. ഞാൻ ഭയങ്കര ഇമോഷണലായി. അവനെ നോക്കിയപ്പോൾ അവന്റെയും കണ്ണ് നിറയുന്നു. പിന്നെ ഞാൻ കരയല്ലേടാ പെൺ ചോദിക്കാൻ വന്നതാണ് എന്ന് പറഞ്ഞു, അങ്ങനെയായിരുന്നു പെണ്ണ് കാണൽ,'

  'അപ്പോഴാണ് നമ്മൾ വേറൊരു ഫാമിലിയിലേക്ക് പോകാൻ പോവുകയാണ് എന്നൊക്കെയുള്ള ഫീൽ എനിക്ക് വരുന്നത്. അതുവരെ പ്രേമിക്കുന്നു., പെണ്ണ് കാണുന്നു എന്ന് മാത്രം ആയിരുന്നു. പിന്നീട് കാസർഗോഡ് വെച്ച് മറ്റൊരു പെണ്ണ് കാണൽ കൂടി നടത്തിയിരുന്നു,' ശ്രീവിദ്യ പറഞ്ഞു.

  പിന്നീട് പ്രണയകഥയും താരം പങ്കുവയ്ക്കുന്നുണ്ട്. 'എറണാകുളത്ത് വെച്ചാണ് ഞങ്ങൾ കാണുന്നത്. ഓരോ ഹോട്ടലിൽ അപർണ ബാലമുരളി, അസ്‌കർ അലി, രാഹുലിന്റെ സുഹൃത്ത് സജിനി എന്നിവർക്ക് ഒപ്പം ഒരു ഹോട്ടലിൽ ആണ് കാണുന്നത്. അവരുടെ സിനിമയുടെ പ്രമോഷൻ ആയിരുന്നു. എനിക്ക് അന്ന് ഇഷ്ടപ്പെട്ടില്ല. പുള്ളി വായ് നോക്കിയത് ഇഷ്ടമായില്ല.

  'ചോര ഊറ്റി വായ്നോക്കുക എന്ന് പറയുന്നത് പോലത്തെ വായ്നോട്ടം ആയിരുന്നു. എനിക്ക് വയ്യായിരുന്നു. ഇത് കാരണം ഞാൻ അവിടെ നിന്ന് ഇറങ്ങി പോയി. പക്ഷെ ഞങ്ങൾ ഫേസ്‌ബുക്ക് ഫ്രെണ്ട്സ് ആയിരുന്നു. എനിക്കിത് അറിയില്ലായിരുന്നു. ഞാൻ നോക്കുമ്പോൾ മെസഞ്ചറിൽ ഹായ്, ഹലോ, എന്നൊക്കെ പറഞ്ഞ് മെസേജുകൾ. ഒരു സിക്സ് പാക്ക് ഒക്കെ ആയിട്ട് തിരിഞ്ഞ് നിൽക്കുന്ന ഫോട്ടോ ആയത് കൊണ്ട് മുഖം മനസിലായില്ല,'

  'നമ്മളാണോ ഇന്ന് അവിടെ വെച്ച് കണ്ടത് എന്ന് ചോദിച്ചു. അപ്പോൾ എനിക്ക് തോന്നി ഈ വെട്ടവളിയനാണല്ലേ എന്ന്. ഞാൻ ചോദിച്ചു നിങ്ങൾ ആണല്ലേ അവിടെ വായ് നോക്കി നിന്നതെന്ന്. അപ്പോൾ ആരെയാണ് എന്ന് ചോദിച്ചു. എന്നെ എന്ന് പറയാൻ പറ്റില്ലല്ലോ. ആരെയോ നോക്കണ പോലെ തോന്നിയെന്ന് പറഞ്ഞു. അപ്പോൾ ഞാൻ ഇയാളെ ആണ് നോക്കിയതെന്ന് പറഞ്ഞു. അങ്ങനെ സംസാരിച്ചു,

  Also Read: 'എന്റെ വിവാഹം കഴിഞ്ഞ സമയത്താണ് അവരെ കാണാൻ പോയത്, ചിലർ ആ ഒരു സൻമനസ് കാണിക്കാറുണ്ട്'; മഞ്ജു വാര്യർ

  'പിന്നീട് നമ്പർ വാങ്ങിയപ്പോഴും ഞാൻ പ്രൊപോസൽ ആയിട്ട് വരരുതെന്ന് പറഞ്ഞതാണ്. എന്നിട്ടും വീണു. എന്നെ കള്ളം പറഞ്ഞ് വീഴ്ത്തിയതാണ്. ഞാൻ അന്ന് അധികം സിനിമയൊന്നും കാണില്ലായിരുന്നു. ഏതോ പടത്തിന്റെ കഥ പറഞ്ഞ് പറ്റിച്ച് ഇമോഷണലായി ഫോൺ വെച്ചു. പിന്നെ ഞാൻ ആശ്വസിപ്പിക്കാനായി വിളിച്ചത് ആണ് ഇവിടെ വരെ എത്തിയത്,'

  'കുറച്ചു നാൾ കഴിഞ്ഞ് ഞാൻ ആ കഥയെ കുറിച്ച് ചോദിച്ചപ്പോൾ ഏത് സ്റ്റോറിയെന്ന്. അപ്പോഴാണ് ഞാൻ അറിയുന്നത് കള്ളം പറഞ്ഞ് പറ്റിച്ചതാണെന്ന്,' ശ്രീവിദ്യ പറഞ്ഞു.

  അതേസമയം, സുരേഷ് ഗോപിയുടെ 251- മത്തെ ചിത്രത്തിന്റെ സംവിധായകൻ ആണ് രാഹുൽ. സുരേഷ് ​ഗോപി ചിത്രം എന്ന് റിലീസ് ചെയ്യുന്നുവോ അതിന്റെ അടുത്ത ആഴ്ച വിവാഹം ഉണ്ടാകുമെന്നാണ് നിശ്ചയത്തിന് ശേഷം ശ്രീവിദ്യയും രാഹുലും മാധ്യമങ്ങളോട് പ്രതികരിച്ചത്.

  Read more about: actress
  English summary
  Star Magic Fame Sreevidya Mullachery Opens Up How She Met Her Boyfriend And Fall In Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X