ആദ്യ പ്രണയം പ്ലസ് ടു കാലത്ത്, കാമുകന്‍ മരിച്ചു പോയി, ഡിപ്രഷനിലായി; പ്രണയത്തെക്കുറിച്ച് വിന്‍സി

മലയാള സിനിമയില്‍ യുവ നടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിന്‍സിക്ക് പിന്നീട് മലയാളത്തിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിക്കൊണ്ടിരിക്കുകയാണ് വിന്‍സി. ഇപ്പോഴിതാ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും വിന്‍സിയെ തേടിയെത്തിരിക്കുകയാണ്.

രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിന്‍സിയെ തേടി പുരസ്‌കാരമെത്തുന്നത്. ഇപ്പോഴിതാ തന്റെ പ്രണയങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് വിന്‍സി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി മനസ് തുറന്നത്. പ്രണയത്തിന്റെ കണക്ഷന്‍ കിട്ടിയിട്ടുണ്ടോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വിന്‍സി. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

Vincy Aloshious

''ഈ 28 വയസിനിടെ ഒരുപാട് വട്ടം കിട്ടിയിട്ടുണ്ട്. പ്ലസ് ടു കാലത്താണ് ആദ്യത്തെ പ്രണയം. ആ പയ്യന്‍ പെട്ടെന്നു മരിച്ചു പോയി. വല്ലാതെ ഡിപ്രഷനില്‍ വീണു പോയ ഞാന്‍ അതിജീവിച്ചതില്‍ പിന്നെ ഇനിയൊരിക്കലും അത്രയും വേദന അനുഭവിക്കേണ്ടി വരില്ലെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ടാകും ബ്രേക്കപ്പ് ഇപ്പോള്‍ വേദനിപ്പിക്കാറില്ല. നാലു ദിവസം മാത്രം നീണ്ടു നിന്ന പ്രണയം വരെയുണ്ട് ജീവിതത്തില്‍. രസിച്ച് തമാശ പറഞ്ഞാണ് അന്ന് പിരിഞ്ഞത്''.

നേരത്തെ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലും തന്റെ പ്രണയത്തെക്കുറിച്ച് വിന്‍സി തുറന്ന് സംസാരിച്ചിരുന്നു. ഒരു റിലേഷന്‍ഷിപ്പിലാണെങ്കില്‍ കുറേ ആലോചിക്കും. ആ നിമിഷം ആസ്വദിക്കുക എന്നതില്ല. എല്ലാ റിലേഷന്‍ഷിപ്പിന്റെ കാലാവധി ഒരാഴ്ചയാണ്. അതിനപ്പുറത്തേക്ക് പോയാല്‍ അവന്‍ ഗ്രേറ്റ് ആണെന്നുമാണ് വിന്‍സി പറഞ്ഞത്. പ്രണയം എന്ന ഫീലിംഗില്‍ ഞാനെന്റെ എത്തിക്‌സും ഐഡിയോളജിയും കൊണ്ട് വന്ന് അടിയാവുമെന്നാണ് വിന്‍സി പറഞ്ഞത്. അതേസമയം, ഇപ്പോള്‍ ആ ഐഡിയോളജി മാറ്റി. എന്റെ എത്തിക്‌സിലേക്കൊന്നും കടക്കാതെ ആ വ്യക്തിയെ മാത്രം പ്രേമിച്ച് നോക്കാമെന്ന നിലപാടാണെന്നും വിന്‍സി പറയുന്നുണ്ട്.

സിനിമയില്‍ എത്ര സ്‌ട്രോംഗ് ആകാനും ഒരുക്കമാണ്. എന്നെ കാണുമ്പോഴും അങ്ങനെ തോന്നിയേക്കും. പക്ഷെ ഉള്ളില്‍ ഒട്ടും സ്‌ട്രോങ് അല്ലെന്നാണ് വിന്‍സി വനിതയുടെ അഭിമുഖത്തില്‍ പറയുന്നത്. സിനിമയോടുള്ള അഭിനിവേശമാണ് ഇപ്പോള്‍ ഏറ്റവും കരുത്തോടെ നിലനില്‍ക്കുന്നത്. സിനിമയില്‍ നിന്നു സമ്പാദിച്ച കാശു കൊണ്ട് അപ്പന്റെ അറുപതാം പിറന്നാളിന് പുത്തന്‍ കാര്‍ വാങ്ങി കൊടുത്തുവെന്നും വിന്‍സി പറയുന്നു. മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയതിനെക്കുറിച്ചും വിന്‍സി പറയുന്നുണ്ട്.

ഷൂട്ടിംഗിന്റെ അവസാന ദിവസം പാക്കപ്പ് കഴിഞ്ഞ് അഷ്‌റഫ് ഗുരുക്കള്‍ അടുത്തു വന്നു. ഇക്കുറി അവാര്‍ഡ് ഉറപ്പാണ് എന്ന അദ്ദേഹത്തിന്റെ അഭിനന്ദനം കേട്ടപ്പോഴാണ് മോഹം മനസില്‍ കയറിയത്. രേഖയ്ക്ക് വലിയ പ്രൊമോഷനൊന്നും ഉണ്ടായില്ല. റിലീസിന് തിയറ്റര്‍ കിട്ടാനും കുറച്ചു കഷ്ടപ്പെട്ടു. അവാര്‍ഡ് നിര്‍ണയ സമയത്ത് മറ്റ് പേരുകളാണ് പറഞ്ഞു കേട്ടത്. അതോടെ ആ പ്രതീക്ഷ വിട്ടു. പുരസ്‌കാര പ്രഖ്യാപനത്തിന്റെ അന്നു രാവിലെ മനോരമയില്‍ വാര്‍ത്ത, മികച്ച നടി വിന്‍സിയ്ക്ക് സാധ്യതകളേറെ. അതോടെ നെഞ്ചിടിപ്പു കൂടി. അപ്പനും അമ്മയ്ക്കുമാണ് അവാര്‍ഡ് സമര്‍പ്പിച്ചതെന്നാണ് വിന്‍സി പറയുന്നത്.

Vincy Aloshious

ടെലിവിഷനിലൂടെയാണ് വിന്‍സി സിനിമയിലെത്തുന്നത്. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയാണ് വഴിത്തിരിവാകുന്നത്. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ താനൊരു നല്ല നടിയാണെന്ന് ബോധ്യപ്പെടുത്താന്‍ വിന്‍സിയ്ക്ക് സാധിച്ചു. വികൃതിയായിരുന്നു ആദ്യ സിനിമ. പിന്നാലെ കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണ മന, സോളമന്റെ തേനീച്ചകള്‍, 1744 വൈറ്റ് ഓള്‍ട്ടോ, സൗദി വെള്ളക്ക എന്നിവയാണ് പിന്നാലെ വന്ന സിനിമകള്‍. ഇതിന് ശേഷം പുറത്തിറങ്ങിയ ചിത്രമാണ് രേഖ.

രേഖയ്ക്ക് തീയേറ്റര്‍ ലഭിക്കാതിരുന്നത് നേരത്തെ വിവാദമായിരുന്നു. പദ്മിനിയാണ് വിന്‍സിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പഴഞ്ചന്‍ പ്രണയം, മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്നീ സിനിമകളാണ് വിന്‍സിയുടേതായി അണിയറയിലുള്ളത്. ഇതിനിടെ ദ ഫേസ് ഓഫ് ദ ഫെയ്സ്ലെസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും എത്തുകയാണ് വിന്‍സി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X