തമിഴ് ഡയറക്ടറെന്ന് പറഞ്ഞ് വിളിച്ചു, ഉദ്ദേശം വേറെ; അയാള്‍ എന്റെ കാലില്‍ വീണ് സോറി പറഞ്ഞു: ശ്രീവിദ്യ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക്കിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുള്ള ശ്രീവിദ്യ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്തായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ശ്രീവിദ്യ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താന്‍ പറ്റിക്കപ്പെട്ടതിനെക്കുറിച്ച് ശ്രീവിദ്യ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

അമൃത ടിവിയിലെ കോമഡി മാസ്‌റ്റേഴ്‌സില്‍ അതിഥിയായി എത്തിയതായിരുന്നു ശ്രീവിദ്യ. തന്നെ സംവിധായകന്‍ ആണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച് പറ്റിച്ചതിനെക്കുറിച്ചാണ് ശ്രീവിദ്യ സംസാരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Sreevidya Mullachery

''കഴിഞ്ഞ ഏപ്രിലില്‍ എന്റെ അമ്മമ്മ ആശുപത്രിയിലായിരുന്നു. അതിന് രണ്ട് മാസം മുമ്പ് തമിഴിലെ ഒരു പ്രശസ്ത സംവിധായകന്റെ അസിസ്റ്റന്റ് ആണെന്ന് പറഞ്ഞ് ഒരാള്‍ കഥ പറയാന്‍ വിളിച്ചു. ആദ്യം മെയില്‍ ആണ് അയച്ചത്. മുഴുവന്‍ ഇംഗ്ലീഷിലുള്ള തിരക്കഥയായിരുന്നു എനിക്ക് അയച്ചു തന്നത്. നല്ല തിരക്കഥയായിരുന്നു. പിന്നെ പുള്ളി ഇടയ്ക്ക് വിളിക്കും കാര്യങ്ങള്‍ സംസാരിക്കും. അടുത്ത മാസം കാണാം എന്നു പറഞ്ഞെങ്കിലും ആ സമയത്ത് ഞാനിവിടെ ഉണ്ടായിരുന്നില്ല. ഞാനുള്ളപ്പോള്‍ പുള്ളിയുണ്ടാകില്ല, പുള്ളിയുള്ളപ്പോള്‍ ഞാനില്ല അങ്ങനെത്തെ അവസ്ഥയായി. അദ്ദേഹം ചെന്നൈയിലാണെന്നാണ് പറഞ്ഞത്.

അങ്ങനെ ഒരു ദിവസം ഞാന്‍ ആശുപത്രിയില്‍ നില്‍ക്കുമ്പോള്‍ കോള്‍ വന്നു. ആറാമത്തെ കോള്‍ ആയിരുന്നു അത്. വൈകിട്ട് ആറുമണിയായിരിക്കും. സംസാരിക്കുന്നതിനിടെ അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തു. എനിക്ക് താല്‍പര്യമുണ്ട് ശ്രീവിദ്യ എന്ന് പറഞ്ഞു. തമിഴിലും മലയാളവും കൂടിക്കലര്‍ന്നാണ് സംസാരിക്കുന്നത്. ഇതിനിടെ ഒരു വാക്ക് അറിയാതെ സ്ലിപ്പായി. കാസര്‍ഗോഡുകാര്‍ മാത്രം പറയുന്നൊരു വാക്കായിരുന്നു അത്. നമുക്ക് കേള്‍ക്കുമ്പോള്‍ മനസിലാകുമല്ലോ.

നിങ്ങള്‍ കാസര്‍ഗോഡ് അല്ലേ എന്ന് ഞാന്‍ ചോദിച്ചു. അതോടെ പുള്ളിയുടെ സ്വഭാവം മാറി. അതെ ഞാന്‍ കാസര്‍ഗോഡ് ആണ്, നീ എന്ത് ചെയ്യുമെന്നൊക്കെ എന്റെ നാട്ടില്‍ സംസാരിക്കുന്ന അതേ ഭാഷയില്‍ അയാള്‍ സംസാരിച്ചു. അത് എന്നെ വേദനിപ്പിച്ചു. മൂന്ന് മാസമായി എന്നെ പറ്റിക്കുകയായിരുന്നു. ഞാനും ഏട്ടനും കൂടെ പൊലീസ് സ്റ്റേഷനില്‍ പോയി. പിറ്റേന്ന് രാവിലെ അയാളെ വിളിച്ചു വരുത്തി. എന്നോട് അയാള്‍ പറഞ്ഞതൊക്കെ കള്ളത്തരമായിരുന്നു. എന്റെ വീട്ടില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാത്രം അപ്പുറത്തുള്ളൊരു ചേട്ടനായിരുന്നു അത്.

Sreevidya Mullachery

അയാള്‍ എന്റെ കാലില്‍ വീണു സോറി പറഞ്ഞു. പക്ഷെ അതെനിക്ക് വല്ലാതെ പേടിയുണ്ടാക്കി. ഇപ്പോഴും എനിക്ക് അവിടെ ഒറ്റയ്ക്ക് പോകാനൊക്കെ പേടിയാണ്. എളുപ്പത്തില്‍ ആരേയും പറ്റിക്കാം എന്ന് വിചാരിക്കരുത്. അതുകൊണ്ടാണ് പരാതികൊടുത്തത്.''

അതേസമയം ശ്രീവിദ്യും ഭര്‍ത്താവ് രാഹുലും നടത്തിയ ഹണിമൂണ്‍ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. ശ്രീവിദ്യയും രാഹുലും ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ്കഴിഞ്ഞ മാസം വിവാഹിതരാവുന്നത്. ഒരു വര്‍ഷം മുന്‍പ് വിവാഹനിശ്ചയം നടത്തിയിരുന്നു. അഞ്ച് ദിവസങ്ങളിലായി വലിയ ആഘോഷത്തോട് കൂടിയാണ് താരങ്ങള്‍ വിവാഹം കഴിച്ചത്. സെപ്റ്റംബര്‍ എട്ടിനായിരുന്നു ഇരുവരുടേയും വിവാഹം.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X